ചന്ദ്രൻ കണ്ണഞ്ചേരി
ന്യായം
“ഇരുവട്ടം മുളയ്‌ക്കാത്ത പയർ പോലെ ഇരുവട്ടം വിരിയാത്ത പൂ പോലെ ഇരു സൂര്യനില്ലാത്ത പകലുപോലെ ഇരു തലയില്ലാത്ത ഉടലുപോലെ ഒരു മുഖമേയാവൂ ന്യായത്തിന് സത്യമെന്ന മുഖം” Generated from archived content: poem6_jun28_07.html Author: chandran_kannanchery
അകലം
പാളങ്ങൾ തിരിവുകൾ കൂട്ടിമുട്ടി തീരുവുകളിൽ നമ്മുടെ സ്‌നേഹവും സ്വപ്‌നവും തിരിവുകളിലും സമാന്തരങ്ങൾ Generated from archived content: poem1_mar5_07.html Author: chandran_kannanchery
കളി
വെൽത്ത് കോമണെങ്കിൽ
അത് കക്കലും ഒരു ഗെയിം,
റഫറിയില്ലാക്കളി
നാണക്കേടിൽ ട്രോഫി നമുക്ക്.
കോഴക്കളിയുടെ
കേളിയൊടുങ്ങും മുമ്പേ
എപ്പിസോഡുകൾ കൊഴുപ്പിക്കുംവിധം.
Generated from archived content: poem2_feb10_11.html Author: chandran_kannanchery