Home Authors Posts by സി. ഗണേഷ്‌

സി. ഗണേഷ്‌

23 POSTS 0 COMMENTS
1976-ൽ പാലക്കാട്‌ ജില്ലയിൽ മാത്തൂരിൽ ജനനം. ക്രിയാത്‌മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചെമ്പകം (കഥകൾ) ഇണ&ജീവതം (നോവൽ) പ്രസിദ്ധപ്പെടുത്തി. അങ്കണത്തിന്റെ കൊച്ചുബാവ പുരസ്‌കാരം, നെഹ്‌റുയുവകേന്ദ്ര യുവഎഴുത്തുകാർക്കു നൽകുന്ന അവാർഡ്‌, ആലോചന സാഹിത്യവേദിയുടെ മുണ്ടൂർകൃഷ്‌ണൻകുട്ടി സ്‌മാരകപുരസ്‌കാരം എന്നിവ ലഭിച്ചു. സ്‌കൂൾ അദ്ധ്യാപകൻ. കാലടി ശ്രീശങ്കര സർവ്വകലാശാലയിൽ ഓണത്തെക്കുറിച്ച്‌ ഗവേഷണം നടത്തി. ഭാര്യഃ സ്‌മിത ഗണേഷ്‌. മകൾഃ സ്‌നിഗ്‌ദ്ധ (തംബുരു). വിലാസംഃ ഭാമിനി നിലയം, മാത്തൂർ പി.ഒ, പാലക്കാട്‌ - 678 571. Address: Phone: 9847789337

റേപ്‌ഡെന്‍

'' റേപ് ചെയ്തു കൊന്നുകൂടെ നിനക്കവളെ'' കത്തിത്തീര്‍ന്ന പടുതിരി പോലെ കറുപ്പെഴുന്നു നിന്ന റോഡില്‍ നിന്നും വണ്ടി ചലിപ്പിച്ചുകൊണ്ടാണു വിശ്വേന്ദു ചോദിച്ചത്. ചതുര്‍മാന വിളക്കുകളുടെ ആ കോര്‍ണറില്‍ അവള്‍ കാര്‍ നിര്‍ത്തിയിട്ടിട്ട് കുറച്ചു നേരമായി. പ്രകാശത്തിനു തൊട്ടു താഴെയല്ല എന്നു മാത്രം. അവള്‍ ആദ്യം വണ്ടി ഓഫ് ചെയ്യുകയും പാട്ട് മാറ്റിയിടുകയും എഫ് എം ലെ ചളിപ്പന്‍ വര്‍ത്തമാന പരിപാടിയിലേക്ക് പോവുകയും വിണ്ടും പഴയ പാട്ടിലേക്കു തിരിക്കുകയും ചെയ്തു. പിന്നെ ' ചൂടെടുക്കുന്നു' വെന്നു പറഞ്ഞ് സ്റ്റാര്‍ട്ടു ചെയ്ത് എ...

ഓര്‍മ്മകളുടെ ശ്രാദ്ധം

മാഷ് രണ്ടു കല്യാണം കഴിച്ചതാണ്. പക്ഷെ കുട്ടികള്‍ ഉണ്ടായില്ല. കുട്ടികളെ എവിടെ കണ്ടാലും തുറിച്ചു നോക്കാന്‍ കാരണമതായിരിക്കാം. പക്ഷെ മാഷോട് ചോദിച്ചാല്‍ ഇതല്ല പറയുക. കുട്ടികള്‍ ദൈവത്തിന്റെ വഴികാട്ടികളാണ് എന്നോ നക്ഷത്രങ്ങളുടെ സ്വപ്നങ്ങളാണ് എന്നോ ആയിരിക്കും. തത്വശാസ്ത്രത്തെ ജീവിതത്തില്‍ നിന്നു രക്ഷപ്പെടാനുള്ള പഴുതായി മാഷും ഉപയോഗിക്കുന്നു. അത്രമാത്രം. മൊട്ടപ്പറമ്പില്‍ ഉച്ചനേരത്ത് ഒറ്റക്കു നിന്ന കുട്ടിയെ മാഷ് സൂക്ഷിച്ചു നോക്കി. വെയിലത്ത് അവള്‍ പ്രായപൂര്‍ത്തിയെത്താറായ വാഴയേപ്പോലെ നില്‍ക്കുകയായിരുന്നു. ...

