ചാണ്ടി എബ്രഹാം
സുഗന്ധവിളകൾ – 1
ഏലകൃഷി ചെയ്യുന്നത് വനഭൂമിയിലായതിനാൽ പരിസ്ഥിതി സന്തുലനത്തിന് ഈ കൃഷി ഒഴിച്ചുകൂടാനാവാത്തതാണ്. പച്ചനിറവും നല്ല രൂപ ഭംഗിയും ഏലത്തിന്റെ വിലനിർണ്ണയിക്കുന്ന ഘടകങ്ങളാണ്. ഏലം പൂക്കുന്ന സമയത്ത് ഒരു ഹെക്ടറിൽ നാലു തേനിച്ചക്കോളനിയെങ്കിലും സ്ഥാപിക്കുക. വിളവ് വളരെ കൂടും. നീളത്തിൽ പാത്തിയെടുത്ത് ഏലത്തൈകൾ നട്ടാൽ വിളവ് അറുപത് ശതമാനം വരെ വർദ്ധിക്കുന്നതാണ്. ഏലത്തിന് സൂര്യപ്രകാശം അരിച്ചിറങ്ങുന്ന രീതിയിലുള്ള തണൽ വേണം. ഏതാണ്ട് അമ്പതു ശതമാനം തണൽ. ജാതിക്ക് ചാരമിടരുത്. വേരിന്റെ വളർച്ച കുറയും കായ...
കുരുമുളക് – 4
തിരുവാതിര ഞാറ്റുവേല കുരുമുളകിന് പ്രധാനമാകാൻ കാരണം മഴവെള്ളത്തിലൂടെ ഇതിന്റെ പരാഗണം നടക്കുന്നു എന്നതുകൊണ്ടാണ്. കാലവർഷം ചതിച്ചാൽ കുരുമുളകിന്റെ വിളവ് കുറയും. കൊടിത്തല നട്ട് ഒരു വർഷത്തിനകം അരയടി പൊക്കത്തിൽ വച്ച് മുറിച്ചു മാറ്റിയാൽ ചെടി പൊട്ടിക്കിളർത്ത് തഴച്ചു വളർന്നുകൊള്ളും. കുരുമുളക് തൈകൾ തയ്യാറാക്കുന്നതിനായി തെരഞ്ഞെടുക്കുന്ന മാതൃചെടികൾക്ക് 15 വർഷമെങ്കിലും പ്രായമുണ്ടായിരിക്കേണ്ടതാണ്. കുരുമുളക് വള്ളികൾ വേരുപിടിപ്പിക്കുമ്പോൾ നേഴ്സറിയിൽത്തന്നെ മണ്ണിരകമ്പോസ്റ്റ് തൈകൾ വളമായി ഉപയോഗിച്ചാൽ,...
കുരുമുളക് – 3
തിരുവാതിര ഞാറ്റുവേല കുരുമുളകിന് പ്രദാനമാകാൻ കാരണം മഴ വെള്ളത്തിലൂടെ ഇതിന്റെ പരാഗണം നടക്കുന്നു എന്നതുകൊണ്ടാണ്. കാലവർഷം ചതിച്ചാൽ കുരുമുളകിന്റെ വിളവ് കുറയും. കൊടിത്തല നട്ട് ഒരു വർഷത്തിനകം അരയടി പൊക്കത്തിൽ വച്ച് മുറിച്ചു മാറ്റിയാൽ ചെടി പൊട്ടിക്കിളിർത്ത് തഴച്ചു വളർന്നു കൊള്ളും. കുരുമുളക് തൈകൾ തയ്യാറാക്കുന്നതിനായി തെരഞ്ഞെടുക്കുന്ന മാതൃചെടികൾക്ക് 15 വർഷമെങ്കിലും പ്രായമുണ്ടായിരിക്കേണ്ടതാണ്. കുരുമുളക് വള്ളികൾ വേരുപിടിപ്പിക്കുമ്പോൾ നേഴ്സറിയിൽത്തന്നെ മണ്ണിരകമ്പോസ്റ്റ് തൈകൾക്ക് വളമായി ഉപയോഗ...
