Home Authors Posts by ചാണക്യൻ

ചാണക്യൻ

Avatar
0 POSTS 0 COMMENTS

നാട്ടു വർത്തമാനങ്ങൾ

ഡിസംബർ മാസം തുടങ്ങിയത്‌ കേരളത്തിലെ ഇന്നത്തെ സാംസ്‌ക്കാരികനേതാക്കന്മാരായ സുകുമാർ അഴീക്കോടും വെളളാപ്പളളി നടേശനും തമ്മിലുളള കളരിപ്പയറ്റോടു കൂടിയാണ്‌. ഇരുവരും അവരവരുടെ മേഖലകളിൽ പരിചയസമ്പന്നരായതുകൊണ്ട്‌ കാണികൾക്ക്‌ ഇവരുടെ യുദ്ധം ഹരം പകർന്നു. ഇടയ്‌ക്ക്‌ തേർഡ്‌ അമ്പയറായി ഉണ്ണീരിക്കുട്ടി ഇരുവരെയും മണത്തു നോക്കി ഇവർ മദ്യമല്ല, ഹോമിയോപ്പതി മരുന്നാണ്‌ കഴിച്ചത്‌ എന്നും മദ്യം കഴിക്കാതെ തന്നെ ഇരുവരും എപ്പോഴും ഉന്മത്തരാണ്‌ എന്നും ഡിക്ലയർ ചെയ്‌ത്‌ രണ്ടുപേരെയും നോട്ടൗട്ട്‌ ആക്കിയത്‌ തികച്ചും ഉന്നതമായ സാംസ്‌ക്കാര...

ഋഷിരാജിന്റെ മാറ്റം – അബ്‌കാരി സമ്മർദ്ദം ഇല്ല...

ക്രൈംബ്രാഞ്ച്‌ ഐ.ജി ഋഷിരാജ്‌ സിംഗിനെ സ്ഥലംമാറ്റിയത്‌ അബ്‌ക്കാരികളുടെ സമ്മർദ്ദത്തിനു വഴങ്ങിയല്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദൻ. കൂടുതൽ ഉയർന്ന നിലയിലുളള അന്വേഷണച്ചുമതല നല്‌കാനാണ്‌ അദ്ദേഹത്തെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. അന്തർ സംസ്ഥാന സ്‌പിരിറ്റ്‌ കളളക്കടത്ത്‌ അന്വേഷണസംഘം തലവൻ എന്ന സ്ഥാനത്തുനിന്നും ഋഷിരാജിനെ മാറ്റിയത്‌ അബ്‌ക്കാരികളുടെ സമ്മർദ്ദത്താലാണെന്ന ആരോപണം ഉയർന്നിരുന്നു. മറുപുറം ഃ കാള വാലുപൊക്കുമ്പോഴേ അറിയാം അതെന്തിനാണെന്ന്‌. അതുകണ്ട്‌ കയറെടുക്കുന്നവരുണ്ടാകാം... പക്ഷെ ഇവിടെ അത്‌...

ശാപ്പാട്‌ അടിച്ച്‌ നിരാഹാരം കിടക്കല്ലേ ഃ മുഖ്യമന്ത...

രാവിലെതന്നെ മൂക്കുമുട്ടെ ശാപ്പാട്‌ അടിച്ചിട്ടാണ്‌ പ്രതിപക്ഷം നിരാഹാരം നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദൻ പരിഹസിച്ചു. കുട്ടനാട്ടിലെ കർഷകർക്കുവേണ്ടി പ്രതിപക്ഷ എം.എൽ.എമാർ ഉച്ചവരെ നിയമസഭയ്‌ക്കു മുന്നിൽ നിരാഹാരം കിടക്കുന്നതിനെ സംബന്ധിച്ച്‌ പ്രതികരിക്കുകയായിരുന്നു മുഖ്യൻ. പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയതിനുശേഷമാണ്‌ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്‌. 96ൽ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ വേനൽക്കാലത്ത്‌ മാവു പൂത്തപ്പോൾ “മാവേ, മാവേ പൂക്കല്ലേ, നായനാർ ഭരണം പൊയ്‌ക്കോട്ടെ” എന്ന്‌ മുദ്രാവാക്...

ആഴ്‌ചതോറുമുളള ഇടയലേഖനം വിശ്വാസികളോടുളള വഞ്ചനഃ അഴീക...

