Home Authors Posts by ചന്ദ്രബാബു പനങ്ങാട്‌

ചന്ദ്രബാബു പനങ്ങാട്‌

4 POSTS 0 COMMENTS
1960-ൽ പന്തളത്തിനടുത്ത്‌ പനങ്ങാടിൽ ജനിച്ചു. രണ്ടു പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌-ഇരുൾ പെയ്യുന്ന സൂര്യൻ (നോവൽ), അമ്മ കണ്ട കര (കഥകൾ). ഇപ്പോൾ തപാൽവകുപ്പിൽ ജോലി ചെയ്യുന്നു. വിലാസം ചന്ദ്രബാബു പനങ്ങാട്‌, സാരംഗി , മേലൂട്‌, അടൂർ.

മൃഗയ

കണങ്കാലിൽ പഴുത്തുപൊട്ടിയ വ്രണം വിരിച്ചു കാട്ടിയിട്ട്‌ മുരുകൻ പറഞ്ഞു. ഇപ്പോൾ മൃഗയ, ഒരു വിനോദമല്ലാതായിട്ടുണ്ട്‌. താങ്കൾ എന്നെ രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കിൽ കാലുകളിൽ മാത്രമല്ല ശരീരം മുഴുവൻ വ്രണങ്ങൾ വിരിഞ്ഞ ഒരു പൂന്തോട്ടമായി ഞാൻ മാറുമായിരുന്നു. മുരുകൻ വേട്ടയ്‌ക്കൊരുമകനാണ്‌. വേട്ടമൃഗമായവൻ അയാളെ വേട്ടയാടാൻ മറ്റൊരുവനുണ്ട്‌. അത്‌ അനന്തുവാകുന്നു. അനന്തു മുരുകന്റെ അനുജനാകുന്നു. മുരുകൻ കഴിഞ്ഞ ആറുമാസമായി കുന്നിൻമണ്ടയിലെ സ്‌നേഹാലയത്തിലായിരുന്നു. സ്‌നേഹം എന്നു പേരുളള ലായം. അതാണ്‌ മുരുകന്റെ വ്യാഖ്യാനം....

ഒളിയുദ്ധങ്ങൾ

പിളർപ്പിനുശേഷം പത്തുവർഷം കഴിഞ്ഞിരിക്കുന്നു. ഞരമ്പുകൾ കെട്ടഴിഞ്ഞ്‌ സ്വതന്ത്രമാവുന്നു. ഇനി ശാന്തിയുടെ കാലമെന്നറിയുക. ജേക്കബ്‌, പടർന്നു കയറുന്ന ഈ പ്ലാസ്‌റ്റിക്‌ വളളികളും ഇലച്ചാർത്തും ഒരിക്കലും ഒരു പൂ വിടർത്തുന്നില്ല. നമ്മെ ആകർഷിക്കാനായി ഈ കൃത്രിമക്കുടിൽക്കെണിയൊരുക്കിയിരിക്കുന്ന ബാറുടമ മാത്രം നമ്മുടെ സൗഹൃദ സംവാദങ്ങളറിയുന്നു. അയാൾ ഞങ്ങളുടെ കേന്ദ്രക്കമ്മറ്റിയുടെ നിഴൽരൂപമാണ്‌, ഭയക്കേണ്ട. നിന്റെ നോട്ടം കണ്ടാലറിയാം കഴിഞ്ഞ പത്തു വർഷമായി നിന്നെ ചൂഴ്‌ന്നു നിന്ന മരണഭയം ഒഴിഞ്ഞു പോയതായി വിശ്വാസം വരുന്നുണ്ടാവി...

രാജാവിന്റെ വളർത്തു പൂച്ച

പട്ടു വിരിച്ച മെത്തമേൽ, രാജാവിന്റെ മടിയിൽ കയറിക്കിടന്ന്‌ ആ സുന്ദരിപ്പൂച്ച, അതൊരു പൂച്ചയല്ലെന്നു സ്വയം കരുതി ജീവിച്ചു പോന്നു. ഒ, ഞാനതു മറന്നു പോയി. എന്റെ കഷ്‌ടപ്പാടുകളെല്ലാം ഞൊടിയിടയിൽ മാറ്റിമറിക്കാൻ കഴിവുളള ഒരു ഫയലിന്റെ കാര്യമാണു പറയാൻ വന്നത്‌. ബുദ്ധിയും കഴിവുമുളള പല ഗുമസ്തന്മാരും വെട്ടിയും തിരുത്തിയും പുകയില കാർക്കിച്ചു തുപ്പിയും നശിപ്പിച്ച എന്റെ ജീവിതം. അത്‌ കോമൾ സാറിന്റെ മേശപ്പുറത്തുണ്ടായിരുന്നു. കോമൾസാറിന്‌ അരുമയായിരുന്നു അത്‌. എന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യമല്ലേ. കോമൾസാറിന്റെ മേ...

ശബ്‌ദവും വെളിച്ചവും

      ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണ്‌ ഞങ്ങളുടെ കോളനിക്ക്‌ ചെവികേൾക്കാൻ വയ്യാത്ത ഒരംഗത്തെ കിട്ടിയത്‌. കണ്ടുപിടിക്കപ്പെട്ടതിൽവച്ച്‌ ഏറ്റവും വലിയ ധനവാനും മനുഷ്യസ്‌നേഹിയുമായിരുന്നു അദ്ദേഹമെന്ന്‌ ഞങ്ങൾ യോഗം ചേർന്ന്‌ നിർണ്ണയിച്ചു. കാരണം അയാൾ കീശയിൽ കൈയിട്ട്‌ കൈലേസെടുക്കുമ്പോഴൊക്കെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പറുത്തേക്കു വരുമായിരുന്നു. ബധിരനായ ആ കുടുംബനാഥനും അദ്ദേഹത്തിന്റെ സുന്ദരിയും സ്‌നേഹവതിയുമായ പ്രിയപത്‌നിക്കും നന്മ വരേണമേ എന്ന്‌ ഒരു വാചാപ്രമേയത്തിലൂടെ ഞങ്ങ...

തീർച്ചയായും വായിക്കുക