കുരുമുളക് – 2
കുരുമുളകിന് കുമ്മായം ഇടുമ്പോൾ ഒരു പിടി കുമ്മായം മണ്ണു നിരപ്പിൽ നിന്നും മുക്കാൽ മീറ്റർ മുകളിലേക്ക്, തണ്ടു വഴി വിതറി കൊടുക്കുക. തണ്ട് നനഞ്ഞിരിക്കുമ്പോൾ വേണം അങ്ങനെ ചെയ്യാൻ കുമിൾ ശല്യം കുറയും. ഒരു തിരിയിൽ കുറഞ്ഞത് അഞ്ച് മണിയെങ്കിലും പഴുത്തതിനു ശേഷമേ കുരുമുളകു പറിക്കാവൂ. പഴുത്തു തുടങ്ങിയ കുരുമുളക് കൂട്ടിയിട്ട് രണ്ടു ദിവസം ചാക്കിട്ട് മൂടി വെച്ചിരുന്നാൽ എല്ലാം വേഗത്തിൽ പഴുത്തു പാകമാകും. തെങ്ങിൽ കുരുമുളകു പടർത്തുമ്പോൾ തെങ്ങിന്റെ വടക്കു കിഴക്കുഭാഗത്ത് വള്ളികൾ നടുക. തെങ്ങ് താങ്ങുമരമായി കുര...
കുരുമുളക് – 1
കുരുമുളകിന്റെ കാലേകൂട്ടി ചുറ്റിവച്ചിരിക്കുന്ന ചെന്തലകളുടെ മദ്ധ്യഭാഗമാണ് നടാൻ ഉത്തമം. തെക്കോട്ടു ചെരിവുള്ള ഭൂമി കുരുമുളകു കൃഷിക്ക് അനുയോജ്യമല്ല. വിസ്താരം കുറഞ്ഞ കുഴികളിൽ കുരുമുളകിനുള്ള താങ്ങു കാലുകൾ പിടിപ്പിക്കുക. അവ കാറ്റത്തിളകുകയില്ല. വേഗത്തിൽ വേരുപിടിക്കുകയും ചെയ്യും. കുരുമുളകു ചെടിയുടെ അധികം മൂപ്പെത്താത്ത തണ്ടൊഴിച്ച് ഏതുനാട്ടിലും വേരു പിടിക്കും. കുരുമുളക് പൂവിടുമ്പോൾ മഴയില്ലെങ്കിൽ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. നല്ല വിളവ് കിട്ടും. വർഷകാലത്ത് കുരുമുളകിന് തണൽ പാടില്ല. കേടുള്ള...
നെല്ല് – 7
വിത്ത് വിതച്ചുണ്ടാകുന്ന നെല്ല് ഫലപുഷ്ടിയുള്ളതായിരിക്കണമെങ്കിൽ കതിരിന്റെ തലഭാഗത്തെ നെല്ലു മാത്രം വിത്തിനായി ഉപയോഗിക്കുക. ഓരോ കതിരിന്റെയും തലഭാഗം മുറിച്ച്, അവയെല്ലാം കൂടി പ്രത്യേകം മെതിച്ച് വിത്താക്കുക. 20% നുമേൽ വിളവ് തന്മൂലം കിട്ടും. നെല്ലിൽ മദ്ധ്യകാലയിനങ്ങൾക്ക് ചതുരശ്ര മീറ്ററിന് 33 നുരികളും ഹ്രസ്വകാലയിനങ്ങൾക്ക് 67 നുരികളും ഉണ്ടായിരിക്കണം. നടുന്ന പെണ്ണാളുകളെ ഇത് സംബന്ധിച്ച് ബോധവൽകരിക്കുകയും വേണം. വയൽ വരമ്പിലൂടെ നെടുനീളത്തിൽ മണ്ണെണ്ണ ഒഴിക്കുക. എലി ശല്യം വളരെകുറയും. ഗോമൂത്രം ശേഖരി...
നെല്ല് – 5
ചാഴി പോലുള്ള കീടങ്ങളെ നശിപ്പിക്കാൻ വെളുത്തുള്ളി അരച്ചു കലക്കിയ വെളത്തിൽ പാൽക്കായം അലിയിച്ച് തളിക്കുക. ചാളനെയ്യും വേപ്പെണ്ണയും ചേർത്തു തളിച്ചാൽ ചാഴി ശല്യം കുറയും. ഈന്തിന്റെ പൂങ്കുല പാടത്ത് പലയിടങ്ങളിലായി കുത്തിനിർത്തിയാൽ ചാഴി ശല്യം തീർത്തും ഒഴിവാക്കാം. സാമാന്യം വലിയ ഒരു കക്കാത്തോട് എടുത്ത് അതിൽ ലേശം വെളിച്ചെണ്ണ പുരട്ടുക. അതിനുള്ളിൽ അല്പം സിങ്ക്ഫോസ്ഫൈഡ് വയ്ക്കുക. അതിനുമുകളിലായി കോഴിമുട്ട അടിച്ചെടുത്ത് യോജിപ്പിച്ചത് ഒഴിക്കുക. ഇപ്രകാരം തയ്യാറാക്കിയ കക്കാത്തോടുകൾ പാടത്ത് അവിടവിടെയായ...
