സി.ശ്രീകുമാർ
പടിയിറങ്ങുന്ന മലയാള സിനിമ……
"ഒന്നുമില്ലെങ്കിലും കുറേ അവാര്‍ഡെങ്കിലും കിട്ടാറുണ്ടായിരുന്നു.ഇത്തവണ അതുമില്ലേ?'',2012ലെ ദേശീയ ചലച്ചിത്ര അവാര്‍ഡു പ്രഖ്യാപനം ടെലിവിഷനിലൂടെ ശ്രവിച്ചുകൊണ്ടിരുന്ന ഒരു സാധാരണക്കാരനായ മലയാളിയുടെ പ്രതികരണമിങ്ങനെയായിരുന്നു. 'ഒന്നുമില്ലെങ്കിലും' എന്ന അയാളുടെ നിരാശ ബോളിവുഡ്ഡിന്റെ പണക്കിലുക്കം മലയാളത്തിനില്ല എന്നു സൂചിപ്പിക്കുമ്പോള്‍,. 'അവാര്‍ഡ്' എന്ന പരാമര്‍ശം കലാപരമായ മികവിനെക്കുറിക്കുന്നു. മലയാളത്തിന് ആകെയുണ്ടായിരുന്ന് ആ മികവാണ്. അതാണിന്നു പടിയിറങ്ങുന്നത്. 2011ല്‍ മികച്ച ചിത്രവും നടനും മലയാളത്തില്‍ ന...
ഒന്നും കാണാതെ ഒന്നും കേള്‍ക്കാതെ…
ആ നാട്ടിലെത്തുമ്പോഴെല്ലാം കാദംബരി ലോഡ്ജിലാണ് ഞാന്‍ മുറിയെടുക്കാറ്. എന്നെ കാണുമ്പോള്‍ തന്നെ 106 നമ്പര്‍ മുറിയുടെ താക്കോല്‍ ലോഡ്ജുടമയായ അയ്യപ്പേട്ടന്‍ എടുത്തു നീട്ടും. ആ മുറി ഒഴിവില്ലെങ്കില്‍ തലചൊറിഞ്ഞുകൊണ്ട് ക്ഷമാപണ സ്വരത്തില്‍ അയാള്‍ പറയും, ”അയ്യോ സാര്‍..., ഒന്നു വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ ആ മുറി ഞാന്‍ കൊടുക്കില്ലായിരുന്നു.” വര്‍ഷമെത്ര കഴിഞ്ഞിരിക്കുന്നു. നാടായ നാടെല്ലാം കോണ്‍ക്രീറ്റു കെട്ടിടങ്ങള്‍ വന്നു നിറഞ്ഞെങ്കിലും ഈ നാടിനും അയ്യപ്പേട്ടന്റെ കാദംബരി ലോഡ്ജിനും മാത്രം കാര്യമായ മാറ്റമൊന്നും വ...
കാത്തിരിപ്പ്
ഞാൻ കാത്തിരിക്കുകയാണ്. സുഗന്ധവുമായി വരാമെന്നു പറഞ്ഞു പോയ കാറ്റിനെ........ കിഴക്കു പുനർ ജനിക്കാൻ വേണ്ടി അസ്‌തമിക്കുന്ന സൂര്യനെ.... വരണ്ട ഭൂമിയിൽ പെയ്യുവാൻ വൈകുന്ന കുളിർ മഴയെ.... മഴയും കൊണ്ടു വരുന്ന കരിമേഘങ്ങളെ..... എനിക്കറിയാം നീയും കാത്തിരിക്കുകയാണ്. കാറ്റു വരുമെന്നും സൂര്യനുദിക്കുമെന്നും മഴ പെയ്യുമെന്നും നിനക്കറിയാം. എന്നിട്ടും ഇന്നലെ രാത്രി നീ കരഞ്ഞതെന്തിന് കാറ്റുവഴിമാറിപ്പോകുമെന്നോർത്തിട്ടോ മേഘങ്ങൾ മഴയുതിർക്കാതെ കടന്നു പോകുമെന്നു ഭയന്നിട്ടോ. Gener...
