ചന്ദ്രൻ പൂക്കാട്
ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്
അവനാണ് എന്റെ ശത്രു. നീ വേണം അവന്റെ ഉയിരെടുക്കാൻ. അതു കണ്ടാലേ എനിക്കിനി സ്വസ്‌ഥതയുള്ളൂ. ബോംബ് കെട്ടുന്നവൻ ബോംബിനോടു പറഞ്ഞു. ‘നോക്ക്, അധികം എന്നെ കെട്ടിമുറുക്കണ്ട. ഒരു ഘട്ടം കഴിഞ്ഞാൽ ശത്രുവേത് മിത്രമേത് എന്ന വിവേകം എനിക്കുണ്ടാവില്ല’. ബോംബ് പ്രതിവചിച്ചത് പക്ഷേ, കെട്ടുന്നവൻ കേട്ടില്ല. അവൻ അതിന്റെ സംഹാരകത്വം കൂട്ടാൻ കെട്ട് മുറുക്കിക്കൊണ്ടിരുന്നു. പൊടുന്നനെയായിരുന്നു ബോംബിന്റെ ക്ഷമ നശിച്ചത്. അതൊന്ന് സ്വയം പിടഞ്ഞു. പിന്നെ ഒന്ന് ക്ഷോഭിച്ചു. ഫ്രീഡം അറ്റ്‌മിഡ്‌നൈറ്റ്....... ...
മരണക്കളി
ആശുപത്രി വാർഡിലേയ്‌ക്ക് തെല്ല് അഹന്തയോടെ മരണം പ്രവേശിക്കുമ്പോഴാണ് ഒരു പൂച്ച കുറുകെ ചാടിയത്. പൊടുന്നനെ ഒന്ന് ഞെട്ടിയെങ്കിലും മരണം ചോദിച്ചുഃ ആരാ നീ? നീ ആര്? പൂച്ച മറുചോദ്യം തൊടുത്തു. അറിയില്ലെ, ഞാൻ മരണം. മരണം പൂച്ചയ്‌ക്കു നേരെ ഗർവോടെ കണ്ണു മിഴിച്ചു. ഹോ, ഞാൻ കരുതി ജപ്‌തി നോട്ടീസുമായി വല്ല ബേങ്കുകാരും വരികയാണെന്ന്. പൂച്ച ചിരിച്ചു. അനന്തരം പോ പുല്ലേ, എന്ന ഭാവത്തിൽ മരണത്തെ അവഗണിച്ചുകൊണ്ട് പൂച്ച പുറത്തുചാടി. Generated from archived content:...