ആഴ്‌ചതോറും ഇടയലേഖനമിറക്കി ബിഷപ്പുമാർ സഭാവിശ്വാസികളെ വഞ്ചിക്കുകയാണെന്ന്‌ സുകുമാർ അഴീക്കോട്‌. യഥാർത്ഥ ഇടയലേഖനം യേശുക്രിസ്‌തുവിന്റേതു മാത്രമാണ്‌. ദൈവവിശ്വാസികൾ അല്ലാത്തതിനാൽ കമ്യൂണിസ്‌റ്റുകൾക്ക്‌ വോട്ടു നല്‌കരുതെന്ന ബിഷപ്പുമാരുടെ പരാമർശം പ്രതിഷേധാർഹമാണെന്നും സുകുമാർ അഴീക്കോട്‌ പറഞ്ഞു. ഭീകരവാദത്തെ നേരിടാൻ രണ്ട്‌ കമ്യൂണിസ്‌റ്റു പാർട്ടികളും ഒന്നിക്കേണ്ട കാലമാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ സുഗതൻ സ്‌മാരകഹാളിൽ ടി.വി തോമസ്‌ അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു അഴീക്കോട്‌. മറുപുറംഃ ദിവസവും പ്രസംഗിച്ചു ...

കണ്ണൂരിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക്‌ 10 ലക്ഷം ക...

കണ്ണൂരിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക്‌ മാറാടിൽ നൽകിയതുപോലെ 10 ലക്ഷം രൂപ വീതം നൽകണമെന്ന്‌ ശിവസേന കേരള പ്രമുഖ്‌ എം.എസ്‌ ഭുവനചന്ദ്രൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ കൊല്ലപ്പെട്ടത്‌ സാധാരണ ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു ഭുവനചന്ദ്രൻ. മറുപുറം ഃ സർവ്വശ്രീ ഭുവനചന്ദ്രൻ സാറേ, സംഗതി ഗംഭീരമായി. ഇനി ഇൻഷുറൻസ്‌ എടുക്കുന്നതിനുപകരം ഗതിയില്ലാത്തവന്മാർ കണ്ണൂരിലൂടെ തെക്കുവടക്കു നടന്നാൽ മതിയല്ലോ. ഇനിയിപ്പോ ഭുവനചന്ദ്രൻമാഷിന്റെ ആഗ്ര...

ശ്രീശാന്തിന്‌ ഹർഭജൻ വക ചെകിടത്തടി

ഐ.പി.എൽ പഞ്ചാബ്‌ ഇലവന്റെ മലയാളിതാരത്തെ മുംബൈ ഇന്ത്യൻസ്‌ ക്യാപ്‌റ്റൻ ഹർബജൻ സിംഗ്‌ മുഖത്തടിച്ചു. മൽസരത്തിൽ തോറ്റ ഹർഭജനെതിരെ ശ്രീശാന്ത്‌ കമന്റടിച്ചപ്പോഴാണ്‌ ചെകിടത്തടി വീണത്‌. ഹർഭജന്റെ നടപടി ന്യായീകരിക്കാനാവില്ലെന്ന്‌ പഞ്ചാബ്‌ കിംഗ്‌സ്‌ താരങ്ങളും കോച്ച്‌ ടോം മൂഡിയും പറഞ്ഞു. ടീം ഉടമ പ്രീതി സിന്റ ശ്രീശാന്തിനെ ആശ്വസിപ്പിച്ചു. സംഭവത്തിനുശേഷം ഹർഭജൻ സിംഗ്‌ ഡ്രെസ്സിംഗ്‌ റൂമിലെത്തി ശ്രീശാന്തിനോട്‌ മാപ്പു പറഞ്ഞു. മറുപുറംഃ അന്തർദ്ദേശീയ മത്സരങ്ങളിൽ കമന്റടിച്ചാൽ പിഴയാണ്‌ ശിക്ഷയെങ്കിൽ ഐ.പി.എല്ലിൽ കമന്റിനു ശി...

വെടിവെച്ചെങ്കിലും ആന്റണിസർക്കാരിന്‌ ജനാധിപത്യസ്വഭാ...

ആദിവാസികൾക്കുനേരെ വെടിവെച്ചെങ്കിലും ജനാധിപത്യസ്വഭാവമുളള സർക്കാരായിരുന്നു എ.കെ. ആന്റണിയുടേതെന്ന്‌ രാഷ്‌ട്രീയ മഹാസഭ ജനറൽ സെക്രട്ടറി എം. ഗീതാനന്ദൻ. എന്നാൽ നിലവിലുളള വി.എസ്‌. സർക്കാരിന്‌ ജനാധിപത്യസ്വഭാവം നഷ്‌ടമായിരിക്കുന്നുവെന്നും ദളിതരുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും ചെങ്ങറയിലെ ഭൂരഹിതരുടെ പ്രശ്‌നങ്ങൾ നുണപ്രചരണത്തിലൂടെ നേരിടാനുളള സർക്കാർ നീക്കം അപലപനീയമാണെന്നും ഗീതാനന്ദൻ കുറ്റപ്പെടുത്തി. മറുപുറംഃ ആങ്ങള ചത്താലും വേണ്ടൂല്ല, നാത്തൂന്റെ കണ്ണീര്‌ കണ്ടാൽ മതി എന്ന മട്ടാ...

