Home Authors Posts by ചാണ്ടി എബ്രഹാം

ചാണ്ടി എബ്രഹാം

50 POSTS 0 COMMENTS

പച്ചക്കറികള്‍

വെണ്ട, പയര്‍ ഇവ ഉണങ്ങിയ ഉടന്‍ തന്നെ വിത്തിനെടുക്കണം . അല്ലെങ്കില്‍ അവയുടെ അങ്കുരണ ശേഷി കുറയും. പാവല്‍, പടവലം എന്നിവ പഴുക്കുന്നതുനു തൊട്ടു മുമ്പു തന്നെ വിത്തിനെടുക്കേണ്ടതാണ്. അമര ചതുരപ്പയര്‍ തുടങ്ങിയവ മഞ്ഞുകൊണ്ടാലേ കായ്ക്കുകയുള്ളു. സാധാരണ ഇവ ആണ്ടോടാണ്ട് നടേണ്ടതില്ല . ഒരിക്കല്‍ നട്ടു വളര്‍ത്തിയാല്‍ , മൂപ്പെത്തിയ രണ്ടു മൂന്നു കായ്കള്‍ പറിക്കാതെ നിര്‍ത്തുക. ഇത് ഉണങ്ങിപ്പൊട്ടി മണ്ണില്‍ വീഴും. പിന്നീട് മീനത്തില്‍ പെയ്യുന്ന മഴക്ക് താ‍നേ കിളിര്‍ക്കും. പടവലത്തിന്റെ വിത്ത് ചാണകത്തില്‍ പതിച്ച്...

റബ്ബര്‍

റബ്ബര്‍ തൈ നടുമ്പോള്‍ ബഡ്ഡ് കണ്ണ് വടക്കോട്ട് തിരിച്ച് നടുക. തെക്കന്‍ വെയില്‍ പ്രശ്നമാകുകയില്ല. റബ്ബറിന് കുഴി കുത്തിയ ശേഷം നടുന്നതിനു രണ്ടു മാസം മുമ്പ് കുഴി മൂടുക. റബ്ബര്‍ തൈ നടാനുള്ള കുഴിക്ക് രണ്ടരയടി സമചതുരം ഉണ്ടായിരിക്കണം. ഇതിലും വിസ്താരം കൂടിയ കുഴിയാണെങ്കില്‍ വേരു പന്തലിച്ചു പോകും. റബ്ബര്‍ ബഡ്ഡ് ചെയ്യേണ്ടി വരുമ്പോള്‍ നേരെ വളരുന്ന ബഡ്ഡ് വുഡ് ആണ് കണ്ണെടുക്കുന്നതിന് ഉപയോഗിക്കേണ്ടത്. തോട്ടത്തില്‍ റബ്ബര്‍ നടുമ്പോള്‍ കരുത്തുള്ള തൈകള്‍ ഒരു ഭാഗത്തും കുറഞ്ഞവ മറ്റൊരു ഭാഗത്തും നടുക. എങ്ക...

കാര്‍ഷിക നാട്ടറിവ്: കന്നുകാലി സംരക്ഷണം 3

  ആട് , പന്നി ---------------- ആട്ടിന്‍ കുട്ടിയുടെ ജനനസമയത്തെ തൂക്കം ഏതാണ്ട് ഒന്നര കിലോഗ്രാം ആയിരിക്കും. ഇതില്‍ കുറഞ്ഞ തൂക്കത്തോടെ ജനിക്കുന്ന ആട്ടിന്‍ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി പരിപാലിക്കണം. അല്ലാത്ത പക്ഷം അവ ചത്തു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ജനിച്ച നൂറ്റിയിരുപത്തഞ്ചു ദിവസം വരെയും പിന്നീട് ഒന്‍പതു മുതല്‍ പന്ത്രണ്ടു മാസം വരെയും ആട്ടിന്‍ കുട്ടികളുടെ മരണ നിരക്ക് കൂടുതലാണ്. നൈജീരിയായിലെ സ്ത്രീകള്‍ പ്രസവരക്ഷക്കായി ആടിന്റെ ചൂടു ചോര കുടിക്കാറുണ്ട് . ആടിന്റെ കൂടു...

