സി. രാഘവൻ
കമ്പളം ഃ കണ്ടത്തിലെ ഉർവ്വരതാനുഷ്‌ഠാനം
തുളുനാടൻ ഗ്രാമത്തിലെ മഹോത്‌സവങ്ങളിൽ ഒന്നാണ് കമ്പളമെന്ന പോത്തോട്ട മത്‌സരം. ഗ്രാമീണവിനോദങ്ങളിൽ അത്യന്തം ജനപ്രിയം. ക്രീഡാംശം ഏറിയ തോതിലുളള ഒരു ഉർവലതാനുഷ്‌ഠാനം. വടക്ക് കല്യാണപുരം നദി മുതൽ തെക്ക് ചന്ദ്രഗിരിപ്പുഴവരെയുളള തുളുനാട്ടിലെ വയലേലകളിൽ വർഷംതോറും മുന്നൂറിൽപ്പരം കമ്പളങ്ങൾ അരങ്ങേറുന്നു. മഞ്ചേശവരം ഭാഗങ്ങളിൽ കമ്പളക്കണ്ടങ്ങൾ സജീവം. ദീപാവലി മുതൽ ശിവരാത്രിവരെയാണ് കമ്പളക്കാലം. തുളുവിൽ കമ്പുല, കമ്പുളക്ക കമ്പള എന്നെല്ലാം പറയുന്നു. ഏതാണ് ശരി? ജനപദ വിജ്ഞാനീയത്തിൽ പാഠങ്ങളില്ല; പാഠഭേദങ്ങ...