Home Authors Posts by ചാണ്ടി എബ്രഹാം

ചാണ്ടി എബ്രഹാം

50 POSTS 0 COMMENTS

പുഷ്പവിളകള്‍ തുടര്‍ച്ച

പൂപ്പാത്രങ്ങളില്‍ ചിലപ്പോള്‍ ദുര്‍ഗന്ധം ഉണ്ടാകാറുണ്ട്. ഇതൊഴിവാക്കാന്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. മണി പ്ലാന്റിന്റെ ചുവട്ടില്‍ ഉപയോഗശൂന്യമായ ഉള്ളിയും ഉള്ളിത്തൊലിയും ധാരാളമായി ചേര്‍ത്ത് മൂടുക. മണി പ്ലാന്റ് തഴച്ചു വളരും. ഡാലിയാ , ഡെയ്സി . ഹൈഡ്രാഞ്ചിയ എന്നിവയുടെ പൂക്കള്‍ പൂപ്പാത്രത്തില്‍ വയ്ക്കുന്നതിനു മുമ്പ് അവയുടെ പൂത്തണ്ടിന്റെ അറ്റം മെഴുകുതിരി ജ്വാലയില്‍ പൊള്ളിക്കുക. പൂക്കള്‍ അഴുകാതെ കൂടുതല്‍ ദിവസം പുതുമയോടെ ഇരിക്കും. പൂപ്പാത്രത്തിലെ വെള്ളത്തില്‍ അല്‍പ്പം തേങ്ങാകഷണം ചതച്ച് ചേ...

പുഷ്പവിളകള്‍ തുടര്‍ച്ച

ഹൈഡ്രാഞ്ചിയ വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കണം. നനക്കാത്ത പക്ഷം ഇലകള്‍ വാടിത്തുടങ്ങും. സിലോഷ്യ ( കോഴിപ്പൂ) പൂക്കള്‍ ഉണക്കിയെടുത്ത് പൂപ്പാത്രത്തില്‍ വയ്ക്കാവുന്നതാണ് . അങ്ങനെയെങ്കില്‍ പൂവുകള്‍ ‍കൂടുതല്‍ കാലം കേടുകൂടാതെയിരിക്കും. ഡാലിയാ വിത്തില്‍നിന്നെന്ന പോലെ കിഴങ്ങുകള്‍ , കമ്പുകള്‍ എന്നിവയില്‍ നിന്നും നട്ടു വളര്‍ത്താം. എന്നാല്‍ കിഴങ്ങ് ഉപയോഗിച്ച് നട്ട് വളര്‍ത്തുന്ന ഡാലിയാ ആണ് ശരിയായ വര്‍ഗ ഗുണം കാണിക്കുന്നത്. ഡാലിയായുടെ കിഴങ്ങ് തണ്ടിന്റെ ഒരംശത്തോടു പാകിയില്ലെങ്കില്‍ മുളക്കുകയില്ല . കാരണം തണ്ടില...

പുഷ്പവിളകള്‍ തുടര്‍ച്ച

ഓര്‍ക്കിഡിന് രാസവളം രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലും ഗോമൂത്രം പത്തിരട്ടി വെള്ളം കലര്‍ത്തിയും 100 ഗ്രാം കടലപ്പിണ്ണാക്ക് 5 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചുകൊണ്ടാണ് സ്പ്രേ ചെയ്യുന്നത്. സൂര്യ പ്രകാശം അരിച്ചു വീഴുന്ന തെങ്ങിന്‍ തോപ്പുകളില്‍ ഷെയ്ഡ് നെറ്റ് കൂടാതെ തന്നെ ഓര്‍ക്കിഡ് വളര്‍ത്താം. പൂക്കള്‍ സൂക്ഷിക്കുന്ന വെള്ളത്തില്‍ ആസ്പിരിന്‍ ഗുളികകളിട്ടാല്‍ തണ്ടു ചീയല്‍ തടയാം. പൂപ്പാത്രത്തിലെ വെള്ളത്തില്‍ ലേശം പഞ്ചസാര ചേര്‍ക്കുക. പൂക്കള്‍ നവജീവന്‍ പ്രാപിക്കും. ഏതാനും തുള്ളി പാലോ, വിനാഗിരിയോ ഇളം ചൂടു...

