ചന്ദ്രൻ സി.ചെന്നിത്തല
കൃഷിപ്പാട്ട്
ആരിയൻപാടത്തു പണിയുണ്ടേ ആരെല്ലാമാരെല്ലാം വരണുണ്ട്? എല്ലാരുമെല്ലാരും വരണുണ്ടേ മാലയും, നീലിയും, ചിരുതപ്പെണ്ണും ആരിയൻപാടമുഴുതുമറിക്കാൻ ആരെല്ലാമാരെല്ലാം വരണുണ്ട്? എല്ലാരുമെല്ലാരും വരണുണ്ടേ ചിന്നനും ചേന്നനും ചാത്തപ്പനും ആരിയൻപാടം വിതയ്‌ക്കുവാനായ് ആരെല്ലാമാരെല്ലാം വരണുണ്ട്? എല്ലാരുമെല്ലാരും വരണുണ്ടേ കണ്ടനും കുമരനും കണ്ണപ്പനും ആരിയൻപാടത്തു കിളിയാട്ടാൻ ആരെല്ലാമാരെല്ലാം വരണുണ്ട്? എല്ലാരുമെല്ലാരും വരണുണ്ടേ തേവനും തേവിയും ക്‌ടാത്തന്മാരും ആരിയൻപാടം കൊയ്‌തെടുക്കാൻ ആരെല്ലാമാരെല്ലാം വരണുണ്ട്? എല്ലാരുമ...