ചാണ്ടി എബ്രഹാം
പച്ചക്കറികള്‍ – 42
ഭഷ്യയോഗ്യമായ കൂണുകള്‍ മണ്ണില്‍ നിന്നും ശേഖരിക്കുമ്പോള്‍ വളരെ ചെറിയ മൊട്ടുകള്‍ ഒഴിവാക്കുക. കാരണം വിഷക്കൂണുകളുടെ പ്രത്യേകതകള്‍ ഇവയില്‍ കാണാന്‍ പ്രയാസമായിരിക്കും.
മുറിക്കുമ്പോള്‍ പാലിന്റെ നിറത്തിലുള്ള ദ്രാവകം ഊറി വരികയും നീലനിറപ്പകര്‍ച്ച വരുന്നവയും ആയ കുമിളുകള്‍ വിഷമുള്ളവയാകാനിടയുണ്ട് അവ ഒഴിവാക്കാം.
മത്തന്‍ ചുരയ്ക്കാ ഇവ കൃഷി ചെയ്യുമ്പോള്‍ ആവശ്യത്തിനു വെള്ളമില്ലാതെ വന്നാല്‍ കായ് വിരിഞ്ഞു കഴിയുമ്പോള്‍ കായ് ഞെട്ടിനു താഴെ ഒരു പാത്രത്തില്‍ കുറച്ചു വെള്ളം വയ്കുക തുടര്‍ന്ന് വീതി കുറഞ്ഞ ഒരു തുണ...
പച്ചക്കറികള്‍(തുടര്‍ച്ച)
പാവലിലെ മുരടിപ്പ് മാറ്റാന്‍ 20 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ചെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തിളക്കുക. ഈ ലായനി അരിച്ചെടുത്തതിനു ശേഷം ഒരു ലിറ്ററിന് നാല് മി. ലി എന്ന തോതില്‍ മാലത്തിയോണ്‍ ചേര്‍ത്തു പടവലിന്റെ ഇലകളുടെ അടിവശത്ത് ചെറുകണികകളായി പതിക്കത്തക്ക രീതിയില്‍ തളിക്കുക.
മീന്‍ കെണി 18 x 13 സെ.മി വലിപ്പമുള്ളതും നല്ല കട്ടിയുള്ളതുമായ പോളിത്തീന്‍ കവറിലാണ് കെണി തയ്യാറേക്കേണ്ടത്. കവറിന്റെ അടിഭാഗത്തായി നാല് സെ.മി പൊക്കത്തില്‍ കായീച്ചക്കു കടക്കാവുന്ന വലിപ്പമുള്ള അഞ്ചാറ് ദ്വാരങ്ങള്‍ ഇട...
പച്ചക്കറികള്‍(തുടര്‍ച്ച)
വെണ്ടച്ചെടികള്‍ക്ക് നിമാ വിര ബാധയുണ്ടാകാതിരിക്കാന്‍ വെണ്ട നടുമ്പോള്‍ ഓരോ തടത്തിലും അരക്കിലോ ഉമിയോ അറക്കപ്പൊടിയോ ചേര്‍ക്കുക.
മഴക്കാലത്ത് പച്ചക്കറിച്ചെടികള്‍ക്ക് ചുവട്ടില്‍ ഇലകളോ ചവറോ കൊണ്ട് പുതയിടുക. വളര്ച്ച മന്ദഗതിയാകാതെ തടയാനാകും.
ചാണകത്തെളി തളിച്ചാല്‍ പടവലത്തിലെ കീട ശല്യം നിയന്ത്രിക്കാം.
പച്ചക്കറികളിലെ കീട ശല്യം ഒഴിവാക്കാന്‍ സോപ്പുവെള്ളവും പുകയിലെ സത്തും ചേര്‍ത്തുപയോഗിക്കുക.
കായം വെളുത്തുള്ളി കാന്താരിമുളക് ഇവ സമം ചേര്‍ത്ത് അരച്ചുകലക്കിയ വെള്ളം അരിച്ചെടുത്ത് പച്ചക്കറികളില്‍ തളിച...