പുഷ്പവിളകള്‍

കിഴക്കു പടിഞ്ഞാറായി തൂക്കായി ചെരിവുള്ള ഭൂമി ഓര്‍ക്കിഡ് കൃഷിക്കു പറ്റിയതല്ല. ഉപ്പുരസവും അമ്ലതയും ആന്തൂറിയം ചെടികള്‍ക്ക് ഹാനികരമാണ്. നാടന്‍ റോസിനങ്ങളുടെ കമ്പ് മുറിച്ച് നടുമ്പോള്‍ മുകളറ്റത്ത് പച്ചച്ചാണകം പൊതിഞ്ഞു വയ്ക്കുക . തണ്ട് ഉണങ്ങാതിരിക്കും. വേഗത്തില്‍ വേര് പിടിക്കുകയും ചെയ്യും. ഗ്ലാഡിയോലസ് കിഴങ്ങിന് മൂന്ന് മാസം വരെ സുഷുപ്താവസ്ഥയുണ്ട്. കിഴങ്ങുകളില്‍ നിന്നും ഉണ്ടാകുന്ന ഗ്ലാഡിയോലസ് രണുമൂന്നു മാസത്തികം പുഷ്പിക്കും. വിത്തുകളില്‍ നിന്നുള്ളതാണെങ്കില്‍ പുഷ്പിക്കുവാന്‍ രണ്ടു വര്‍ഷം വേണം. അന്തരീക്ഷ...

റബ്ബര്‍ (തുടര്‍ച്ച)

പാല്‍ ഉറ ഒഴിക്കുന്ന ഡിഷില്‍ ആദ്യം ഒരു ലിറ്റര്‍ വെള്ളം ഒഴിക്കുക. തുടര്‍ന്ന് അതിലേക്ക് ആവശ്യം വേണ്ടതായ ആസിഡ് ഒഴിക്കുക. പിന്നീട് ഒരു ലിറ്റര്‍ അരിച്ച റബ്ബര്‍ പാലും ചേര്‍ക്കുക. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് എടുത്ത് ഷീറ്റ് അടിക്കുക നല്ല ഷീറ്റ് കിട്ടും. റബ്ബര്‍ മരങ്ങളില്‍ കമഴ്ത്തി വെട്ട് സമ്പ്രദായം സ്വീകരിക്കുന്ന പക്ഷം കൂടുതല്‍ പാല്‍ ലഭിക്കുന്നതാണ്. റബ്ബര്‍ ടാപ്പ് ചെയ്യുമ്പോള്‍ ഇടതുവശം ഉയര്‍ന്നും വലതുവശം താഴ്ന്നും ഇരിക്കണം .ചെരിവ് തിരിഞ്ഞു പോയാല്‍ പാലുല്‍പ്പാദനം കുറയും. റബ്ബറില്‍ ഒരിക്കല്‍ നഷ്ടപ്പെട്ട അ...

ഫലവൃക്ഷങ്ങള്‍ (തുടര്‍ച്ച)

പേരയില്‍ നവംബര്‍- ഫെബ്രുവരി മാസങ്ങളിലുണ്ടാകുന്ന കായ്കള്‍ക്കാണ് മധുരവും വലിപ്പവും കൂടുതല്‍. കശുമാവില്‍ ചുരയ്ക്ക, കുമ്പളം ഇവയിലേതെങ്കിലും പടര്‍ത്തിയ ശേഷം തുലാം, വൃശ്ചികം മാസങ്ങളില്‍ ഇവയുടെ ചുവടറുത്തിടുക. കശുമാവ് നന്നായി പൂത്ത് മെച്ചപ്പെട്ട കായ് ഫലം തരും. ഫ്രക്ടോസ് അധികമുള്ള പഴങ്ങള്‍ക്ക് മധുരം കൂടും. അമ്ലാംശം കൂടുതലുള്ള കായ്കള്‍ക്ക് പുളിരസം കൂടും. വേനല്‍ക്കാലത്ത് നനയ്ക്കുന്ന പൈനാപ്പിള്‍ തോട്ടത്തില്‍ ഒരു ചക്കയ്ക്ക് ശരാശരി 3 - 15 കിലോഗ്രാം തൂക്കമുണ്ടാകും. പേരയ്ക്കാ പോളിത്തീന്‍ കവറുപയോഗിച്ച് പൊതിഞ്ഞ...

ഫലവൃക്ഷങ്ങള്‍

മൂത്ത നെല്ലിക്കയുടെ കട്ടിയുള്ള വിത്ത് പൊട്ടിച്ച് അതിനുള്ളിലെ ചെറിയ അരി ഒരു തുണീയില്‍ കെട്ടി എട്ടുമണിക്കൂര്‍ വെള്ളത്തിലിടുക. ആടുത്ത ദിവസം പോട്ടിങ്ങ് മിശ്രിതത്തില്‍ പാകുക. നന്നായി മൂത്തു പഴുത്തപേരയുടെയും ളൂവിയുടേയും വിത്ത് ചാരവും മണലും ചേര്‍ത്തു നല്ലതുപോലെ തിരുമ്മിയ ശേഷം തുണിയില്‍ കിഴികെട്ടി ഒരു ദിവസം വെള്ളത്തില്‍ ഇടുക. അടുത്ത ദിവസം ഈ തുണി ഒരു കല്ലിനടിയില്‍ ഒരു ദിവസം വയ്ക്കുക. തുടര്‍ന്ന് തുണി അഴിച്ച് വിത്ത് പുറത്തെടുത്ത് പോട്ടിംങ്ങ് മിശ്രിതത്തില്‍ പാകുക. കൈതച്ചക്കയുടെ നടാനുപയോഗിക്കുന്ന കന്നു...

