0 POSTS
ജനനംഃ 25 ഡിസംബർ 1958.
വിദ്യാർത്ഥിയായിരിക്കെത്തന്നെ കാമ്പസ് തീയറ്റർ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് നാടകോത്സവങ്ങളിൽ അഭിനേതാവിനുളള ധാരാളം അവാർഡുകൾ നേടി. അമേച്വർ നാടകപ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ച് സംവിധായകൻ, സംഗീതസംവിധായകൻ, അഭിനയപ്രതിഭ, കാമ്പസ് കുട്ടികളുടെ തീയറ്റർ സംഘാടകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഗ്രാമസംഘങ്ങളുടെ സംഘാടകനായി തനതു നടകത്തിന്റെ പ്രസക്തി ഗ്രാമങ്ങളിൽ എത്തിക്കുകയും, വിലപ്പെട്ട സംഭാവനകളും സൃഷ്‌ടികളും നല്‌കുകയും ചെയ്തു.
ഷേക്‌സ്പിയർ, ഭാസൻ, ജീൻ ജെനെറ്റ്, ജി.ശങ്കരപ്പിളള, കാവാലം നാരായണപണിക്കർ, സഫ്‌ദർഹഷ്‌മി, എം.ടി., ടി.എം. എബ്രാഹാം, ബാദൽസർക്കാർ, സാറാജോസഫ് തുടങ്ങിയവരുടെ നാടകസൃഷ്‌ടികൾ സംവിധാനം ചെയ്ത് മലയാള നാടകരംഗത്ത് തന്റെ പ്രാഗത്‌ഭ്യം തെളിയിച്ചിട്ടുണ്ട്. സംസ്‌കൃതനാടകങ്ങളായ ‘മത്തവിലാസപ്രഹസന’വും ‘കർണ്ണഭാര’വും മലയാളഭാഷയിൽ ശക്തമായ രീതിയിൽ ആവിഷ്‌കരിക്കുകയും ചെയ്തു. പാശ്‌ചാത്യനാടകങ്ങളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് അവതരിപ്പിച്ചു.
ഇന്നും മലയാള നാടകവേദിയിൽ പല പരീക്ഷണങ്ങളും നടത്തുന്ന ‘ലോകധർമ്മി നാടകഗൃഹം’ തൃപ്പൂണിത്തുറയുടെ ഡയറക്‌ടർ ആണ് ചന്ദ്രദാസൻ.
പന്ത്രണ്ടോളം തീയറ്റർ ഫെസ്‌റ്റിവലുകളിൽ പങ്കെടുത്തിട്ടുണ്ട്. അന്യഭാഷാനാടകരീതികളെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട്. നാടകത്തെക്കുറിച്ചും സിനിമയെക്കുറിച്ചും പല പഠനങ്ങളും, ലേഖനങ്ങളും, ജേർണലുകളിലും മാസികകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംവിധാനത്തിനും സംഗീതസംവിധാനത്തിനും നാടക രചനയ്‌ക്കും നാടക ഫെസ്‌റ്റിവെലുകളിൽ ധാരാളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
എറണാകുളം സെന്റ് ആൽബർട്‌സ് കോളേജിലെ അദ്ധ്യാപനവൃത്തിയ്‌ക്കൊപ്പം എം.ജി.യൂണിവേഴ്‌സിറ്റിയിൽ നാടകരംഗത്തെക്കുറിച്ചു ഗവേഷണം നടത്തുന്നുണ്ട്.
മേൽവിലാസം
ലോകധർമ്മി
31&1166-എ
കോൺവെന്റ് റോഡ്
വൈറ്റില
കൊച്ചി - 682 019.
ഫോൺഃ 0484-302402
ഫാക്സ്‌ഃ 0484 - 370844