Home Authors Posts by സി. രാധാകൃഷണൻ

സി. രാധാകൃഷണൻ

8 POSTS 0 COMMENTS

ലക്ഷണശാസ്ത്രം

നേരം പാതിരാത്രി. ഇല്ലപ്പറമ്പില്‍ കയറി തേങ്ങ മോഷ്ടിക്കുന്ന കള്ളന്‍ കുല മുറിക്കുന്ന നേരം തിരുമേനി വിളക്കുമായി വരുന്നു. അതു കണ്ട് കള്ളന്‍ താഴേക്ക് ഇറങ്ങുന്നു. തിരുമേനി: എന്തിനാടോ രാത്രി തെങ്ങില്‍ കയറിയത്? കള്ളന്‍: താളി പറിക്കാനാണേ. തിരുമേനി: തെങ്ങിലാണോ താളി? കള്ളന്‍: അതു മനസ്സിലാക്കിയപ്പോഴല്ലേ അടിയന്‍ ഇതാ ഇറങ്ങുന്നേ! "മിടുക്കന്‍" തിരുമേനി ഉറക്കെ ചിരിച്ചു. മോഷണം നിര്‍ത്തി വല്ല രാഷ്ട്രീയപ്പര്‍ട്ടിയിലും ചേര്‍ന്നാല്‍ നീ നന്നായി ശോഭിക്കും.

തീര്‍ച്ചയായും

പറക്കമുറ്റി യാത്രയാകുമ്പോള്‍ കുയിലിന്റെ കുട്ടിയോട് കാക്ക ചോദിച്ചു. ' ഇനി വരില്ലേ, ഒരിക്കലും..?' 'തീര്‍ച്ചയായും വരും', കുയില്‍ പറഞ്ഞു. ' വേറെ എങ്ങുപോകും ഞാന്‍ മുട്ടയിടാന്‍?' Generated from archived content: story1_sep5_13.html Author: c_radhakrishnan

സന്ധിസമാസകാരികകളും കള്ളും മറ്റും

മലയാളസാഹിത്യത്തില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദധാരിയായ ഒരു ചെത്തുകാരന്‍ എന്റെ അയല്‍ പക്കത്തുണ്ട്. ആ ചെറുപ്പക്കാരന്‍ തെങ്ങിന്റെ മണ്ടയില്‍ ഇരുന്ന് നിരണം കവിതകളും ഭാഷാചാനലുകളും നീട്ടിപ്പാടും. ഇയാള്‍ കുറച്ചിടയായി ഗള്‍ഫില്‍ ഒരു തൊഴില്‍ തേടുകയാണ്. വിസ കാത്തിരിക്കുന്നു. മലയാളക്കര മലയാളിയെ കൈയൊഴിഞ്ഞിട്ടും മലയാളി മലയാളത്തെ കൈയൊഴിയാത്തതാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമെന്ന് വിശ്വസിക്കുന്നു. ഈയിടെ ഈ വിദ്വാന്‍ എന്നോടൊരു ചോദ്യം ചോദിച്ചു ‘ ഞാന്‍ കള്ളു ചെത്തിവില്‍ക്കുന്നത് സ്വകാര്യവല്‍ക്കരണമല്ലെ? അതിന...

പ്രേമച്ചങ്ങല

സുതന്‍ സോമയെ സ്നേഹിച്ചു. സോമ സുന്ദരനെ പ്രേമിച്ചു. സുന്ദരന്‍ സവിതയെ കാമിച്ചു. സവിത സന്ദീപിനെ പുണര്‍ന്നു. സന്ദീപ് സീമയുടെ കഴുത്തില്‍ താലി കെട്ടി. സീമ സുതന്റെ കൂടെ ഒളിച്ചോടി. ഇത്രയും പോരെ? ഇനി എത്ര എപ്പിസോഡ് വേണം? Generated from archived content: story1_sep25_12.html Author: c_radhakrishnan

പ്രേമച്ചങ്ങല

സുതന്‍ സോമയെ സ്നേഹിച്ചു. സോമ സുന്ദരനെ പ്രേമിച്ചു. സുന്ദരന്‍ സവിതയെ കാമിച്ചു. സവിത സന്ദീപിനെ പുണര്‍ന്നു. സന്ദീപ് സീമയുടെ കഴുത്തില്‍ താലി കെട്ടി. സീമ സുതന്റെ കൂടെ ഒളിച്ചോടി. ഇത്രയും പോരെ? ഇനി എത്ര എപ്പിസോഡ് വേണം? Generated from archived content: story1_sep25_12.html Author: c_radhakrishnan

