Home Authors Posts by സി. ശ്രീകുമാർ

സി. ശ്രീകുമാർ

0 POSTS 0 COMMENTS

മാധവീയം

ഗീതയോതിയ ഗോപാലകൃഷ്ണൻ വെറും ഗോപികാഹൃദയചോരനോ? കർമ്മപാശമറുക്കുവാൻ കർമ്മമാർഗ്ഗമുപദേശിച്ച കണ്ണൻ കാളിന്ദിക്കരയിൽ കാമിനീ കളേബരം കട്ടുനോക്കും കാമനോ? വെണ്ണ കട്ടും മണ്ണു തിന്നും കാളിയ ദർപ്പമൊടുക്കിയും കൃഷ്ണൻ കാലയാപനം ചെയ്തതു കംസാന്തകനാകുവാനോ? കണ്ണനെക്കാണുവാ- നകക്കണ്ണു തുറക്കുവാൻ ചൊന്നതു നീയോ ഞാനോ? കാളിന്ദീ തടത്തിൽ കടമ്പുപൂത്തൊരു സന്ധ്യയിൽ കണ്ണൻ വേണുവൂതി നിന്നുവോ? വേണുനാദമറിവായ്‌ ഗോപികയിലലിയവേ ചേലയുരിഞ്ഞു വീണുവോ? ദീപം ജ്വലിച്ചുവോ? ജ്വാല, ജ്വാലയിൽ ലയിച്ചുവോ? Gener...

വാർദ്ധക്യം

പീടികയിലെ ബഞ്ചിൽ നന്നായി വളഞ്ഞ്‌ കൈകളൂന്നി ചടഞ്ഞിരുന്നു. നരച്ച്‌ പുരികം വിറച്ചു. കുടിച്ചും കുത്താടിയും കുശുമ്പോതിയും ചിലർ വന്നു. ചിലരെയെല്ലാം കേട്ടു. കണ്ടതു തെളിഞ്ഞില്ല, കേട്ടതു തിരിഞ്ഞുമില്ല. പക്ഷേ ആ തൊലി പൊതിഞ്ഞ അസ്‌ഥിപഞ്ജരത്തെ മാത്രം ആരും തന്നെ കണ്ടില്ല! കണ്ടൊരു പൗരനാട്ടെ ചോദിച്ചൊരു കുശലം നെഞ്ചു കുത്തിക്കീറി ചുണ്ണാമ്പുതേച്ചു. Generated from archived content: poem1_july11_09.html Author: c_sreekumar

കുയിലിന്റെ പാട്ട്‌

പാടുകയാണൊരാൺ കുയിൽ മാമരശാഖയിലിരുന്നീ പ്രകൃതിയെ നോക്കി കാല പ്രവാഹത്തെ നോക്കി കാണുന്ന കണ്ണുചൂഴുന്ന, കേൾക്കുന്ന കാതുതകർക്കും മർത്ത്യ നീതിയെ നോക്കി പാടുകയാണതി ശോകം പാട്ടു കേട്ടസൂയ മുഴുത്തൊരു കാട്ടുപക്ഷിയും കാനനശാഖയിൽ കാത്തിരുന്നു, കുയിലിനെക്കൊത്തി ക്കാട്ടുപൊന്തയിൽ തള്ളാനവസരം കണ്ണു ചൂഴുന്ന, കാതു തകർക്കുന്ന കൂട്ടരും കുശുമ്പനും കൂട്ടുകൂടി കാടിരുട്ടിലായ്‌. വീണ്ടുമാക്കുയിൽ പാടീ പ്രകൃതിയെ നോക്കി കാട്ടുനീതിയെ നോക്കി അതിശോകം. ഏതോ കാട്ടുപൊന്തയിൽ നേർത്ത നാദമായ്‌. Gener...