കാര്‍ഷിക നാട്ടറിവ്: കന്നുകാലി സംരക്ഷണം 2

          കന്നുകാലികളുടെ ദേഹത്തുള്ള മുറിവില്‍ ഈച്ച മുട്ടയിട്ട് പഴുക്കുന്നുണ്ടെങ്കില്‍ അവിടെ പുകയില പൊടിച്ചിടുക ദഹനക്കേടിനു വെറ്റില കായം ഇഞ്ചി കുരുമുളക് വെളുത്തുള്ളി ഇവ സമം ചേര്‍ത്ത് അരച്ച് കൊടുക്കുക കന്നുകാലികളൂടെ കണ്ണിനു ക്ഷതം വന്നാല്‍ പുകയില വായിലിട്ട് ചവച്ച് നീര്‍ കണ്ണിലേക്കു തുപ്പുക. കന്നുകാലികളുടെ ദേഹത്തുണ്ടാകുന്ന മുറിവില്‍ ഈച്ച മുട്ടയിടാതിരിക്കാന്‍ ചിരട്ടക്കരി പൊടിച്ച് ഉപ്പു നീരില്‍ ചാലിച്ച് പുരട്ടുക കന്നുകാലികളുടെ ദേഹത്തെ മുറിവില്‍ ഈ...

കാര്‍ഷിക നാട്ടറിവ്: കന്നുകാലി സംരക്ഷണം

          കാലികളില്‍ ചെന പിടിക്കാന്‍ വൈകിയാല്‍ മുളപ്പിച്ച പയറു നല്‍കുക. മുളച്ച പയറില്‍ പോഷകങ്ങളും ഊര്‍ജ്ജവും കൂടുതലുണ്ട്. തന്മൂലം ഗര്‍ഭധാരണത്തിനുള്ള സാ‍ാധ്യതയും വര്‍ദ്ധിക്കുന്നു. കാലികളില്‍ വിരശല്യം ശമിപ്പിക്കാന്‍ 100 ഗ്രാം പപ്പായ വിത്ത് അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കുടിപ്പിക്കുക. പശുവിനു ദഹനക്കേടു വന്നാല്‍ ചുക്ക് കുരുമുളക് ശര്‍ക്കര എന്നിവ സമം അരച്ച് ചേര്‍ത്ത് ഉരുളകളാക്കി കൊടുക്കുക. കന്നുകാലികള്‍ റബ്ബര്‍ പാല്‍ കുടിക്കാനിടയാല്‍ മറുമര...

കാര്‍ഷിക നാട്ടറിവ് – പലവക 3

                പത്തുഗ്രാം കൂവളത്തിന്റെ ഇല ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുപ്പിച്ച് 200 മി. ലി പുതിയ ഗോമൂത്രവും 6 ലിറ്റര്‍ വെള്ളവും ചേര്‍ത്തു തളിച്ചാല്‍ പല കീടങ്ങളും നശിക്കും. ആവണിക്കിന്‍ പിണ്ണാക്കും ഉപ്പും ചെറുനാരങ്ങാ നീരും ചൂടു വെള്ളത്തില്‍ ചേര്‍ത്ത് ചിതല്‍പ്പുറ്റിലൊഴിച്ചാല്‍ ചിതലിനെ നശിപ്പിക്കാം. വെള്ള മന്ദാരന്റെ അഞ്ചു മി. ലി നീരില്‍ 90 ഗ്രാം ഗോതമ്പ് മാവ് ചേര്‍ത്തു കുഴച്ച് അതില്‍ രണ്ടു മില്ലി കടുകെണ്ണയും 2 ഗ്രാ...

