ചന്തിരൂർ ദിവാകരൻ
മന്ദസ്‌മിതം
ചന്ദനം ചാലിച്ചു ചാർത്തിയനിന്മുഖ മെന്തൊരുചന്തം പൊൻപുലരീ കുങ്കുമപ്പൊട്ടണിഞ്ഞീടാനായ്‌പുലർ സന്ധ്യപടിഞ്ഞാറുവന്നെന്നോ! നക്ഷത്രക്കണ്ണുമിനുക്കിയിരുട്ടിന്റെ കൊത്തളം ശുദ്ധമാക്കീടുമ്പോൾ അമ്പിളിക്കുത്തുവിളക്കുമായ് ചന്ദ്രിക മന്ദസ്‌മിതങ്ങൾ പൊഴിക്കുന്നു. വീണ്ടും പുലരിതൻ പൊന്മുഖം കാണുവാൻ സന്ധ്യതപമിരിക്കുന്നേരം എന്നുമൊരേ മെഗാസീരിയൽ മാതിരി വന്നുപോകുന്നുദിനരാത്രം. Generated from archived content: poem7_dec.html Author: chandiroor_divakaran
അനിഷ്‌ടം
കണ്ണുളളതു കൊളളാം കാണുന്നതു കഷ്‌ടം കാതുളളതു കൊളളാം കേൾക്കുന്നതനിഷ്‌ടം Generated from archived content: poem2_apr.html Author: chandiroor_divakaran