ചന്ദ്രമതി പത്മനാഭൻ
സാമൂഹ്യപാഠം
ഏഴാം ക്ലാസിലെ സാമൂഹ്യപാഠം ഭീകരത വിതച്ച തെരുവോരത്ത് വച്ചാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്. കത്തിച്ചാമ്പലായ പുസ്‌തകക്കൂമ്പുരവും, പോലീസിന്റെ ലാത്തിച്ചാർജ്ജിൽ ചിതറിത്തെറിച്ച പാദരക്ഷകളും, പുസ്‌തകസഞ്ചികളും കണ്ട് ഒന്നാമൻ സങ്കടപ്പെട്ടു. ഈ രാജ്യത്തിന്റെ അവസ്‌ഥയിൽ പരിതപിച്ചു. ജാതിമത ചിന്തകൾ വളർത്തുന്ന പ്രസ്‌ഥാനങ്ങളെയും, അതിന് ചുക്കാൻ പിടിക്കുന്നവരെയും രൂക്ഷമായി വിമർശിച്ചു. പൊതുവിദ്യാലയങ്ങളിലെ പാവപ്പെട്ട വിദ്യാർത്ഥികളുടെ അനിശ്ചിതമായ ഭാവിയെക്കുറിച്ചോർത്ത് നെടുവീർപ്പിട്ടു. പിരിയുന്നതിന് മുമ്പുള്ള...