‘കൊമാല’ പോലൊരു കേരളം
കൊമാല ആത്മാക്കളുടെ ഗ്രാമമാണ്. അവിടുത്തെക്കാറ്റിനു പോലും കെട്ട പുളിച്ച നാറ്റം മാത്രം! തകർന്നടിഞ്ഞു കിടക്കുന്ന കെട്ടിടാവശിഷ്‌ടങ്ങൾ. മനുഷ്യന്റെ കാൽ പതിഞ്ഞിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞ ഇടവഴികൾ. എരിഞ്ഞടങ്ങുവാൻ കൂട്ടാക്കാത്ത നിരവധി മോഹങ്ങളുമായി ഒരു കൂട്ടം ആത്മാക്കൾ കാറ്റുപോലെ അലയുന്ന വിജനമായ ഗ്രാമം! മെക്‌സിക്കൻ നോവലിസ്‌റ്റായ ‘ഹുവാൻ റൂൾഫോ’ യുടെ ‘പെദ്രോപരാമോ’ എന്ന നോവലിലൂടെ പ്രസിദ്ധമായിത്തീർന്ന ‘കൊമാല’ എന്ന ഗ്രാമത്തിന്റെ പേര് തലക്കെട്ടായി നല്‌കിക്കൊണ്ട് ഒരു ചെറുകഥ 2004 നവംബർ മാസത്തിലെ മാതൃഭൂമി ആഗ്...
ധാരാവിയ്‌ക്ക് 8 ഓസ്‌കാർ തിളക്കം
ലോകം വീണ്ടും ഇന്ത്യയെ കാണുകയാണ്. അധോലോകവും ചേരികളും മതതീവ്രവാദവും പട്ടിണിയും വ്യഭിചാരശാലകളും നിറഞ്ഞ നഗരങ്ങളുടെ നേർക്കാഴ്‌ചയിലൂടെ ഇന്ത്യയെന്ന യഥാർത്ഥ്യത്തെ അവരറിയുകമയാണ്. ‘സ്ലം ഡോഗ് മിലെനിയർ’ എന്ന ചലച്ചിത്രം 8 ഓസ്‌കറുകൾ നേടി ചരിത്രം തിരുത്തിക്കുറിക്കുമ്പോൾ ആനന്ദം കൊള്ളുന്നതിനോടൊപ്പം അസ്വസ്‌ഥനാവാതിരിക്കാനും ഇന്ത്യാക്കാരനു സാധിക്കുകയില്ല. കാരണം ആ ചിത്രം പുതിയ സഹസ്രാബ്‌ദത്തിലെ ഇന്ത്യയുടെ ഒരു നേർ ചിത്രം കൂടിയാണ്. ആക്ഷേപങ്ങൾ അനവധിയുണ്ടാകാം. പക്ഷേ ഇതും ഇന്ത്യ തന്നെ. അല്ലെന്നു പറയാൻ ഒരിന്ത്...
കേരളവർമ്മ പഴശ്ശിരാജ‘
ചരിത്രത്തോട് നൂറുശതമാനവും നീതിപുലർത്തിയ ഒരു മഹത്തായ ചലച്ചിത്രം മലയാളത്തിൽ പിറവിയെടുത്തിരിക്കുന്നു. ‘കേരളവർമ്മ പഴശ്ശിരാജ’. മലയാളം കണ്ട ഏറ്റവും മഹത്തായ ചരിത്രസിനിമയെന്നതിനെ നിസ്സംശയം വിശേഷിപ്പിക്കാം. കേരള ചരിത്രം കണ്ട ഏറ്റവും ശക്തനായ, പഴശ്ശിരാജയെന്ന പോരാളിയ്‌ക്ക് എം.ടി.യും ഹരിഹരനും മമ്മൂട്ടിയും ചേർന്ന് ഒരു സ്‌മാരകം പണിതിരിക്കുകയാണ്. അനശ്വരമായ ഒരു സ്‌മാരകം. കേരളചരിത്രവും സംസ്‌കാരവും പഠിക്കുമ്പോൾ ആവേശത്തോടെയും അഭിമാനത്തോടെയും ആരാധനയോടെയും മാത്രം നാം വായിച്ചറിഞ്ഞ ജീവിതമാണ് പഴശ്ശിരാജയെന്ന ധീരയ...
രാവണൻ
മണിരത്നത്തിന്റെ ‘രാവണൻ’ പോലെ അടുത്തനാളിൽ ഇത്രയേറെ കൊട്ടിഘോഷിച്ചെത്തിയ മറ്റൊരു ചലച്ചിത്രം ഉണ്ടായിരിക്കുകയില്ല. രാമായണത്തിന് പുതിയ ഭാഷ്യം ഒരുങ്ങുന്നു, അതും മണിരത്നത്തിന്റെ തൂലികയിലൂടെ, എന്നതു മാത്രമായിരുന്നില്ല ചിത്രത്തെ റിലീസിങ്ങിനു മുൻപ് ഇത്രയേറെ പ്രശസ്‌തമാക്കിയ ഘടകങ്ങൾ അഭിഷേക് ബച്ചനും ഐശ്വര്യറായിയും നായികാ നായകന്മാരാകുന്നു (?) എന്നതും സൂപ്പർസ്‌റ്റാർ വിക്രം മറ്റൊരു പ്രധാന റോളിൽ എത്തുന്നു എന്നതും ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകൾ ഉണ്ടാവാൻ കാരണമായി. ഹിന്ദിയിൽ അഭിഷേക് ചെയ്‌ത റോളിൽ തമിഴി...