നാട്ടുവർത്തമാനം

ഒന്ന്‌ഃ അന്തിയിൽ അയൽക്കാർ അതിർകല്ലുമാന്തി എന്റെ ഒരുപിടി മണ്ണും പ്രാക്കും ഇനി അവനു സ്വന്തം. ഞങ്ങൾക്കിടയിൽ ആൾപ്പൊക്കത്തിലുയർന്ന വേലിയിൽ കനം തൂങ്ങിയ മൗനം ആടിക്കളിച്ചു. രണ്ട്‌ഃ പുഴയോരത്തെപ്പൊന്തയിൽ പതിവായിപ്പതുങ്ങാറുളള പപ്പനാവൻ പെണ്ണുകെട്ടിയത്‌ നാട്ടിൽ വാർത്തയായില്ല പപ്പനാവൻ പുതുപ്പെണ്ണിനെ വീട്ടിൽ പൂട്ടിയിട്ടതും വാർത്തയായില്ല. പപ്പനാവന്റെ പെണ്ണ്‌ പാൽക്കാരന്റെ കൂടെ ഓടിപ്പോയതു മാത്രം വാർത്തയായി! Generated from archived content: poem1_dec28_05.html Author: ...

കിരീടം ഊരിമാറ്റാൻ മടിയില്ലാതിരിക്കുമോ?

“ഭാരതമെന്ന പേർ കേട്ടാലഭിമാന- പൂരിതമാവണമന്തരംഗം, കേരളമെന്നുകേട്ടാലോ തിളയ്‌ക്കണം ചോര നമുക്കു ഞരമ്പുകളിൽ.” എന്നു പാടിയ മഹാകവി വള്ളത്തോൾ ഭാരതീയന്റേയും പ്രത്യേകിച്ചു മലയാളിയുടേയും ദേശാഭിമാനം ജ്വലിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. അസ്വാതന്ത്ര്യത്തിന്റെ ആ ദിനങ്ങളിൽ ഇത്‌ എത്രത്തോളം ആവശ്യമായിരുന്നു എന്നു പറഞ്ഞറിയിക്കേണ്ട കാര്യമില്ല. സായിപ്പ്‌ പോയിട്ട്‌ നാളേറെക്കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇന്നും മലയാളിയുടെ മനസ്സ്‌ ആ അടിമത്തത്തിൽ നിന്നും മോചിതമായിട്ടില്ല. കേരളമെന്നോ മലയാളമെന്നോ കേട്ടാൽ ഇന്നത്തെ മലയാളിയുടെ മനസ്സിൽ ...

വായിക്കാത്ത അധ്യാപകരും വായിപ്പിക്കാത്ത അധ്യാപകരും ...

വിദ്യാഭ്യാസ പ്രക്രിയയിലെ നെടും തൂണായാണ്‌ അധ്യാപകനെ കണക്കാക്കുന്നത്‌. പുത്തൻ വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ അധ്യാപകന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്ന വേവലാതി ഇന്നത്തെ മിക്ക അധ്യാപകർക്കുമുണ്ട്‌. ക്ലാസ്സ്‌ റൂമിനുള്ളിൽ വെറുമൊരു നോക്കുകുത്തിയായി അധ്യാപകനെ അധഃപ്പതിപ്പിച്ചിരിക്കുകയാണ്‌ പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ എന്നും മറ്റുമുള്ള പരാതികൾ കേരളത്തിൽ ഇന്ന്‌ ഉയർന്നു കേൾക്കുന്നുണ്ട്‌. ‘മാതാപിതാ ഗുരു ദൈവം’ എന്ന സങ്കല്പം തകർന്ന്‌ ഗുരു ഇന്ന്‌ ഏറ്റവും കുറച്ച്‌ ആദരിക്കപ്പെടുന്ന ഒരു വിഭാഗമായി മാറിയിട്ടുണ്ട്‌. പഴയക...

