ചഞ്ചൽ.കെ
ആരോ ഒരാൾ!
കണ്ണുഴിഞ്ഞൊന്ന് പോയി വരാൻ
പറ്റാതെ കാലത്തിൻ്റെ ചെങ്ങലയിൽ കുരുങ്ങിക്കിടക്കുന്ന പാദത്തിൽ
നോക്കി നോക്കി ഇരിക്കെ മനസ്സ് പോയി.
പോയങ്ങ് ദുരേയ്ക്ക്.
നോക്കിയിരിക്കാലെ ഏഴാംകടലപ്പുറം,
ആയിരം മൈലകലെ.
കാടോ മലയോ എന്നുവേണ്ട കുണ്ടിലും കുഴിയിലും വരെ ചെന്നെത്തി നോക്കി
പോയങ്ങ് ദൂരേയ്ക്ക്.
ചെങ്ങല കിലുങ്ങിയതുമറിഞ്ഞില്ല,
കാലം നിന്ന നിൽപ്പെന്നോർത്തുമില്ല.
മനസ്സോടി പാഞ്ഞെത്തിയേടങ്ങളെല്ലാം
കാലത്തെ അതിജീവിച്ച് എല്ലാം
ഏറെ മുന്നിൽ പോയിരുന്നു.
ആശ്ചര്യം ഇല്ലാതെ, അമ്പരപ്പില്ലാതെ
തോന്നിയ ...
ആരോ ഒരാൾ
കണ്ണുഴിഞ്ഞൊന്ന് പോയി വരാൻ
പറ്റാതെ കാലത്തിൻ്റെ ചെങ്ങലയിൽ കുരുങ്ങിക്കിടക്കുന്ന പാദത്തിൽ നോക്കി നോക്കി ഇരിക്കെ
മനസ്സ് പോയി.
പോയങ്ങ് ദുരേയ്ക്ക്.
നോക്കിയിരിക്കാലെ ഏഴാംകടലപ്പുറം, ആയിരം മൈലകലെ.
കാടോ മലയോ എന്നുവേണ്ട കുണ്ടിലും കുഴിയിലും വരെ ചെന്നെത്തി നോക്കി
പോയങ്ങ് ദൂരേയ്ക്ക്.
ചങ്ങല കിലുങ്ങിയതുമറിഞ്ഞില്ല, കാലം നിന്ന നിൽപ്പെന്നോർത്തുമില്ല. മനസ്സോടി പാഞ്ഞെത്തിയേടങ്ങളെല്ലാം കാലത്തെ അതിജീവിച്ച് എല്ലാം
ഏറെ മുന്നിൽ പോയിരുന്നു.
ആശ്ചര്യം ഇല്ലാതെ, അമ്പരപ്പില്ലാതെ തോന്നി...
നാലുകെട്ടിന്റെ അകത്തളം
വായിച്ചു വായിച്ചു വായിച്ച്
ഞാനാരെന്ന് മറന്നുപോകണം.
പരകായപ്രവേശം നടത്തുന്ന ആത്മാക്കളെന്നെ പ്രാപിച്ചുകൊണ്ട്,
എന്നിൽ കുടികൊണ്ട്
ഇവിടെ ജീവിക്കണം.
അവർ ഞാനാകണം.
ഞാൻ ഞാനല്ലാതെയും.
യാത്ര, ഈയൊരു ലോകത്തിൽനിന്ന്
നൂറായിരം പേരുടെ
ജന്മ-മരണങ്ങളിലേക്ക്...
മൗന-സംഭാഷണങ്ങളിലേക്ക്...
പ്രണയ-വിരഹങ്ങളിലേക്ക്...
പരകായപ്രവേശം!
ഓടിയൊളിച്ചിരിക്കാൻ ഇടങ്ങൾ,
പല പേരുകളിൽ, നിറങ്ങളിൽ,
ഭാവങ്ങളിൽ, ഘനങ്ങളിൽ...
ഒരേ ഗന്ധത്തിൽ തീർത്ത നടുത്തളങ്ങളിലേക്ക് ചെല്ലുമ്പോൾ നമ്മളാ...