മലയാള സിനിമ 2010
ഏകദേശം 90 ഓളം ചലച്ചിത്രങ്ങളാണ് 2010-ൽ മലയാളത്തിൽ റിലീസ് ചെയ്യപ്പെട്ടത്. അന്യഭാഷകളിൽ നിന്നും ഡബ്ബുചെയ്‌തെത്തിയ ചിത്രങ്ങളും മറ്റ് അന്യഭാഷാ ചിത്രങ്ങളും ഒഴിച്ചുള്ള കണക്കാണിത്. പൊതുവേ പറഞ്ഞാൽ മലയാള സിനിമാലോകത്ത് ഒരു പുത്തനുണർവ്വു പ്രകടമായ വർഷമായിരുന്നു 2010. ഹോളിവുഡ്‌ഡിൽ നിന്നും ബോളിവുഡ്‌ഡിൽ നിന്നും കേളിവുഡ്‌ഡിൽ നിന്നും എത്തിയ വമ്പൻ ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളുമായി കടുത്ത മത്സരത്തിൽ ഏർപ്പെടേണ്ടി വന്നെങ്കിലും മലയാള സിനിമയ്‌ക്ക് യാതൊരു ക്ഷീണവും കൂടാതെ പിടിച്ചുനില്‌ക്കുവാനായി. മമ്മൂട്ടി, മോഹ...
ഇവിടം സ്വർഗ്ഗമാണ്‌ഃ ചലച്ചിത്ര നിരൂപണം
ആശിർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ചലച്ചിത്രമാണ് ‘ഇവിടം സ്വർഗ്ഗമാണ്.’ ജയിംസ് ആൽബർട്ട് തിരക്കഥയൊരുക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌തിരിക്കുന്ന ഈ ചിത്രം ഭൂമാഫിയയുടെ ചതികളെ അതിജീവിക്കുന്ന മാത്യൂസ് എന്ന കോടനാടൻ കർഷകന്റെ കഥ പറയുന്നു. മാത്യൂസായി മോഹൻലാലും മാത്യൂസിന്റെ പിതാവ് ജെർമിയാസായി തിലകനും വേഷമിട്ടിരിക്കുന്നു. പെരിയാറിന്റെ തീരത്തുള്ള തന്റെ മൂന്നേക്കർ കൃഷിയിടത്തിൽ കഠിനാധ്വാനം ചെയ്‌ത് പൊന്നുവിളയിക്കുന്ന കർഷകനാണ് കോടനാട്ടുകാരുടെ പ്രിയപ്പെട്ട ‘മാത്തേവൂസ്...
2012 ഃ ചലച്ചിത്ര നിരൂപണം
കാഴ്‌ചക്കാരെ വിസ്‌മയിപ്പിക്കുന്നു എന്നതുകൊണ്ട് ഒരു ചലച്ചിത്രം മഹത്വമുള്ളതാകുമെങ്കിൽ ഒരു പക്ഷേ ഈ നൂറ്റാണ്ടിലിറങ്ങിയ ഏറ്റവും മഹത്തായ ചലച്ചിത്രം 2012 ആയിരിക്കും. വിസ്‌മയകരമായ ദൃശ്യങ്ങളുടെ കോർത്തിണക്കലിനുപരി മറ്റൊന്നുമില്ലീ ചിത്രത്തിൽ. കോർത്തിണക്കലിനുപയോഗിച്ചിരിക്കുന്ന ചരടാകട്ടെ (കഥാതന്തു) തീർത്തും ദുർബലവും! മായന്മാരുടെ കലണ്ടർ പ്രകാരം 2012 ലോകാവസാനമാണ്. ഈ വിശ്വാസവും ‘ഗ്രഹാം ഹാൻ കോക്കിന്റെ’ നോൺ-ഫിക്‌ഷൻ വിഭാഗത്തിൽ പെടുന്ന ‘ഫിംഗർ പ്രിന്റ്‌സ് ഓഫ് ദ ഗോഡ്‌സ്’ എന്ന കൃതിയും, തന്നെ ആഴത്തിൽ സ്വാധീനച...