സി.ജി.എൻ
ചപ്പകെട്ട്
നമ്മുടെ നാട്ടിൽ ഓണം, വിഷു തുടങ്ങിയ ദേശീയോൽസവങ്ങളോടനുബന്ധിച്ച് പലവിധ കലാപരിപാടികളും സംഘടിപ്പിച്ചുവരാറുണ്ടല്ലോ. ഇവയിൽ പലതും അനുഷ്‌ഠാനവുമായി ബന്ധപ്പെട്ടവയായിരിക്കും. അതോടൊപ്പം വിനോദത്തിനും പ്രാമുഖ്യം നൽകുന്നതായി കാണാവുന്നതാണ്. ഉത്തരകേരളത്തിലെ ചില സ്‌ഥലങ്ങളിൽ ചാലിയ സമുദായക്കാരുടെ ഇടയിൽ വിഷുദിവസം നടത്തപ്പെടുന്ന അനുഷ്‌ഠാനാംശം കലർന്ന ഒരു കലാവിനോദമാണ് ചപ്പകെട്ട്. പ്രസ്‌തുത ദിവസം വൈകുന്നേരമാണ് ഈ പരിപാടി നടത്തുന്നത്. മൂന്നു യുവാക്കൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നു. അവർ ശിവൻ, പാർവ്വതി, സഹായ...
തിറയാട്ടത്തിലെ വർണ്ണവൈവിധ്യങ്ങൾ
ഉത്തരകേരളത്തിൽ, പ്രത്യേകിച്ചും കോഴിക്കോടു ജില്ലയിൽ ഏറെ പ്രചാരത്തിലുളള ഒരു ഗ്രാമീണാനുഷ്‌ഠാനകലയാണ് തിറയാട്ടം. പഴയ തറവാടുകളോടനുബന്ധിച്ചുളള ക്ഷേത്രങ്ങളിലാണ് ഈ അനുഷ്‌ഠാനകല അവതരിപ്പിച്ചുവരുന്നത്. വർഷംതോറും ഒരു നിശ്ചിതദിവസമോ മുൻകൂട്ടി നിശ്ചയിക്കുന്ന ദിവസമോ തിറയാട്ടം ആഘോഷിക്കുന്നു. പ്രസ്‌തുതക്ഷേത്രങ്ങളിൽ പ്രതിഷ്‌ഠിച്ചിട്ടുളള ദേവീദേവൻമാരുടെ വേഷങ്ങൾ കെട്ടിയാടുന്നതാണ് ഇതിലെ പ്രധാനചടങ്ങ്. കുട്ടിച്ചാത്തൻ, ഗുളികൻ, ഭൈരവൻ, തലച്ചില്ലോൻ,, കരിയാത്തൻ, ചാമുണ്‌ഡി തുടങ്ങിയ മൂർത്തികളെ ഇങ്ങനെ ആരാധിച്ചുവരുന്നു. ദേവന...
കുടകൾ പലവിധം
‘നാട്ടിൻപുറങ്ങളിൽ പൊതുവേ ഉപയോഗിച്ചിരുന്നത് ഓലക്കുടകളായിരുന്നു’ മനുഷ്യൻ എന്നുമുതൽക്കാണ് കുട ഉപയോഗിക്കാൻ തുടങ്ങിയത്? കുടയുടെ ഉത്ഭവത്തെപ്പറ്റി ഒരുകഥ തന്നെയുണ്ട്. പണ്ട് ജമദഗ്‌നി എന്നൊരു മഹർഷിയുണ്ടായിരുന്നു. പരശുരാമന്റെ പിതാവ്. വലിയ തപഃശക്‌തിയുളള ഒരു മഹർഷിയായിരുന്നു അദ്ദേഹം. സൂര്യൻ കത്തിജ്വലിക്കുന്ന ഒരുദിവസം മഹർഷിക്ക് ചൂട് സഹിക്കാൻ കഴിഞ്ഞില്ല. അതിനാൽ കുപിതനായ അദ്ദേഹം സൂര്യനെ ഒന്നുപഠിപ്പിക്കണമെന്നു തീരുമാനിച്ചു. താൻ ശക്‌തിയുളള അസ്‌ത്രങ്ങൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അവയിൽ ചിലതെടുത്തു...