Home Authors Posts by സി.സി. ചമ്പക്കര

സി.സി. ചമ്പക്കര

0 POSTS 0 COMMENTS

കാലൊച്ച

എന്റെ ഊഷര ജീവനാഡികൾതോറും പ്രാണസ്‌പന്ദനഗാനം താഴ്‌ന്ന സ്ഥായിയിലിടറവേ മുഴുമിക്കാതെ ‘നാളെ... നാളെ’യെന്നു ഞാൻ വരച്ച മുഴുവൻ ചിത്രങ്ങളും കണ്ണീരിൽ ചിരിക്കവേ, മുക്തിദേവതേ.... മൃത്യോ അകലും നിൻ കാലൊച്ച അത്യുദാരത, വീണ്ടും വരുവാൻ പോകുന്നു നീ...! മൃത്യുവെ ഭയമില്ലായെന്നു ഞാൻ ഭയന്നോതി മൃത്യുവെൻ കാപട്യത്തെ ഭയന്നു തിരിഞ്ഞോടി! Generated from archived content: sept_poem17.html Author: cc_champakkara

സാഫല്യം

തളിരിലത്തുമ്പത്തു സൂര്യനെ ധ്യാനിക്കു- മൊരു മഞ്ഞുതുളളിതൻ ജന്മം ഒരുമാത്ര; പവനന്റെ കരലാളനമേറ്റു തകരുന്നതാകിലും പുണ്യം! ഉഷസ്സിൻ ഹിരണ്മയ വർണ്ണോത്സവത്തിലീ- യുദകകഥ ഗണ്യമല്ലെന്നാൽ തുഹിനാർദ്രകണികയിൽ സവിതാവുവിലയിച്ച- നിമിഷം, അതെത്രയോ ധന്യം! Generated from archived content: poem25_sep.html Author: cc_champakkara

തീർച്ചയായും വായിക്കുക