അദ്വൈതം

മുന്നിൽ പിടിച്ച കണ്ണാടി നോക്കി പിന്നോട്ടു നടന്നു. നടന്ന്‌ നടന്ന്‌ കാലുകളുടെ നീളം കുറഞ്ഞു. കീറമുണ്ട്‌ വളളിനിക്കറിനു വഴിമാറി. പിന്നെ സമ്പൂർണ്ണ നഗ്നതയിലേയ്‌ക്ക്‌ കണ്ണിലെ കാപട്യം മറഞ്ഞ്‌ നിഷ്‌കളങ്കതയുടെ തിളക്കം ഇഴജന്തുവിനെപ്പോലെ ഇരുളാർന്ന ജലാശയത്തിലേയ്‌ക്ക്‌ ചോരയിലലിഞ്ഞ്‌, ചെറുചൂടുമാത്രമായി, അദ്വൈതത്തിലേയ്‌ക്ക്‌. Generated from archived content: poem_june19.html Author: c_sreekumar

അനാഥർ

അടഞ്ഞ വാതിലുളള ഇരുണ്ട മുറിയ്‌ക്കുളളിൽ അവൻ ഭയന്നിരുന്നു. തുറന്നടയുന്ന ജാലകവാതിൽ അവനെ ഞെട്ടിച്ചു കൊണ്ടിരുന്നു. തുരുമ്പിച്ച ഇരുമ്പഴികളിൽ പിടിച്ച്‌ പുറത്തേയ്‌ക്കു നോക്കി നിന്നപ്പോൾ അടിയേറ്റ്‌ അലറിക്കരയുന്ന തെരുവുബാലനെപ്പോലെ പുറത്തു വേനൽമഴ തകർത്തു. കീറക്കുപ്പായമുയർത്തിക്കാട്ടി തെറിവിളിച്ച്‌ അവൻ ജനാലയ്‌ക്കൽ നിന്നവന്റെ മുഖത്തുതുപ്പി പിന്നെ കരച്ചിൽ നിറുത്തി പൊട്ടിച്ചിരിച്ചു വീണ്ടും അലറിക്കരഞ്ഞു. കോപിച്ച ഇളയമ്മയെപ്പോലെ കാറ്റ്‌. അച്ഛന്റെ ശാപവചസ്സുപോലെ ആകാശം മുരണ്ടു. ഭ്രാന്തിൻ ചങ്ങലയിൽ നെഞ്ചു...

തലകുത്തി നിന്നപ്പോൾ കണ്ടത്‌

ഞാൻ ശീർഷാസനം ശീലിച്ചു തുടങ്ങിയിട്ട്‌ ഏതാനും ആഴ്‌ചകളേ ആയിട്ടുള്ളൂ. ഭാര്യയുടെ ചുലെത്താത്ത ഇടങ്ങൾ മുറിയ്‌ക്കുള്ളിൽ ഇനിയും ബാക്കിയുണ്ട്‌ എന്ന തിരിച്ചറിവാണ്‌ ആദ്യം കിട്ടിയത്‌. പാൽക്കാരിപ്പെണ്ണിന്റെ നരച്ച നീലപ്പാവാട കൊഴുത്തുരുണ്ട തുടകളെ തെല്ലും മറയ്‌ക്കുന്നില്ല എന്നത്‌ ആനന്ദമേകി. ശത്രു വട്ടനായിരുന്നു. വട്ടില്ലെന്നു വിശ്വസിക്കുന്ന ഒരു സാധാരണ വട്ടൻ. അവനെ വട്ടുഡോക്ടറെ കാട്ടാൻ ആരുമുണ്ടായില്ല, അവൻ ശത്രുവായിത്തുടരട്ടെ. ഭീഷണിക്കത്തെഴുതിയത്‌ കുഞ്ഞുണ്ണിയാണ്‌. ഊരിലെ പഞ്ഞം കണ്ടാലറിയാം കുഞ്ഞുണ്ണിയ്‌ക്ക്‌ കു...

പ്രേമകവിത

പണ്ടൊരു നാളിൽ മച്ചിൽ മാറാല പുതച്ച്‌ പിടഞ്ഞ ചിത്രശലഭത്തെ ഞാനിന്നു വഴിയിൽ കണ്ടു. കരിഞ്ഞ ചിറകും കരിപടർന്ന കണ്ണുകളും കറപുരണ്ട കൈകളുമാണ്‌ അതിനുണ്ടായിരുന്നത്‌ അതെന്നെ തിരിച്ചറിഞ്ഞതുമില്ല. Generated from archived content: poem2_june23.html Author: c_sreekumar

തീർച്ചയായും വായിക്കുക