സി. നാരായണൻ
മുത്തപ്പന്റെ പ്രസാദം ഃ കീഴാളരുടെ നാട്ടാഹാരം
മലബാറിന്റെ അനുഷ്‌ഠാനത്തറകളിൽ ദ്രാവിഡചിഹ്‌നങ്ങളാണ് പ്രബലം. തട്ടകങ്ങളിലെ വിളിപ്പുറത്തുളള നാട്ടുദൈവങ്ങളുടെ ഇഷ്‌ടനിവേദ്യങ്ങൾ ആ പരദേവതകളുടെ ജൈവപശ്ചാത്തലത്തിന്റെയും നാട്ടാഹാരപാരമ്പര്യത്തിന്റെയും അടയാളങ്ങളാണ്. നായാട്ടുദൈവങ്ങളിലൊന്നായ പറശ്ശിനിക്കടവ് മുത്തപ്പന്റെ നിവേദ്യം, ഭക്തർക്കു നൽകുന്ന പ്രസാദം ഇവയുടെ സ്വഭാവമാണ് ഇവിടെ പ്രതിപാദ്യം. ആരാധനാർത്‌ഥം എത്തുന്ന ഭക്തർക്ക് മൂന്നുനേരവും സമൃദ്ധമായ അന്നദാനം എന്ന സവിശേഷതയുളള, കേരളത്തിലെ ഏക കാവാണ് പറശ്ശിനിമുത്തപ്പന്റേത്. ഈ അന്നദാനം തന്നെ കീഴാളരോടുളള ദൈ...