ചന്ദ്രശേഖർ നാരായണൻ
ദൈവത്തിന്റെ മേൽവിലാസം
എന്തായിരിക്കും ദൈവത്തിന്റെ മേൽവിലാസം? ദൈവത്തിന് മേൽവിലാസമുണ്ടോ? എല്ലാവരും ദൈവത്തെക്കുറിച്ച് പറയുന്നു. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എപ്പോഴും അമ്മ ദൈവത്തെ വിളിച്ച് കരയുന്നു. പക്ഷേ ഇതൊന്നും ദൈവം അറിയുന്നില്ലെന്നുണ്ടോ? കാണുന്നില്ലെന്നുണ്ടോ? ദൈവമിനി അന്ധനും ബധിരനുമായിരിക്കുമോ? ആർക്കും അറിയാത്തൊരു സ്ഥലത്ത് തനിച്ചിരിപ്പാവും ദൈവം. ദൈവത്തിന്റെ മേൽവിലാസം തപ്പിപ്പിടിച്ചെ പറ്റൂ. എവിടെയായിരിക്കും ദൈവമിരിക്കുന്നത്? ഭൂമിയിലോ, അതാവില്ല എന്നാ പിന്നെ, അതെ; ആകാശത്തുതന്നെയാവണം. ചോദിക്കുന്നവർക്കൊന്നും യാതൊരു അറി...
കുടുംബകോടതിയുടെ മുമ്പിൽ ഒരു റീമാരേജ്‌ബ്യൂറോ
മുത്താര് വക്കീൽ കുടുംബകോടതിയിൽ നിന്നും കേസുകഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ഗുമസ്‌തൻ കിട്ട്വാര് കയറുപൊട്ടിയതുപോലെ ഒരു പൊതിയുമായി പെടഞ്ഞ് വരുന്നുണ്ട്. ഇയാള് അമ്മാത്തേക്ക് വരുന്ന പോല്യാണല്ലോ കോടതീക്ക്‌ള്ള വരവും! കിട്ട്വാര് അടുത്തെത്തിയപ്പോൾ മൂത്താര് ഒന്നിരുത്തിമൂളി; “ ങ് ഉം ഉം...?” “ച്ചിരി സന്തോഷമാണ്. മ്മ്‌ടെ ഇന്നലെത്തെ ഒരു കേസില് ജപ്‌തി പട്ടിക അനുവദിച്ച് തന്നേന്....” “എന്തോന്ന് സന്തോഷം ?” “ച്ചിരിപശ, രണ്ടുണ്ട നൂല്, പേപ്പറ്, കപ്പലണ്ടിമുട്ടായി, സരളമേഡത്തിന് സ്ലൈഡ്. ഓഫീസിലിപ്...
തൃലോചനപുരാണം ബാലെ
“പബ്ലിക് പ്രോസിക്യൂട്ടറുമാരെ നിയമിക്കുന്നു. യോഗ്യത, മൂന്നുവർഷം ബാറിൽ എക്‌സ്‌പീരിയൻസ്. ശെടാ!! ഇതെന്തൊരു ഗ്രേപ്പഴ!? ബാറിൽ എക്‌സ്‌പീരിയൻസോ? ഇതൊന്താ ഇങ്ങനെ പത്രത്തില്?” “എങ്ങനേന്ന്..................?” “ബാറിലെ എക്‌സ് പീരിയൻസെ?” “എന്റെ തൃലോചനം, അത് നീയ്യുദ്ദേശ്ശിക്കുന്ന തരത്തിലുള്ള ബാറല്ല. വക്കീലന്മാരുടെ ബാർ കൗൺസിലാ.” “അത്യോ?! എന്നാ അങ്ങനെ എഴുതണ്ടെ? ഇതാളുകള് ഒര്‌മാതിരി തെറ്റിധരിച്ച് പോവില്ലേ?” “്‌അതയിന് നിങ്ങളെ ഉദ്ദേശ്ശിച്ചുള്ള പരസ്യല്ല.” “ആരെ ഉദ്ദേശ്ശിച്ചുള്ളതാണെന്ന് എനിയ്‌ക്ക...
സുന്ദരൻ കോമാളി Vs കോമാളി സുന്ദരൻ
“ഞാൻ സുന്ദരൻ കോമാളിപറമ്പിൽ. എല്ലാവരും സുന്ദരൻ കോമാളീന്നു വിളിക്കും. വക്കീലിനെന്നെ ഓർമ്മ കാണ്വോ എന്തോ?” “അറിയാം! അറിയാം! കവിയല്ലേ?” കവീന്നു കേട്ടതും സുന്ദരൻ ഒന്നുകൂടി വിനീതവിധേയനായി. “ദൈവാനുഗ്രഹം കൊണ്ട് കവിതകളിങ്ങനെ....” “ക്ഷാമല്ല്യാന്ന് സാരം.” “അതെ! അതെ!” “അതിനെടേല് ഒന്ന് രണ്ട് അവാർഡുകളും തരപ്പെടുത്തീന്ന് കേട്ടൂ.” “അതാരാ പറഞ്ഞെ?” സുന്ദരനൊന്നു പരുങ്ങി. “ഞങ്ങള് വക്കീലന്മാരറിയാത്ത സംഗതികളുണ്ടോ ഹെ?” “വക്കീലമ്മാരോടും ഗുമസ്തന്മാരോടും നൊണ പറയാൻ പാടില്ല്യാന്നാ പ്രമാണം. അതോണ്ട് പറയ്വാ. സാറ് ...
മൂത്താര് വക്കീൽ കഥകൾ
മൂത്താര് വക്കീലിനെ ഓരോ കോടതിയിലും നമുക്ക് കാണാം. കുശാഗ്രബുദ്ധിയും രസികനുമായ ഇദ്ദേഹത്തിന്റെ ഇടപെടലുകൾ നിയമത്തിന്റെ വരച്ചവരകൾക്കപ്പുറത്തേയ്‌ക്കുളളതാണ്. എങ്കിലും നീതിബോധം കളയാതെ ഈ വക്കീൽ ഏവർക്കും പ്രിയങ്കരനാകുന്നു. കോടതികളിലും വക്കീൽ ആഫീസുകളിലും നിലനില്‌ക്കുന്ന സമകാലികവും കാലങ്ങളായി നിലനില്‌ക്കുന്നതുമായ അനുസരണക്കേടുകളുടെ തിരുത്തലായി മൂത്താര് വക്കീൽ നിലകൊളളുന്നു. ആരേയും വേദനിപ്പിക്കാതെ എന്നാൽ കൊക്കിന് വെച്ച വെടി കൊക്കിനുതന്നെ കൊടുത്തുകൊണ്ട് മൂത്താര് വക്കീൽ അപ്രിയസത്യങ്ങളുടെ നാവാകുന്നു. പ്...