സി.സേതുമാധവൻ
കെ.എൽ.പോൾ രചിച്ച ഒഴി
15 കഥകളുടെ ഈ സമാഹാരം സമകാലിക ജീവിതത്തിന്റെ നേർരേഖയാണ്. മാനുഷികമായ വേദനകളും ധർമ്മസങ്കടങ്ങളും മിക്ക കഥകളിലുമുണ്ട്. അപവദിക്കപ്പെട്ട പിതാവിന്റെ വേദനയാണ് ‘ഒഴി’ എന്ന കഥ. ‘മിയാ കുൾപ’യിൽ മനോനില തെറ്റിയ വിവാഹിതകളുടെ വിഭ്രമങ്ങളാണ്. നാട്ടറിവുകൾ ബഹുരാഷ്‌ട്രകുത്തകകളുടെ നീരാളിപ്പിടുത്തത്തിനിരയാകുന്ന ദാരുണചിത്രം ‘അഗസ്‌ത്യമുഖമുളള രാമയ്യ’നിൽ കാണാം. കഥകൾക്ക് വിഭ്രമാത്മകമായ അന്തരീക്ഷം നല്‌കാനുളള ശ്രമം കഥാകൃത്ത് നടത്തുന്നുണ്ട്. അവതാരികഃ ഡോ.പി.കെ.രാജശേഖരൻ പ്രസാഃ മെലിൻഡ. വിലഃ 45 രൂപ. ...