കാര്‍ഷിക നാട്ടറിവ് – പലവക 2

            തേനീച്ച കുത്തിയാലുടനെ മുറിവില്‍ ഉപ്പു വെള്ളം ധാര കോരുക ആശ്വാസം ലഭിക്കും ഫല വര്‍ഗ്ഗങ്ങളുടെ വിളവു കൂട്ടാന്‍ സാധാരണ വളങ്ങള്‍ക്കു പുറമെ മത്സ്യാവശിഷടങ്ങളും മത്സ്യം കഴുകിയ വെള്ളവും ചുവട്ടില്‍ നിന്നും ഒന്നരയടി മാറ്റി കുഴി കുത്തി അതൊലൊഴിച്ചു മൂടുക എറുമ്പ് , മണ്ഡരി, മെഴുകു പുഴു, കടന്നല്‍ ഇവയെല്ലാം തേനീച്ചയുടെ ശത്രുക്കളാണ് രാമച്ചം നടുന്നത് ഓഗസ്റ്റ് മാസത്തിലാണെങ്കില്‍ വിളവെടുത്ത് വാറ്റുമ്പോള്‍ കൂടുതല്‍ തൈലം കിട്ടും. ഇഞ്ചിപ്പുല്ലിന്...

പലവക-1

        പൂവരശിന്റെ തടിയില്‍ ചിതലിന്റെയും മറ്റു കീടങ്ങളുടെയും ഉപദ്രവം ഉണ്ടാകാറില്ല. ബയോഗ്യാസ് ഉത്പാദനത്തിന് ശേഷം അവശേഷിക്കുന്ന മട്ട് (സ്ലറി) നല്ലൊരു ജൈവവളമാണ്. വിളക്കെണ്ണയായി ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണ് ഉണ്ണെണ്ണ ചെമ്പരത്തിപ്പൂവിന്റെ കറ ഷൂസ് പൊളീഷ് ചെയ്യാനും മുടി കറുപ്പിക്കാനും ഉപയോഗിക്കാം. തവള ഒരു കര്‍ഷകമിത്രമാണ്. കാരണം തവള പ്രതിദിനം ഏതാണ്ട് അതിന്റെ ശരീര ഭാരത്തിന് തുല്യം തൂക്കം വരുന്ന കീടങ്ങളെ തിന്നൊടുക്കുന്നു. തുരിശുലായിനി ഉപയോഗിച്ച് രാസ പരിരക്...

പച്ചക്കറികള്‍ – 44

              വഴുതിന കിളിര്‍ത്തതിനു ശേഷം ആഴ്ചയിലൊരു ദിവസം എന്ന കണക്കില്‍ ഏഴാഴ്ച തുടര്‍ച്ചയായി ചാണകം വച്ചാല്‍ എട്ടാം ആഴ്ച കായ് പറിക്കാം. തക്കാളിയുടെ വാട്ട രോഗം തടയാന്‍ വഴുതിനയുടെ തണ്ടിന്മേല്‍ ഗ്രാഫ്റ്റിങ് നടത്തിയാല്‍ മതിയാകും. പാവല്‍, പടവലം എന്നിവയുടെ പൂ കൊഴിച്ചില്‍ തടയാന്‍ 25 ഗ്രാം കായം പൊടിച്ചു ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിക്കുക. പയര്‍ കൃഷിയില്‍ എരി പന്തല്‍ വലിക്കുന്നതാണ് ആദായകരവും കൂടുതല്‍ വിളവു നല്‍കുന്നതും. ന...

പച്ചക്കറികള്‍ – 43

          പയറും കടുകും ഇടകലര്‍ത്തി വിതയക്കുക. പയര്‍ വളര്‍ന്നു കൊള്ളട്ടേ.. കടുകു മുളച്ചു കഴിഞ്ഞ് വളര്‍ച്ച തുടങ്ങുമ്പോള്‍ പിഴതു മാറ്റുക. പച്ചത്തുള്ളന്റെ ഉപദ്രവം ഗണ്യമായി കുറയും മുളകിന്റെ എരിവ് കൂടുന്നതിനനുസരിച്ച് അതിന്റെ ഔഷധ ഗുണവും വര്‍ധിക്കുന്നു. മുളക് കഴിച്ച് അധികം എരിവ് അനുഭവപ്പെട്ടാല്‍ പുളി കഴിക്കുക, മധുരം കഴിക്കരുത്. മുളകിന്റെ എരിവ് വിത്തിലല്ല. തൊലിയിലാണ്. അതിനാല്‍ തൊലി ശ്രദ്ധയോടെ ഉപയോഗിക്കുക. ചേനയുടെ കിഴങ്ങ് കൂടാതെ ഇലയും തണ്ടും ഭക്ഷ്യയോഗ്യമാണ...

തീർച്ചയായും വായിക്കുക