സി.സോമൻനായർ
രഥ്യ
കാറ്റിലൂടേതോ നിലവിളി മുന്നിലെ കാൽപ്പാടിലൂറിത്തുടുക്കും മുഖമൊഴി. എല്ലാമറിഞ്ഞതിലെല്ലാം മറക്കുവാ നെല്ലാം സ്‌മൃതിയ്‌ക്കുളളി- ലാക്കുമീ രഥ്യകൾ. പാന്ഥന്റെ കണ്ണുകളെങ്ങോ- യണയ്‌ക്കുന്നു. പാന്ഥന്റെ കാലുകളെങ്ങും വിതുമ്പുന്നു. രഥ്യ,...... നിലാവിന്റെ സൗമ്യതയേറ്റവൾ. രഥ്യ,.... യിരുട്ടിന്റെ- യീർപ്പം നുകർന്നവൾ. രഥ്യ,... വർഷാശ്രുക്ക- ളുളളിലൊതുക്കുവോൾ. രഥ്യ,.... ഉഷ്‌ണക്കാറ്റി- നെല്ലാം കൊടുത്തവൾ. ഓരങ്ങളിൽ നിഴൽ ചായ്‌ച്ച മരങ്ങളെ ദാരുണ നേത്രങ്ങൾ കൊണ്ടു യാചിപ്പവൾ. പാന്ഥന്റെ പാദങ്ങ- ളെന്നെങ്കിലും രാമ പാദങ്ങളായ...