എ.എൻ.ചന്ദ്രൻ
വിശപ്പ്
നിലാവുളള ഒരു രാത്രി. ജില്ലൻ കുറുക്കനും ഭാര്യ നില്ലുവും കൂടി ഇര തേടാനിറങ്ങി. അവർ നടന്നുനടന്ന് ഒരു കൊടുംകാട്ടിലെത്തി. പക്ഷേ, ഭക്ഷണമൊന്നും അവർക്ക് കിട്ടിയില്ല. അപ്പോഴാണ് കുറച്ചകലെ നിലാവിൽ അനങ്ങുന്ന ഒരു കൊച്ചു ജീവിയെ അവർ കണ്ടത്. വർദ്ധിച്ച സന്തോഷത്തോടെ ജില്ലനും ഭാര്യയും അങ്ങോട്ടു കുതിച്ചു. തനിക്കു നേരെ പാഞ്ഞു വരുന്ന ജില്ലനേയും ഭാര്യയേയും കണ്ടിട്ടും ആ കൊച്ചുജീവി ഭയന്നില്ല! അതിന്റെ ധൈര്യം കണ്ട് ജില്ലൻ കുറുക്കന് സംശയമായി. അവനൊന്നു നിന്നു. “അതേതോ സിംഹക്കുഞ്ഞോ പുലിക്കുഞ്ഞോ ആയിരിക്കണം തീർച്ച...