Home Authors Posts by ചാണ്ടി എബ്രഹാം

ചാണ്ടി എബ്രഹാം

50 POSTS 0 COMMENTS

നെല്ല്‌ – 3

മൂപ്പ്‌ കുറഞ്ഞ നെല്ലിന്റെ ഞാറ്‌ ഇരുപതു ദിവസത്തിനകവും മൂപ്പ്‌ കൂടിയവയുടേത്‌, ഇരുപത്തഞ്ചു ദിവസത്തിനകവും പറിച്ചു നടണം. ഞാറ്റടി തയ്യാറാക്കിയ ശേഷം വെള്ളം വാർത്തുകളയുക. വെള്ളം പോകാതെ കെട്ടി നിൽക്കുന്നുണ്ടെങ്കിൽ അതു കൂടി വാർന്നു പോകാൻ സൗകര്യപ്പെടുത്തുക. തുടർന്ന്‌ 12 മണിക്കൂർ വെയിലും കാറ്റും കൊണ്ട്‌ മണ്ണ്‌ അല്‌പം ഉറയ്‌ക്കുവാൻ അനുവദിക്കുക. പിന്നീട്‌ 24 മണിക്കൂർ വെള്ളത്തിലിട്ട്‌ കുതിർത്ത നെൽവിത്ത്‌ വിതയ്‌ക്കുക. ഒരു ഏക്കർ സ്‌ഥലത്ത്‌ നടുവാൻ 10-22 കിലോഗ്രാം നെൽവിത്ത്‌ മതിയാകും. വയൽ വരമ്പിലെ കളകളെ പൂർണ...

നെല്ല്‌ – 2

ഒരേ വിത്തു തന്നെ തുടർച്ചയായി ഉപയോഗിച്ചാൽ വിളവ്‌ കുറയും അതിനാൽ നെൽവിത്ത്‌ മാറി മാറി ഉപയോഗിക്കുക. വിത്തിനെടുക്കാൻ ഏറ്റവും നല്ലത്‌ തല നെല്ലാണ്‌. വയലിൽ നിന്നും കൊയ്‌തു കൊണ്ടുവരുന്ന കറ്റകൾ അടുക്കി വയ്‌ക്കുന്നതിനു മുമ്പ്‌ ഒരു പായിലേക്ക്‌ ഇടുക. കുറേ നെന്മണികൾ ഓരോ കറ്റയിൽ നിന്നും ഉതിർന്നു വീഴും ഇവയാണ്‌ തലനെല്ല്‌. പുതിയ ഇനം നെൽവിത്തുകളുടെ മേന്മ പരമാവധി മൂന്നു തലമുറവരെയേ നിലനിൽക്കു. നെൽവിത്തു വിതച്ച്‌ നാല്‌പതു ദിവസം കഴിയുമ്പോൾ മുകളിലെ നെല്ലോല കോതിക്കളയുക. തന്മൂലം നെൽച്ചെടികൾ ചാഞ്ഞു വീഴുന്നത്‌ ഒഴിവാക...

തെങ്ങ്‌ – 6

തെങ്ങിന്റെ ചുവട്ടിൽ നിന്നും രണ്ടു മീറ്റർ അകലെ നാലു മൂലയിലും നാലു വാഴ വയ്‌ക്കുക. സെപ്‌റ്റംബറിൽ നടന്ന വാഴകൾ വേനൽക്കാലമാകുമ്പോഴേക്കും ശരിക്കും വളർന്ന്‌ തെങ്ങിന്റെ കടയ്‌ക്കൽ വെയിലേല്‌ക്കാതെ സംരക്ഷിക്കും. വാഴവെട്ടുമ്പോൾ പിണ്ടി വെട്ടിനുറുക്കി തെങ്ങിന്റെ ചുവട്ടിലിട്ടാൽ വളം ലഭിക്കും. മണ്ണിലെ ജലാംശവും നിലനിർത്താം. തെങ്ങിന്റെ ചെന്നീരൊലിപ്പ്‌ ബാധിച്ച ഭാഗം ചെത്തി മാറ്റിയ ശേഷം, തടിയിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം പുരട്ടുക. ഒപ്പം തേങ്ങ്‌ ഒന്നിന്‌ 5 കിലോഗ്രാം വേപ്പിൻ പിണ്ണാക്ക്‌ വളമായും നൽകുക. പുറ...

