സി. വാസുദേവൻ
ഗിരീഷ് കർണ്ണാട് രചിച്ച ‘ഹയവദന’
സങ്കീർണ്ണമായ ദശാസന്ധികളിലൂടെ കടന്നു പോകുന്ന മനുഷ്യമനസ് നേരിടുന്ന പ്രതിസന്ധികളാണ് ഗിരീഷ് കർണ്ണാട് ‘ഹയവദന’യിൽ ആവിഷ്‌കരിക്കുന്നത്. കഥാസരിത് സാഗരത്തിൽ സോമദേവനും ‘മാറ്റിവെച്ച തലക’ളിൽ തോമസ് മാനും കൈകാര്യംചയ്‌ത കഥ വ്യത്യസ്‌ത ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. പൂർണ്ണത തേടിയുളള ജീവികളുടെ അന്വേഷണം ഒടുവിൽ എത്തിച്ചേരുന്നതെവിടെയാണ്? ശരീരത്തിന്റെ പ്രാകൃതചോദനകളോ, ബുദ്ധിയുടെ ഓർമ്മപ്പെടുത്തലുകളോ ഏതാണ് ജീവിതത്തിൽ ആധിപത്യം സ്ഥാപിക്കുന്നത്? തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾ ഈ നാടകത്തിൽ വിചാരണ ചെയ്യപ്പെടുന്നു. ആദ്...