ചാൾസ് ജെ.ഡി
ഓട്ടവീണ ഹൃദയം
എന്റെ ഓട്ടവീണ ഹൃദയത്തിനകത്ത് ചിതലരിച്ച കടലാസുകൾ കാണുന്നു; അജ്ഞാതമാം ഏതോ പഴകിയ ഓർമ്മകൾ! ഇരുൾ മൂടുന്ന ഓർമ്മകളിൽ രക്തം മണക്കുന്നു! ഇപ്പോൾ ചിന്തകൾക്കൊക്കെ അസ്ഥിയുടെ കാഠിന്യമാണ് പക്ഷെ അസ്‌തിത്വമില്ല, എങ്കിലും ചെയ്‌തികൾ മാംസളമാണ്. നിറംപോയ സ്വപ്‌നങ്ങൾ ശാപവെയിലിൽ ഉണങ്ങുന്നു. തീപാറുന്ന കനലിൽ ഞാൻ പിടയുന്നു! ഒരു ദാഹി വന്നെന്റെ ഹൃദയരക്തം കുടിക്കുന്നു! ഒരു പക്ഷെ സ്‌നേഹം പ്രവഹിക്കുന്നത് ഹൃദയത്തിന്റെ അപ്പുറത്ത് നിന്നുമാവാം. Generated from archived content: poem4_june1...
ഗ്രാഫിക്സ്
മഞ്ഞിൽ മരവിച്ച നഗരത്തിൽ ഒട്ടിച്ചു വച്ച നീലരാത്രി. ചായയുടെ ചൂടുകൊണ്ട് ചിലർ മഞ്ഞിനെ ബാഷ്പീകരിക്കുന്നു. ചിലർ മൂടൽമഞ്ഞ് ഊതിക്കുടിച്ചുകൊണ്ട് രാത്രിയുടെ മറവിൽ ഓടിയൊളിക്കുന്നു! മഞ്ഞവെളിച്ചത്തിൽ നനഞ്ഞ മദ്യശാലകളിൽ ലഹരി പടർന്നു പിടിക്കുന്നു! ലഹരിയുടെ തീനാളവുമായിവർ ഇരുട്ട് തിരയുന്നു! അസ്തമയത്തിനും ഉദയത്തിനുമിടയിലെ ഇരുണ്ട നിമിഷങ്ങൾ ഇവർ പകുത്തെടുക്കുന്നു! ഭൂമിയിൽ നിന്നും രാത്രിയെ അടർത്തിയെടുത്ത് അതിൽ ഒരു സൂര്യനെ ഇവർ വരച്ചുനോക്കുന്നു! പകൽ ശാന്തിമഠങ്ങളിലിരുന്ന് ഇവർ ചിന്തകളെ ഉടച്ചുവാർക്കുന്നു! ആത്...
ആധുനിക കഥ
പത്രാധിപർ അദ്ദേഹത്തോട് ഒരു ആധുനിക കഥ എഴുതുവാന ആവശ്യപ്പെട്ടു. കഥയ്‌ക്കുളള ആശയം തേടി ആദ്യം അയാൾ നദീതീരത്ത് പോയിരുന്നു. അവിടെ നിന്ന് അയാൾക്ക് കഥ കിട്ടിയില്ല. പിന്നീട് അദ്ദേഹം കടൽ തീരത്തു ചെന്നിരുന്നു. അവിടെ നിന്നും അയാൾക്ക് കഥ കിട്ടിയില്ല! ഒടുവിൽ പട്ടണവിളുമ്പിലൂടെ നിരാശനായി അലയവെ അയാൾ ചുവന്ന തെരുവിൽ ചെന്നകപ്പെട്ടു. അവിടം കഥകളാൽ അയാളെ വീർപ്പുമുട്ടിച്ചു. Generated from archived content: story1_june_05.html Author: chals_jd
വഴിപിഴച്ചവൾ
വസന്തവും ഹേമന്തവും വഴിതെറ്റി വന്നപ്പോൾ വഴിയോരത്ത് വർഷവുംശരത്തും വിശ്രമിച്ച് കൊണ്ടുനിൽക്കുന്നു. അവർ ഒരുമിച്ച് ഭൂവിൽ വിഹരിക്കുവാൻ തീരുമാനിച്ചു മഴ, വെയിൽ, മഞ്ഞ്, കാറ്റ്, കുളിര്... വീണ്ടുംഃ മഴ, വെയിൽ, മഞ്ഞ്.... അങ്ങനെ എന്തെന്നില്ലാതെ ഭൂമി നടുങ്ങിനിന്നു. കാലത്തിന്റെ കോലങ്ങൾക്ക് കാലാന്തര വിടയേകി ഋതുക്കൾ വഴിപിഴച്ചുപോയ്! Generated from archived content: poem15_jan2.html Author: chals_jd
ചില നഗ്നതകൾ
കടലാസ് കത്തിച്ചാലും കരിയാത്ത കറുത്ത അക്ഷരങ്ങൾ! അടിച്ചുകൊന്നാലും നിന്നെ കടിച്ചേ അടങ്ങൂ എന്ന കൊതുക്! രാത്രിയിൽ നഗരത്തിലൂടെ ഓടിമറഞ്ഞ സ്ര്തീ! ചവറുകുട്ടയിൽ ചിതറിക്കിടന്ന അജ്ഞാതന്റെ കരങ്ങൾ! റയിൽവേ ട്രാക്കിൽ കാണപ്പെട്ട കറുത്ത് മെലിഞ്ഞ് ആറടിപൊക്കമുള്ള ജഡം! എത്ര യുഗങ്ങൾ കറങ്ങിയാലും തലകറക്കം വരാത്ത ഭൂമി! Generated from archived content: poem13_jun28_07.html Author: chals_jd