നെല്ല്‌-1

നെൽവിത്തിലെ പതിരുമാറ്റാൻ ഉപ്പു വെള്ളത്തിൽ വിത്തിട്ട്‌ പൊങ്ങിക്കിടക്കുന്നവ നീക്കം ചെയ്‌താൽ മതിയാകും. നെൽ വിത്ത്‌ ഏഴുദിവസം ഉണങ്ങിയാൽ രണ്ടു കൃഷിക്കും ഉപയോഗിക്കാം. വിതയ്‌ക്കുന്ന വിത്തിന്റെ അളവ്‌ കൂടുന്തോറും കുഴലുണ്ടാകാനുള്ള സാധ്യതയും കൂടുന്നു. നെൽവിത്ത്‌ സൂക്ഷിക്കുന്ന അറയിൽ ബോഗൈൻവില്ലാ ഇല കെട്ടിത്തൂക്കിയാൽ കീടശല്യം വളരെ കുറയും. മെതിച്ച നെല്ല്‌ കൂട്ടിയിടുമ്പോൾ ഏറ്റവും അടിയിലെ നെല്ല്‌ വിത്തിനെടുക്കാതിരിക്കുക. കാരണം അതിന്‌ അങ്കുരണ ശേഷി കുറവായിരിക്കും. നെൽവിത്ത്‌ ചെളിപ്പാടത്ത്‌ വിതയക്കുമ്പോൾ മുളപ്...

തെങ്ങ്‌ – 5

കൊമ്പൻ ചെല്ലിയെ കുടുക്കാൻ ശർക്കരക്കെണി നല്ലതാണ്‌. രണ്ട്‌ കപ്പ്‌ ശർക്കര ഒരു കപ്പ്‌ വെള്ളത്തിൽ തിളപ്പിച്ച്‌ കുഴമ്പു പരുവത്തിലാക്കുക. ഇത്‌ തണുത്തു കഴിയുമ്പോൾ കണ്ടല (അഗേവ്‌) ചെടിയുടെ കിഴങ്ങിൽ ഈ കുഴമ്പ്‌ നന്നായി തേച്ചു പിടിപ്പിക്കുക. ഒരു വിസ്‌താരമുള്ള പരന്ന പാത്രത്തിൽ അല്‌പം വെള്ളമെടുത്ത്‌, മറ്റൊരു പാത്രത്തിലാക്കിയ കിഴങ്ങ്‌ അതിലിറക്കി വച്ച്‌ ചെല്ലി ശല്യമുള്ള തെങ്ങിൻ തോപ്പിൽ വയ്‌ക്കുക. ചെല്ലികൾ ശർക്കരക്കുഴമ്പിൽ ആകൃഷ്‌ടരായി പറന്നടുക്കുന്നു. ശർക്കരയുടെ രസം നുണഞ്ഞ്‌, അവ കിഴങ്ങ്‌ തുരന്ന്‌ അതിൽ കഴിയു...

തെങ്ങ്‌ – 4

തെങ്ങിന്റെ, വളം വലിച്ചെടുക്കുന്ന പൊറ്റ വേര്‌ ഓരോ വർഷവും ചെത്തിക്കളയണം, കാരണം അവയ്‌ക്ക്‌ ഒരു വർഷത്തേ ആയുസ്സേയുള്ളൂ. ആരോഗ്യം കുറഞ്ഞ പഴയ വേരുകൾ ചെത്തിക്കളഞ്ഞാൽ നല്ല ആരോഗ്യമുള്ള പുതിയവ വളർന്നു വന്നുകൊള്ളും. തെങ്ങിൽ നിന്നും കള്ളു ചെത്തിയാൽ തുടർന്നുള്ള കാലങ്ങളിൽ തേങ്ങാ ഉല്‌പാദനം വർധിക്കും. കേരളത്തിലെ തേങ്ങായിൽ നിന്നുമുള്ള ചിരട്ടകൾക്ക്‌ കരിമൂല്യം വളരെ കൂടുതലാണ്‌. ഒരു വർഷം മൂപ്പെത്തിയ തേങ്ങായിൽ നിന്നാണ്‌ കൂടുതൽ എണ്ണയും കൊപ്രായും ലഭിക്കുന്നത്‌. മൂന്നുകിലോ ചുവന്നുള്ളി ചതച്ച്‌ എട്ടുകിലോ ഉപ്പും ചേർത്ത...

സുഗന്ധവിളകൾ – 3

തോട്ടത്തിൽ മുഴുവൻ പെൺ ജാതിച്ചെടികളാണെങ്കിൽ പരാഗണം ശരിയായി നടക്കാതെ പോകുമെന്നുള്ളതുകൊണ്ട്‌ എട്ട്‌ പെൺമരങ്ങൾ ഒന്ന്‌, എന്ന തോതിൽ ആൺജാതിയും വച്ചുപിടിപ്പിക്കുക. വാനിലയുടെ വിരിഞ്ഞ പൂക്കൾ ഒരൊറ്റ ദിവസമേ പൂങ്കുലയിൽ നില്‌ക്കൂ. അതിനാൽ അന്നു തന്നെ പരാഗണം നടത്തിയിരിക്കണം. രാവിലെ ആറ്‌ മണി മുതൽ പതിനൊന്ന്‌ മണിവരെയാണ്‌ പാരഗണത്തിന്‌ പറ്റിയ സമയം. കഴിവതും രാവിലെ തന്നെ പരാഗണം നടത്തുന്നത്‌ നല്ലതാണ്‌. വാനിലയുടെ വേരുപടലം മണ്ണിന്റ മേൽനിരപ്പിൽ കൂടുതലായി കാണുന്നതിനാൽ കഴിവതും മണ്ണിളക്കാതെ വേണം വളമിടാൻ. മണ്ണിലെ അംലത ഏ...

