ചന്ദ്രൻ മുറിക്കൽ
കണിക്കൊന്ന
ത്രേതായുഗത്തിന്റെ ആദ്യപാദം. വസന്തഋതുവിലെ തൃക്കാർത്തിക ദിവസം. ലോകമെങ്ങും ആഘോഷം നടക്കുകയാണ്. ദേവിക്കു നീരാടുവാൻ ഹിമഗിരിയിൽ നിന്നും പൂന്തേനരുവികൾ ഒഴുകിയെത്തി. മൂടിയിൽ ചാർത്തുവാൻ മാനസസരോവരത്തിൽ നീലത്താമരകൾ നിറയെ വിരിഞ്ഞു. പിറന്നാൾ ക്ഷണിക്കാൻ പോയത് അരയന്നങ്ങളായിരുന്നു. പ്രപഞ്ചത്തിലെ എല്ലാവരെയും ക്ഷണിച്ചെങ്കിലും സൂര്യദേവനെ ക്ഷണിക്കാൻ അവക്കു കഴിഞ്ഞില്ല. ക്ഷണിച്ചതായി കള്ളം പറയുകയും ചെയ്തു. ആഘോഷപ്പന്തലൊരുക്കി മഴവില്ലുകൾ വന്നു നിരന്നു. സിന്ദൂരമുകിലുകൾ തോരണങ്ങളായി... പഞ്ചാമൃതവും പാൽപായസവും മറ്റുമടങ്ങിയ...