കഥാശേഷം

മുയലുമായി വീണ്ടും പന്തയം വച്ച് ആമ തിരക്കിട്ടു നടക്കുമ്പോള്‍ പിന്നില്‍ നിന്നു വന്ന ഒരു കാറുകാരന്‍ വണ്ടി നിര്‍ത്തി. ‘ ഇത്തവണ മുയല്‍ ഉറങ്ങിയില്ല . പന്തയം ജയിക്കണമെങ്കില്‍ ഇതില്‍ കയറാം’ ആമ കയറി . കുറച്ചു ചെന്നപ്പോള്‍ മുയല്‍ കുതിച്ചു പായുന്നു. കാറുകാരന്‍ മുയലിനോടു പറഞ്ഞു. ‘ ആമ തൊട്ടുമുന്‍പിലെ കാറില്‍ പോയി വേണമെങ്കില്‍ ഞാന്‍ ഓവര്‍ട്ടേക്ക് ചെയ്ത് ജയിപ്പിക്കാം !’ മുയലും കയറി. ഇരുവരും ഒരുമിച്ചാണ് അന്നു രാത്രി അയാളുടെ ഊണുമേശപ്പുറത്തെത്തിയത്. ഫ്രൈയും കറിയുമായിട്ട്. Gener...

നാലാളറിയേണ്ട ചില നേരുകള്‍

കുറച്ചു മുന്‍പ് നടന്ന കഥയാണ് . ഒരു സുഹൃത്തിന്റെ മകന്‍ ഉയര്‍ന്ന മാര്‍ക്കോടെ എം. എ പാസ്സായി. എനിക്ക് ആ കുട്ടിയോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. അയാള്‍ നന്നായി കവിത എഴുതിയിരുന്നതാണ് കാരണം. രണ്ടു മൂന്നു കവിതകള്‍ ചില ആനുകാലികങ്ങളില്‍ അച്ചടിച്ചു വരികയും ചെയ്തു. നല്ലൊരു വാഗ്ദാനമെന്ന് തോന്നി. പക്ഷെ, കളി വേറെ എന്നല്ലെ ? അയാള്‍ എത്ര ശ്രമിച്ചിട്ടും ഒരു ജോലി എവിടെയും തരപ്പെട്ടില്ല. പ്രസിദ്ധീകരിച്ച കവിതകള്‍ക്കു പോലും പ്രതിഫലം ഒന്നും ആരും കൊടുത്തില്ല. ജീവിക്കാന്‍ എന്തെങ്കിലും ഒരു വഴി വേണ്ടേ? വര്‍ഷം രണ്ടു ...

നവസാങ്കേതിക വിദ്യകൾ ഭാഷയുടെ പരിമിതികൾ മറികടക്കാൻ സ...

ഭാഷയുടെ പരിമിതികൾ മറികടക്കുന്ന സാങ്കേതിക വിദ്യകൾ മലയാള സാഹിത്യത്തിന്‌ ശക്തിപകരും. മരങ്ങൾ വെട്ടി കടലാസ്‌ നിർമ്മിച്ച്‌ സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കുന്ന സമ്പ്രദായത്തിന്‌ ഒരു മാറ്റമുണ്ടാകും. മലയാളം പോലുള്ള ചെറിയൊരു ഭാഷയ്‌​‍്‌ക്ക്‌ കൂടുതൽ വിസ്‌തൃതമായ ഒരു വായനാലോകം സംഭാവനചെയ്യാൻ ആധുനിക സാങ്കേതിക സൗകര്യങ്ങൾക്ക്‌ സാധിക്കും. വർദ്ധിച്ച ചിലവ്‌ കുറച്ച്‌ സാഹിത്യ ഉൽപന്നങ്ങൾക്ക്‌ നിലനിൽക്കാനുള്ള ഉപാധിയാണ്‌ ഇന്റർനെറ്റ്‌ മാഗസിനുകൾ. മലയാളത്തിൽ മെഷിൻ ട്രാൻസ്‌ലേഷൻ സോഫ്‌റ്റ്‌വെയർ വരുന്നതോടെ ഏതൊരു രാജ്യത്തുള്ളയാൾ...

തീർച്ചയായും വായിക്കുക