തെങ്ങ്‌- 3

തെങ്ങിൽ നിന്നുള്ള ജൈവാവശിഷ്‌ടങ്ങൾ അതിന്റെ ചുവട്ടിൽത്തന്നെ ഇട്ടു കത്തിക്കുന്നത്‌ മെച്ചപ്പെട്ട മച്ചിങ്ങാ പിടുത്തത്തിനു സഹായിക്കും. ചാരത്തിലൂടെ കൂടുതൽ പൊട്ടാഷ്‌ തെങ്ങിനു കിട്ടുന്നു. പുകയേൽക്കുന്നതു കൂടുതൽ കായ പിടുത്തത്തിനു നല്ലതാണ്‌. പുകയേറ്റാൽ കീടരേഗബാധ കുറെയെങ്കിലും കുറയും. തെങ്ങിന്റെ കേടു ബാധിച്ച ഭാഗങ്ങൾ വെട്ടുമ്പോൾ ചെറിയ കഷ്‌ണങ്ങൾ വരെ പെറുക്കിയെടുത്ത്‌ തീയിലിട്ട്‌ കത്തിച്ചു കളയുക. മറ്റുള്ളവയ്‌ക്ക്‌ രോഗം ബാധിക്കുന്നത്‌ തടയാനാകും. മണൽ മണ്ണിൽ തെങ്ങു നനയ്‌ക്കുന്നതിന്‌ ഉപ്പുവെള്ളം ഉപയോഗിച്ചാലും...

തെങ്ങ്‌

ചുവന്ന ഉള്ളിയും കാരവും കൂടി അരച്ച്‌ കൂമ്പിൽ പുരട്ടിയാൽ തുടക്കത്തിൽത്തന്നെ കാറ്റുവീഴ്‌ചയെ നിയന്ത്രിക്കാം. തെങ്ങിന്റെ മണ്ട നന്നായി തെളിച്ച്‌ വൃത്തിയാക്കി ഉപ്പും, തുരിശും, ചാരവും കൂട്ടിയിളക്കി മണ്ടയിൽ തൂകുക. കാറ്റു വീഴ്‌ചയെ പ്രതിരോധിക്കാനാകും. കാറ്റു വീഴ്‌ച തടയാൻ അഞ്ചുകിലോ കറിയുപ്പും, അഞ്ചുകിലോ ഉള്ളിയും (മാർക്കറ്റിൽ പുറന്തള്ളുന്നത്‌) ചേർത്ത്‌ തടങ്ങളിൽ ഇടുക. കൃത്യമായി തെങ്ങിന്റെ മണ്ട വൃത്തിയാക്കിക്കൊണ്ടിരിക്കുക. കീട നിയന്ത്രണത്തിന്‌ ഇത്‌ വളരെ പ്രയോജനപ്രദമാണ്‌. തെങ്ങിന്റെ കവിളിൽ കായം ഇടുക. ചെമ...

സുഗന്ധവിളകൾ – 2

തട്ടുകൾ അടുത്ത തൈകൾ കൂടുതലും പെൺജാതി ആയിരിക്കും. തട്ടുകൾ അകലം കൂടിയവ പൊതുവേ ആൺ തൈകളുമായിരിക്കും. ഇലകൾക്ക്‌ നീളക്കൂടുതലുള്ള ജാതിതൈകൾ മിക്കവാറും ആൺ തൈകളായിരിക്കും. ഇഞ്ചിക്കു പുതയിടാൻ കാഞ്ഞിരം, നെല്ലി, പുല്ലാനി, കാട്ടുമരുത്‌ എന്നിവയുടെ ചവറാണ്‌ ഏറ്റവും നല്ലത്‌. ഇഞ്ചിത്തടങ്ങളിൽ നിന്നും വെള്ളം വാർന്നു പോകാൻ സൗകര്യം ഉണ്ടായിരിക്കണം. ഇഞ്ചിത്തടങ്ങളിൽ വാഴയിലയും ആര്യവേപ്പിലയും ചേർത്തു പുതയിട്ടാൽ കഴങ്ങിന്‌ വണ്ണം കൂടുതലുണ്ടാകും. ഗ്രാമ്പുവിന്‌ മെച്ചപ്പെട്ട ബാക്‌ടീരിയ നാശക ശക്തിയുണ്ട്‌. കറുവാപ്പട്ട അറുപതു...

തീർച്ചയായും വായിക്കുക