Home Authors Posts by ചന്തിരൂർ ദിവാകരൻ

ചന്തിരൂർ ദിവാകരൻ

0 POSTS 0 COMMENTS

കോഴി

കാലിനു ചന്തം കാതിനു ചന്തം ചുണ്ടിനുമുണ്ടോ പൊൻചന്തം കയ്യില്ലെന്നാലില്ലൊരു ചേതം മെയ്യഴകുളെളാരു പൂങ്കോഴി. Generated from archived content: poem4_july9_05.html Author: chandirur_divakaran

ഉമ്മ

അമ്മ മടിയിൽക്കിടത്തിയെനിക്കി- ന്നമ്മിഞ്ഞപ്പാലുതന്നു അമ്മിഞ്ഞപ്പാലുകുടിക്കണനേരത്തൊ- രുമ്മയെനിക്കു തന്നു അമ്മാനത്തമ്പിളിമാമനെക്കാണിച്ചു സമ്മാനമൊന്നുതന്നു സമ്മാനം കിട്ടിയനേരത്തു ഞാനുമൊ രുമ്മ കൊടുത്തല്ലോ- അമ്മ- യ്‌ക്കുമ്മ കൊടുത്തല്ലോ-ചക്കര യുമ്മ കൊടുത്തല്ലോ Generated from archived content: poem4_aug6_05.html Author: chandirur_divakaran

സുനാമി

സ്വപ്‌നത്തുരുത്തിൽ പുൽച്ചെടികൾ തഴച്ചുവളരുന്നത്‌ പലപ്പോഴും നയനദൃശ്യം കറുകനാമ്പിലെ ഈർപ്പം കുടിച്ചു വറ്റിക്കാൻ എറുമ്പുകൾ കൂട്ടത്തോടെ ശ്രമിക്കുന്നതും പതിവുകാഴ്‌ച ചോനനുറുമ്പും നെയ്യുറുമ്പും കിനാവരിച്ചപ്പോൾ തലമുഴുത്ത ചെമ്പനുറുമ്പും കട്ടുറുമ്പും സ്വപ്‌നത്തിൻ തേൻതുളളി ഊറ്റിക്കുടിച്ചു. തീരങ്ങളിൽ തിരമാലകൾ തലതല്ലി പ്രതിഷേധിച്ചു ചിലനേരങ്ങളിൽ ഫണീന്ദ്രൻ കണക്കെ ചീറിയടുക്കും കടൽത്തീരങ്ങളിൽ അമിട്ടുപൊട്ടിച്ച്‌ അമർഷം രേഖപ്പെടുത്തും പ്രകൃതിയോടു പ്രതിഷേധമോ, സഹജീവികളോടു കാലുഷ്യമോ, നേരുകേടിലമർഷമോ എന്തോ! ദക്ഷിണേഷ...

കുരക്കുന്ന പട്ടി

കുരക്കുന്ന പട്ടി കടിക്കില്ല യെന്നോർത്തു കുരയുടെ ചന്തം ഞാൻ നോക്കിനിൽക്കെ അതിലേറെയുച്ചത്തിൽ കളിയാക്കി ഞാൻ കുര- ച്ചതിനെയൊരു കല്ലെടുത്തെറിഞ്ഞു ഏറുകൊണ്ടിട്ടലറി യടുത്തവൻ പെട്ടെന്നെൻ പുറകിൽക്കടിച്ചു കുരച്ചുപോയി. Generated from archived content: poem3_mar25_06.html Author: chandirur_divakaran

അ-അം

‘അ’യെന്നക്ഷരമെഴുതുമ്പോൾ അച്‌ഛനെ അമ്മയെയോർക്കും ഞാൻ ‘ആ’യെന്നായാൽ ആനയെയോർക്കും ആടിനെ, ആമയെ, ആതിരയെ ‘ഇ’യായാലോ ഇത്തിരി, ഇമ്പം ‘ഈ’യെന്നായാൽ ഈച്ചകൾ, ഈണം ‘ഉ’, ഉറി, ഉരലും ‘ഊ’മയും ഊരും ‘എ’ലിയും, എലുകയും ‘ഏ’ലം, ഏകം ‘ഐ’രാണിക്കുളം ഐരാവതവും ‘ഒ’രുമയൊടൊത്തിരി, ഒരുപിടി, ‘ഓ’ളം ഓമന, ഓരം, ഓർമ്മകളോണം ‘ഔ’ദാര്യത്തിനൊരൗഘം പോരും ‘അം’ബുജനേത്രനു, മംഗജരിപുവും അകതളിർ കനിയാൻ കൈകൂപ്പുന്നേൻ. Generated from archived content: poem1_apr1.html Author: chandirur_divakaran