പാറമേക്കാവും തിരുവമ്പാടിയും സർക്കാരിന്‌ വിട്ടുകൊടു...

നാട്ടുകാരുടെയും സർക്കാരിന്റെയും ഉൾപ്പെടെ ലഭിക്കുന്ന വരുമാനം സ്വകാര്യസ്വത്തായി ഉപയോഗിക്കുന്ന പാറമേക്കാവ്‌-തിരുവമ്പാടി ക്ഷേത്രങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്ന്‌ എസ്‌.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. സവർണർക്കുമാത്രം അംഗത്വമുളള തിരുവമ്പാടി - പാറമേക്കാവ്‌ ക്ഷേത്രങ്ങളിൽ പൂരത്തിന്റെ പേരിൽ കോടികളാണ്‌ പിരിച്ചെടുക്കുന്നത്‌. എസ്‌.എൻ.ഡി.പി യോഗത്തിനു കീഴിലുളള ക്ഷേത്രങ്ങൾ സർക്കാരിന്‌ വിട്ടുകൊടുക്കാൻ തയ്യാറാണെന്നും വെളളാപ്പളളി പറഞ്ഞു. മറുപുറംഃ തൃശൂർപൂരം കണ്ട്‌ കണിച്ചുകുളങ്ങരയിലെ അണ്ണാൻ വാ പൊ...

പേരിലെ ഗാന്ധി തന്നെ സഹായിച്ചുഃ രാഹുൽ

പേരിലെ ‘ഗാന്ധി’ തന്റെ രാഷ്‌ട്രീയ വളർച്ചയ്‌ക്ക്‌ സഹായകരമായെന്ന്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി രാഹുൽഗാന്ധി. ഉന്നത ബന്ധമില്ലാത്തവർക്ക്‌ ഇന്ത്യയിൽ രാഷ്‌ട്രീയരംഗത്ത്‌ വളർന്നുവരാൻ എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. മംഗലാപുരത്ത്‌ ടി.എം.എ. പൈ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ മണിപാൽ കോളേജ്‌ വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു രാഹുൽ. മറുപുറംഃ- സന്തോഷമായി, നെഹ്‌റു കുടുംബത്തിന്റെ ഇങ്ങേയറ്റക്കണ്ണിക്ക്‌ ഇത്രയെങ്കിലും ചരിത്രബോധം ഉണ്ടായല്ലോ.... നമ്മുടെ രാഷ്‌ട്രപിതാവ്‌ മോഹൻദാസ്‌ കരം ചന്ദ്‌ ഗാന്ധിയുമായി മുളളിയാൽ ത...

വിമാനപീഡനം – ജോസഫിനെതിരെ കുറ്റപത്രം

പീഡനക്കേസിൽ മുൻമന്ത്രി പി.ജെ. ജോസഫിനോട്‌ ഏപ്രിൽ 29ന്‌ ഹാജരാകാൻ തമിഴ്‌നാട്‌, ആലത്തൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ രാമനാഥൻ ഉത്തരവിട്ടു. ജോസഫിനെതിരെ പോലീസിന്റെ 93 പേജുളള കുറ്റപത്രമാണ്‌ സമർപ്പിച്ചിരിക്കുന്നത്‌. വിമാനയാത്രയ്‌ക്കിടെ ജോസഫ്‌ തന്നെ പീഡിപ്പിച്ചു എന്ന ലക്ഷ്‌മി ഗോപാലസ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം. സംഭവത്തെപ്പറ്റി കേരളസർക്കാർ ഐ.ജി. ബി. സന്ധ്യയെക്കൊണ്ട്‌ അന്വേഷിപ്പിച്ചിരുന്നു. പരാതി ശരിവയ്‌ക്കുംവിധമായിരുന്നു ഐജിയുടെ റിപ്പോർട്ട്‌. മറുപുറംഃ അന്ന്‌ മുൻമന്ത്രിദേഹത്തിന്റെ ഒരു കൈ ...

തീർച്ചയായും വായിക്കുക