Home Authors Posts by ചാത്തനാത്ത്‌ അച്യുതനുണ്ണി

ചാത്തനാത്ത്‌ അച്യുതനുണ്ണി

0 POSTS 0 COMMENTS

നിഴൽ

എന്റെ നിഴലുകൾ വീണിഴഞ്ഞല്ലോ കനത്തു കറുത്തതിരുട്ടു- മിരുട്ടുറങ്ങുന്നൊരീയൂഴിയും. എന്റെ നിഴലുകൾ വീണലിഞ്ഞല്ലോ മിനുത്തതീ മാനവും മാനം നിഴലിച്ച കാടും. എന്റെ നിഴലുകളിന്നു പതുങ്ങി- യിരിപ്പൂ വഴിയിലെപ്പൊന്തകൾ തോറും കനൽക്കണ്ണിലെത്തീയി- ലെന്നെത്തിളക്കുവാൻ! Generated from archived content: poem6_sept7_06.html Author: chatanath_achutanunni

ഉത്തമപുരുഷൻ

ഉത്തമപുരുഷൻ ഞാനെന്നു ശബ്‌ദ ബ്രഹ്‌മജ്ഞൻ. ഞാനോ? സ്വന്തമായൊരു പേരില്ലാത്ത, ആണല്ലാത്ത, പെണ്ണല്ലാത്ത, ഏകാകി. ഏതു പേരുളള പെരുമാളിന്റെ ദുഷ്‌കർമ്മവും ഏറ്റെടുക്കാനൊരു പകരക്കാരൻ ഇളിഞ്ഞ വേദാന്തച്ചിരിയോടെ ഉത്തമപുരുഷൻ! Generated from archived content: poem6_jan29.html Author: chatanath_achutanunni

തീർച്ചയായും വായിക്കുക