നെല്ല് – 6
പുളി കൂടുതലുള്ള നിലങ്ങളിൽ അമോണിയം സൾഫേറ്റ് വളമായ ഉപയോഗിക്കരുത്. അംലത അധികരിക്കും. സമഗ്ര കീടരോഗ നിരീക്ഷണ സമ്പ്രദായം നിലവിലുള്ള പക്ഷം, മരുന്നുകൾ ഏറ്റവും കുറഞ്ഞ അളവിൽ മാത്രം ഉപയോഗിച്ചാൽ മതിയാകും. നെൽ വിത്തിന്റെ മേൻമ അതിലെ ജലാംശം, ശുദ്ധത, കലർപ്പ് അങ്കുരണശേഷി, വിത്തിന്റെ ആരോഗ്യം ഇവയെ ആശ്രയിച്ചാണ്. കീടരോഗ പ്രതിരോധ വിഷയത്തിൽ പട്ടാമ്പി നെല്ലിനങ്ങൾക്ക് മികച്ച സവിശേഷത ഉണ്ട്. പാടത്ത് വെള്ളം അധികമായാൽ ചെനപ്പുകളുടെ എണ്ണം കുറയും വായു സഞ്ചാരം കുറയുന്നതിനാൽ ചെടികൾ മഞ്ഞളിക്കുകയും ചെയ്യും. മുണ്ടകൻ വി...
നെല്ല് – 4
ഇലപ്പേൻ പോലുള്ള പ്രാണികളെ നിയന്ത്രിക്കാൻ പുകയിലക്കഷായം ഉത്തമമാണ്. ബാക്ടീരിയാ മൂലമുള്ള പുളളിക്കുത്തിന് ആടലോടകത്തിന്റെ ഇലവെന്തവെള്ളം തളിക്കുക. നെല്ലിന്റെ പല കീടബാധയും തടയാൽ ചിലന്തിവലയുള്ള കമ്പുകൾ ചിലന്തിയോടെ ഒടിച്ചെടുത്ത് പാടത്ത് കുത്തുക. എട്ടുകിലോഗ്രാം വീതം വേപ്പിൻ പിണ്ണാക്കു നിറച്ച ചാക്കുകൾ ജലസേചനച്ചാലുകളിൽ മുക്കിയിട്ടാൽ നെല്ലിനെ ബാധിക്കുന്ന തണ്ടുതുരപ്പൻ ഗോളീച്ച ഇവയെ അകറ്റാം, വാട്ടരോഗം തടയാം. ഓരോ മാസവും ചാക്കുകളിൽ പുതിയ പിണ്ണാക്ക് നിറയ്ക്കണമെന്ന് മാത്രം. നെല്ലിന്റെ പുള്ളിക്കുത്തു ര...
തെങ്ങ്
ഒരേ സമയം പാകിയ തേങ്ങായിൽ ആദ്യമാദ്യം മുളച്ചുവരുന്ന തൈകൾക്ക് ഉല്പാദന ക്ഷമത കൂടുതലായിരിക്കും. വെള്ളത്തിലിട്ടാൽ ഞെട്ടുഭാഗം മുകളിലായി പൊങ്ങിക്കിടക്കുന്ന തേങ്ങാ പാകുന്നപക്ഷം വേഗം മുളച്ചു വരുന്നതാണ്. വിത്തുതേങ്ങാ പാകുന്നത് ഇടത്തരം പൂച്ചട്ടിയിലായാൽ കേടുകൂടാതെ മാറ്റി നടാൻ സാധിക്കും. നേഴ്സറികളിൽ പാകുന്നതിന് മുമ്പ് അറുപതു ദിവസമെങ്കിലും വിത്തു തേങ്ങാ തണലിൽ സൂക്ഷിക്കണം. വിത്തു തേങ്ങായുടെ ചുവട് ഉരുണ്ടിരിക്കുന്നതായാൽ തൈ നല്ല വണ്ണത്തിൽ വളരും. തേങ്ങായിൽ കൂടുതൽ കാമ്പ് ഉണ്ടായിരിക്കുകയും ചെയ്യും. വി...