പച്ചക്കറികള്‍(തുടര്‍ച്ച)
ചീഞ്ഞ് പോയ തക്കാളിയും പച്ചക്കറികളും എറിഞ്ഞ് കളയാതിരിക്കുക. അവ കൊത്തിയരിഞ്ഞ് കോഴിത്തീറ്റയോടൊപ്പം ചേര്‍ത്തുകൊടുക്കുക. മികച്ച ആഹാരമാണത്.
പാവലില്‍ മുഞ്ഞ പിടിച്ചാല്‍ കുരുമുളക് ഇട്ട് തിളപ്പിച്ച വെള്ളമോ തുളസിനീരോ തളിക്കുക.
പച്ചക്കറി കൃഷിയിലെ കായീച്ച ശല്യത്തിന് വത്തല്‍ മുളകിന്റെ അരി കത്തിച്ച് പുകയ്ക്കുക.
കായം വെളുത്തുള്ളി ഇവ തുല്യ അളവില്‍ ചേര്‍ത്ത് അരയ്ക്കുക. പിന്നീട് ഇവ നന്നായി യോജിപ്പിച്ച് വെള്ളത്തില്‍ കലക്കി അരിച്ച് പച്ചക്കറികളില്‍ തളിക്കുക കീടശല്യം ഒഴിവാകും.
ചേനക്കു വളമിടുമ്പോള്‍ ചാണ...
പച്ചക്കറികള്‍(തുടര്‍ച്ച)
വെള്ളരി വര്‍ഗവിളകള്‍ക്ക് നന്നായി ജൈവവളം ചേര്‍ത്ത് കൊടുക്കുക.
കുമ്പളം പടരുന്നതിന് ഇലകളും മരചില്ലകളും അടിയില്‍ വിരിച്ചിടണം. തന്മൂലം നിലത്തെ ചൂട് കൊണ്ട് കായ്കള്‍ക്ക് കേടുവരാനുള്ള സാധ്യത ഒഴിവാകും.
ചുരയ്ക്ക പച്ചക്കറിയായി ഉപയോഗിക്കുന്നതിന് പകുതി മൂപ്പു മതി.
പടവലത്തിന്റെ പകുതി മൂപ്പെത്തിയ കായ്കള്‍ കറിവയ്ക്കുന്നതാണ് ഉത്തമം.
പച്ചക്കറികളില്‍ മൊസൈക്ക് രോഗം ഉണ്ടായാല്‍ അവയെ രക്ഷപ്പെടുത്തുക അസാധ്യമാണ്.
മുരിങ്ങക്കായേക്കാള്‍ വലരെയധികം പോഷകഗുണങ്ങള്‍ മുരിങ്ങയിലയിലുണ്ട്.
ചീരച്ചെടി പ...
പച്ചക്കറികള്‍(തുടര്‍ച്ച)
പച്ചക്കറിക്കൃഷിക്ക് പൊട്ടാഷ് വളം വളരെ പരിമിതമായി മാത്രം ഉപയോഗിക്കുക.
കൂണ്‍ ഉല്‍പ്പാദനത്തിന് മാധ്യമം ആയി ചെല്ലിയും, തെങ്ങോലയും, വാഴയിലയും, കരിമ്പിന്‍ ചണ്ടിയും, അറക്കപ്പൊടിയും ഉപയോഗിക്കാവുന്നതാണ്.
കൂണ്‍ വളരുന്ന മാദ്ധ്യമം അനുസരിച്ച് അതിന്റെ രുചിയിലും ഗുണങ്ങളിലും മാറ്റം ഉണ്ടാകാനിടയുണ്ട്.
പയറിന് മുഞ്ഞ ബാധിച്ചാല്‍ വിഷം തളിക്കരുത്. നീറുള്ള നീറിന്‍ കൂട് പയറില്‍ ഇടുക. മുഞ്ഞയെ നീറ് തിന്നുകൊള്ളും.
പച്ചക്കറി സസ്യങ്ങള്‍ വളരാതെ മുരടിച്ചു നില്‍ക്കുന്ന പക്ഷം പഴങ്കഞ്ഞി വെള്ളം ചുവട്ടില്‍ ഒഴിച്ചു ക...
