ചന്ദ്രിക ബാലകൃഷ്ണന്‍ ന്യൂഡല്‍ഹി
ഒരു പെണ്ണിടത്തിന്റെ ഓര്‍മ്മവഴികള്‍
ആറരപ്പതിറ്റാണ്ടുകള്‍ക്കു മുമ്പ് വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ സ്ത്രീകള്‍ ഒന്നിച്ചു താമസിക്കുകയും സാമൂഹ്യ താത്പര്യങ്ങളാല്‍ പ്രചോദിതരായി വിദ്യാഭ്യാസത്തിനും തൊഴിലിനുമൊപ്പം സാമൂഹ്യ ഇടപെടലുകളും സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളും നടത്തിയിരുന്ന ഒരു ' പെണ്‍പൊതു ജീവിതയിട' മുണ്ടായിരുന്നു കേരളത്തില്‍. കലാപ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന ചെറിയ തുകകള്‍ സ്വരുക്കൂട്ടി അഗതികളെയും ദുര്‍ബ്ബല ജനവിഭാഗങ്ങളേയും സഹായിക്കുക എന്നതായിരുന്നു ആ സ്ത്രീ കൂട്ടയ്മയുടെ ലക്ഷ്യം. ഫെമിനിസ്റ്റു ഗ്രൂപ്പുകളും കുടുംബസ്ത്രീ സ്ത്രീശാക...