ചന്ദ്രൻ പൂക്കാട്
പറുദീസ അരികെ
അരുത് സാർ, ഇങ്ങനെയുളെളാരു നിസ്സഹകരണ മനോഭാവം തീരെ ശരിയല്ല. ഞാനാണെങ്കിലിതാ കാര്യങ്ങളങ്ങ് പറഞ്ഞു തുടങ്ങിയതല്ലേ ഉളളൂ. അപ്പോഴേക്കും നിങ്ങളുടെ മുഖത്ത് വല്ലാത്തൊരു ചിരി ആവരണമിടുകയായി. പറയുന്നതൊന്നും തീരെ വിശ്വസിക്കാൻ കൊളളില്ലെന്ന നിലപാട്. ഹോ! നശിച്ചൊരു കാലം. വന്നു വന്ന് ആരും ഒന്നും വിശ്വസിക്കാതായിരിക്കുന്നു. ഇതിൽ ആരെയും കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. അങ്ങനെയൊക്കെയാണല്ലോ കാലത്തിന്റെയും ലോകത്തിന്റെയും ഒരു പോക്ക്. പക്ഷേ വിശ്വാസമാണ് സർ പ്രശ്‌നം. വിശ്വസിക്കുന്നവരെ മാത്രം ഈയൊരു പദ്ധതിയിലേക്ക് സ്...
മൃഗവേട്ട അഥവാ രമണൻ
തീരെ ഇടുങ്ങിയൊരു തുരങ്കത്തിലൂടെയുളള കാഴ്‌ചപോലെയാണ് അവളത് കണ്ടത്. ബസ്സിലെ തിരക്കിനിടയിൽ എന്തിനെന്നറിയാതെ ഒന്ന് പിറകോട്ട് നോക്കിയതായിരുന്നു. അങ്ങനെ ചെയ്‌തതും തുരങ്കത്തിനപ്പുറത്തു നിന്ന് രണ്ട് കണ്ണുകൾ ഇത്തിരിമാത്രം കാണാവുന്ന അവളുടെ ദേഹത്ത് തുളഞ്ഞേറിയത് പൊടുന്നനെ, നോട്ടമേറ്റ് പൊളളിക്കൊണ്ടായിരുന്നു തൊട്ടരികിലെ സീറ്റൊഴിഞ്ഞപ്പോൾ അവളവിടെ ഇരുന്നത്. ഛെ! ഈ ആൺനോട്ടങ്ങളെന്ന് അവളൊരു പരിഹാസച്ചിരിയോടെ മനസ്സിൽ കുറിച്ച്, സുരക്ഷിതമായ ഇടം തേടിയെന്നോണം ഒന്നുകൂടി സീറ്റിലേയ്‌ക്കൊതുങ്ങി. ഇതുപോലെ എത്രയെ...
മധ്യേ ഇങ്ങനെ
അദൃശ്യമായ ഒളിയിടങ്ങളിൽ നിന്നാണ് അരൂപികൾ വന്നത്. പിന്നെ പൊടുന്നനെ എന്തൊക്കെയോ രൂപങ്ങളാവാൻ തിടുക്കപ്പെട്ടുകൊണ്ട് അരൂപികൾ അവൾക്ക് നേരെ നീങ്ങുകയും അവളെ പൊതിയുകയുമായിരുന്നു. അപ്പോൾ വല്ലാത്തൊരു നിലവിളിപ്പിടച്ചിലോടെ ഞെട്ടിയുണർന്ന അവൾക്ക്, കണ്ടത് സ്വപ്‌നമോ യാഥാർത്ഥ്യമോ എന്നൊന്നും കുറേനേരത്തേക്ക് മനസ്സിലായില്ല. അസ്വസ്ഥതയുടെ ആഴങ്ങളിൽ നിന്ന് ഏതോ ഉപരിതലത്തിലേയ്‌ക്ക് ഉയർന്നുകൊണ്ടിരിക്കെ ക്രമേണ അവൾക്ക് പരിസരബോധമുണ്ടായി. തീക്കുഴലിലൂടെ മുമ്പിലായി ചില കാഴ്‌ചകൾ വെളിപ്പെടുന്നതുപോലെ. മുറിയിലെവിടെയും കടന്...