ചന്ദ്രബാബു തൃക്കലങ്ങോട്
ജീവനുള്ള സ്മാരകങ്ങള്‍
ഗാന്ധിജിയുടെയും നെഹ്റുവിന്റെയും മറ്റ് മഹാന്മാരുടെയും ഒക്കെ പേരില്‍ രാജ്യത്തുടനീളം കെട്ടിടങ്ങളും സ്തൂപങ്ങളും മറ്റ് വിവിധ രൂപത്തിലുള്ള സ്മാരകങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ഇത്തരം സ്മാരകങ്ങളാകട്ടെ, അത് പ്രതിനിധീകരിക്കുന്ന മഹാരഥന്‍മാരുടെ ആശയാദര്‍ശങ്ങളുമായോ ജീവിതദര്‍ശങ്ങളുമായോ യാതൊരു വിധത്തിലും പൊരുത്തപ്പെടാത്തതുമാണ്. പലപ്പോഴും അവരുടെ സ്മരണകളെ പോലും അപമാനിക്കുന്ന വിധത്തിലാണ് ഈ സ്മാരകങ്ങളുടെ അവസ്ഥ. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ശുചിത്വത്തിന്റെ ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച മഹാത്മജിയുടെ പ്രതിമ...