പച്ചക്കറികള്‍(തുടര്‍ച്ച)
ചീര തുടങ്ങിയ ചെടികള്‍ക്ക് നേര്‍പ്പിച്ച ഗോമൂത്രം ഒഴിച്ചാല്‍ രോഗപ്രതിരോധ ശക്തി കൂടും. അഞ്ചിരട്ടി വെള്ളം ചേര്‍ത്താണ് ഈ അവശ്യത്തിന് ഗോമൂത്രം നേര്‍പ്പിക്കേണ്ടത്.
മത്തന്‍ നട്ട് വള്ളി വീശുമ്പോള്‍ മുട്ട് തോറും പച്ചച്ചാണകം വെച്ചു കൊടുക്കുക. വള്ളി വേഗം വളരും പെണ്‍പൂക്കളില്‍ മിക്കവയും കായ് ആകുകയും ചെയ്യും.
പയര്‍ പൂക്കുന്നതുവരെ വളം കുറച്ചേ നല്‍കാവു. പൂക്കാന്‍ തുടങ്ങുന്നതോടെ വളം കൂടുതലിടാം. ഇങ്ങനെ വളര്‍ച്ച നിയന്ത്രിച്ചാല്‍ തണ്ടിന്റെ ബലം കൂടും വിളവും കൂടും.
രാസവളം ഇടാതെ കാലിവളം മറ്റ് ജൈവവളങ്ങള്‍ ...
വാഴ (തുടര്‍ച്ച)
രണ്ട് വര്‍ഷത്തിലേറെ ഒരേ സ്ഥലത്ത് കൃഷി ചെയ്യുന്ന പക്ഷം വളം ഇരട്ടിയാക്കണം.
ഗ്രാന്റ് നെയ്ന്‍ വാഴകള്‍ക്ക് ഉയരം തീരെ കുറവായതിനാല്‍ കാറ്റിന്റെ രൂക്ഷത മൂലം ഒടിഞ്ഞു വീഴുവാനുള്ള സാധ്യത കുറവാണ്.
ഗ്രാന്റ് നെയ്ന്‍ വാഴ നട്ട് 9 മാസത്തിനകം വിളവെടുക്കാം. കുലകള്‍ക്ക് നല്ല തൂക്കമുള്ളതിനാല്‍ പകുതി മൂപ്പാകുന്നതിനു മുമ്പു തന്നെ താങ്ങ് കൊടുക്കണം.
ഒരേ കുഴിയില്‍ രണ്ടു വാഴ നടുന്ന രീതിയില്‍ കൂടുതല്‍ വിളവും ലാഭവും കിട്ടുന്നു.
ഉപയോഗശൂന്യമായിപ്പോകുന്ന വൈക്കോല്‍ വാഴത്തടങ്ങളില്‍ നിരത്തിയാല്‍ നനകള്‍ക്...
വാഴ (തുടര്‍ച്ച)
വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല. വാഴച്ചുണ്ട് പൂര്‍ണ്ണമായും വിരിഞ്ഞതിനു ശേഷം കുടപ്പന്‍ ഒടിച്ചു കളയുക. കായകള്‍ നല്ല പുഷ്ടിമയോടെ വളരുന്നു വേഗത്തില്‍ അവ മൂപ്പെത്തുന്നു. നേന്ത്ര വാഴകള്‍ ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള്‍ ഉപയോഗിക്കണം. നേന്ത്രവാഴയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വളങ്ങള്‍ ഏതാണ്ട് ഒരേഇടവേളകളില്‍ ആറു പ്രാവശ്യമായി നല്‍കിയാല്‍ നല്ല വലിപ്പമുള്ള കുലകള്‍ ലഭിക്കും. വാഴയുടെ കുറുനാമ്പ് രോഗത്തിന് തൈര് ഫലപ്രദമായ ഒരു പ...
വാഴ
വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും. വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം. വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല. വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം. വാഴക്കന്ന് നടുമ്പോള്‍ ആദ്യകാല വളര്‍ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില്‍ നിന്...