മാവ് പ്ലാവ്

ഒട്ടുമാവ് നടുമ്പോള്‍ ഒരു വര്‍ഷത്തിനകം തന്നെ അതില്‍ പുതിയ തിരികള്‍ ഉണ്ടാകാറുണ്ട്. അവ ചിലപ്പോള്‍, ഉണങ്ങിപ്പോയെന്നു വരാം. മൂര്‍ച്ചയുള്ള ബ്ലയ്ഡുകൊണ്ട് ഉണങ്ങിയ ഭാഗം മുറിച്ചു കളഞ്ഞാല്‍ ദിവസങ്ങള്‍ക്കകം പുതിയ മുള പൊട്ടും. മാവിന്റെ ചുവട്ടില്‍ ഉപ്പിട്ടു കൊടുത്താല്‍ വേഗം പൂ‍ക്കും. ഉണക്കു പിടിക്കുകയുമില്ല. മാവില്‍ ഊഞ്ഞാല്‍ കെട്ടി ശക്തിയായി ആടുക. പൂക്കുന്നതിനുള്ള സാധ്യത കൂടും. മാമ്പഴത്തെ ബാധിക്കുന്ന മാഗോഹോപ്പര്‍ എന്ന കീടത്തെ നശിപ്പിക്കാന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു ലിറ്റര്‍ കഞ്ഞിവെള്ളം കൂട്ടിച്ചേര...

മരച്ചീനി (തുടര്‍ച്ച)

വീഞ്ഞപ്പെട്ടിയില്‍ ചകിരിച്ചോറ് നിറച്ചതിനിടയില്‍ കപ്പക്കിഴങ്ങ് ക്ഷതമേല്‍ക്കാതെ പൂഴ്ത്തി വച്ചിരുന്നാല്‍ 15 ദിവസം വരെ കേടാകാതെ ഇരിക്കും. മരച്ചീനിയില്‍ ശ്രീ വിശാകം എന്നയിനവും ചെറുകിഴങ്ങില്‍ ശ്രീലത എന്നയിനവും തെങ്ങിന്‍ തോപ്പിലെ ഇടവിളകൃഷിക്ക് വളരെ പറ്റിയതാണ്. കട്ടുള്ള ഇനം മരച്ചീനി കഷണങ്ങളാക്കി നാലു മണിക്കൂര്‍ വെയിലത്തുണങ്ങുക. കട്ട് ഇല്ലാതാകും. മരച്ചീനിയില്‍ നിന്നും സ്റ്റാര്‍ച്ച് എടുത്തതിനു ശേഷം പുറന്തള്ളുന്ന പദാര്‍ഥമാണ് തിപ്പി. അത് കാലിത്തീറ്റയോ കോഴിത്തീറ്റയോ ആയി ഉപയോഗിക്കാവുന്നതാണ്. തിപ്പിയില്‍ നാ...

മരച്ചീനി

മരച്ചീനി നടുന്നതിനു മുമ്പ് പറമ്പ് ചുട്ടാല്‍ എലി ശല്യം ഗണ്യമായി കുറയും. കരിയിലപ്പൊടിയന്‍ ഇനത്തില്പ്പെട്ട മരച്ചീനി നട്ടാല്‍ രണ്ടു ഗുണമുണ്ട്. മെച്ചപ്പെട്ട വിളവ് ലഭിക്കും. അഞ്ചരമാസം കൊണ്ട് പൂര്‍ണ്ണ വളര്‍ച്ചയാകുമെന്നതിനാല്‍ ആണ്ടില്‍ രണ്ടു വിളവെടുക്കാം. കപ്പയുടെ മൂന്നുമുട്ടെങ്കിലും മണ്ണിനടിയിലാക്കി നടുന്ന പക്ഷം ചെടി നല്ല ആരോഗ്യത്തോടെ വളര്‍ന്നു കൊള്ളും. വിളവും കൂടും. കപ്പ അധികം താഴ്ത്തി നടരുത്. കിഴങ്ങുപിടുത്തം കുറവായരിക്കും. കപ്പത്തണ്ട് നടുന്നത് ചെരിച്ചാണെങ്കില്‍ മഴ വെള്ളം കമ്പിലിറങ്ങി കമ്പ് ചീഞ്ഞ...

തീർച്ചയായും വായിക്കുക