മന്നനു വരവേൽപ്പ്‌

ചന്ദ്രിക പെയ്‌തു പുഞ്ചിരി, ഓണ- ച്ചന്തം മുഖമലരണിയുന്നു ചിന്തുകൾ പാടി നടന്ന കിടാങ്ങൾ- ക്കെന്തൊരു വിസ്‌മയ സന്തോഷം. വറുതി വിഴുങ്ങിയ കഞ്ഞിക്കലമൊരു ചെറുനിശ്വാസ മുതിർക്കുന്നു കരിമിഴിമാരുടെ ഹൃദയദലങ്ങളി- ലൊരു ചെറുപുഞ്ചിരി പടരുന്നു. കാണംവിറ്റാണെങ്കിലുമോണം കാണാ, മുണ്ണാ, മകതാരിൽ കാണുകയാണൊരു സ്വപ്‌നം, നികുതി- പ്പണമതിനൊഴിവാണാശ്വാസം. പൂവിളിയുതിരും നേരമെനിക്കുൾ പ്പൂവിലെ ദുരിതം വിരിയുമ്പോൾ സ്‌മൃതിയിലുതിർപ്പൂ ശരണാഗതരുടെ ഭരിത വിലാപപ്പൂവിളികൾ! മാബലി മന്നനെയെതിരേറ്റീടാൻ ഭാവന ചിറകു വിടർത്തുമ്പോൾ ആമയമൊക്കെ ...

തീവണ്ടി , ആമ

തീവണ്ടി തീപ്പുകയില്ലാതോടുകയാണൊരു തേരട്ടത്തീവണ്ടി പുരയുടെ മോന്തായപ്പാളത്തിൽ ചൂളമടിക്കാതോടും ചെയിൻ വലിച്ചാൽ ചുരുണ്ടുകൂടും ചത്തതുപോലെ കിടക്കും അനർത്ഥമില്ലെന്നുറപ്പുവന്നാൽ ചൂളമുയർത്താതോടും. ആമ ചെറിയ കരിങ്കൽമല നീങ്ങുന്നതു രസകരമമ്മേ നോക്കൂ കുറിയ കരിങ്കൽക്കാലുകളാലതു നിരങ്ങി നീങ്ങുന്നമ്മേ കരിമലയല്ലതുകുഞ്ഞേ, തൊട്ടാൽ കാലുകളില്ലാതാകും നീരും കരയും വീടാണവനുടെ പേരറിയില്ലേ കൂർമ്മം. Generated from archived content: sept_poem6.html Author: chandirur_divakaran

വെട്ടിനിരത്തുക കവിതേ നീ

പൂത്തുവിരിഞ്ഞു മണൽക്കാടുകളിൽ പുത്തൻ സൗഹൃദകുസുമങ്ങൾ കത്തിയമർന്ന നെരിപ്പോടിൽ തീ തുപ്പും കാർത്തസ്വരകാന്തി! കറപുരളാത്ത സുഹൃദ്‌ബന്ധങ്ങൾ കരളിനു കുളിരായ്‌ മാറുമ്പോൾ കവിതേ നീ പരമാർത്ഥപ്പൊരുളിൻ കസവണിയിപ്പൂ മനതാരിൽ നാടും നഗരവുമൊരുപോൽ ധർമ്മ- ക്കൊടികളുയർത്തി നടന്നീടും നാളുകളണയാൻ, സംസ്‌കാരത്തിൻ കേളിയുണർത്തുക കവിതേ നീ. കളവുരചെയ്യും നാവുകളരിയാൻ കരുതിയിരിക്കുക നീ കവിതേ, കാമപ്രേരിത നടനവിലാസം കവിതേ വെട്ടിനിരത്തുക നീ. Generated from archived content: poem4_mar.html Author: c...

ചക്രം

ചന്ദനം ചാലിച്ചുചാർത്തിയതിന്മുഖ- മെന്തൊരുചന്തം പൊൻപുലരീ കുങ്കുമരാഗമണിഞ്ഞീടാൻ പുലർ- സന്ധ്യ പടിഞ്ഞാറുവന്നെന്നോ! നക്ഷത്രക്കണ്ണുമിനുക്കിയിരുട്ടിന്റെ കൊത്തളം ശുദ്ധമാക്കീടാനായ്‌ അമ്പിളിക്കുത്തുവിളക്കുമാൻ ചന്ദ്രിക മന്ദസ്‌മിതങ്ങൾ പൊഴിക്കുന്നോ! വീണ്ടും പുലരിതൻപൊൻമുഖം കാണുവാൻ സന്ധ്യ തപമിരിക്കുന്നേരം, എന്നുമൊരേ മെഗാസീരിയൽമാതിരി വന്നുപോകുന്നു ദിനരാത്രം. Generated from archived content: poem2_june_05.html Author: chandirur_divakaran

തീർച്ചയായും വായിക്കുക