വാളെടുത്തവന്‍

കന്യാകുമാരിയില്‍ ഒളിവില്‍ താമസിക്കുന്ന വിക്രമിന്റെ മൊബൈലില്‍ പെട്ടന്നു നോക്കുമ്പോള്‍ ഇരുപത്തിരണ്ട് മിസ്ഡ് കോളുകള്‍. എല്ലാം ഒരേ നമ്പറില്‍ നിന്ന് . കത്തി ഷാജുവിന്റെ എയര്‍ടെല്‍ നമ്പര്‍ തിരികെ വിളിച്ചപ്പോള്‍ അവന്‍ ബിസി. മൂന്നു വര്‍ഷമായി അവന്‍ വിളിച്ചിട്ട്. ഇപ്പോള്‍ വിളിക്കാന്‍ എന്തെങ്കിലും കാരണം കാ‍ണും ഏതെങ്കിലും ആക്ഷന് സഹായം തേടിയാകും. അല്‍പ്പം കഴിഞ്ഞ് വിളിച്ചു മടുത്ത കത്തിഷാജുവിന്റെ എസ്. എം. എസ്.,എ. ആര്‍ റഹ്മാന്റെ ‘’ ജയ്ഹോ’‘ എന്ന മെസേജുമായി വിക്രമിനെ തോണ്ടി. ആരേയും വെട്ടാനും കുത്താനുമല്ല കാര്യം...

ജീവിതം ചുട്ടുപൊളളുമ്പോൾ രാത്രിഭംഗി നുകരാനാവുമോ?

‘ആരണ്യകം’ എന്ന പേരിൽ കോഴിക്കോട്ടു നിന്നും പുറത്തിറങ്ങുന്ന മാസികയിൽ ലേഖനമോ ഫീച്ചറോ പരസ്യമോ എന്ന വ്യക്തമാവാത്ത ഒരു രചന പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. (ആരണ്യകം ഓണപ്പതിപ്പ്‌ 2004 സെപ്‌തം. പു.1 ലക്കം 53) വായിച്ചു തുടങ്ങുമ്പോൾ ഫീച്ചറായും വായിച്ചു നീങ്ങിയാൽ അഭിമുഖമെന്നു പറയാവുന്ന ഇതിന്റെ തലക്കെട്ട്‌ അസ്സൽ ഫീച്ചറിസത്തിന്റെ അപ്പൊസ്‌തലൻമാർ ആരുടെയോ “കൈ അനുഗ്രഹം” പുറകിലുണ്ടെന്നു തെളിയിക്കുന്നതാണ്‌. തലക്കെട്ട്‌ ഇങ്ങനെ “രാത്രിഭംഗികളെ കീഴടക്കാൻ ഷിംന.” “രാത്രിഭംഗികളെ കീഴടക്കാൻ ഷിംന‘ വായിക്കുമ്പോൾ ഫെമിനിസം, എഴുത്...

മോശത്തരം

അങ്ങനെ ഒന്നുണ്ട്‌ ഇവിടത്തെ നായൻമാർക്ക്‌. നായൻമാർക്ക്‌ അതുമാത്രമല്ല മറ്റുപലതും സ്വന്തമായുണ്ട്‌. ഈശ്വരവിശ്വാസം, വൃത്തി, മാന്യമായ ജോലി, മര്യാദ. എന്നാലിതിനിടയിൽ മോശത്തരം കടന്നുവരുന്നു. അതാണ്‌ കുഴപ്പം. ആർക്ക്‌ കുഴപ്പമെന്നു ചോദിച്ചാൽ ഉത്തരമില്ലതാനും. മൂലോട്ടുപറമ്പിന്റെ അപ്പുറത്തെ ചാളയിലാണ്‌ അവൾ താമസിച്ചിരുന്നത്‌. അവൾ അവിടെ താമസമുണ്ടെന്നുതന്നെ അതുവരെ ആരുമറിഞ്ഞിരുന്നില്ല. ഏതുവരെ? അവളുടെ ഗർഭവാർത്ത മൂലോടിന്റെ പഞ്ചായത്തുറോഡിലൂടെ എല്ലായിടത്തും പരക്കുന്നതുവരെ. “അവർ വർഷങ്ങളായി അവിടെ താമസമാണത്രേ, മഹാപോക്കാ...

പ്രാന്തുളളവരും ഇല്ലാത്തവരും

അവളുടെ പുരികങ്ങൾ പിടഞ്ഞുണർന്ന്‌ ചോദ്യചിഹ്നമായി. അവിടവിടെയായി തെളിഞ്ഞുകാണുന്ന നര. എങ്കിലും അവളുടെ മുഖത്ത്‌ ചോദ്യങ്ങൾ മാത്രമായിരുന്നു. വിവേകത്തിന്റെ നൂൽപ്പാലത്തിലൂടെ ഞെരുങ്ങി കടക്കുമ്പോഴും ചില സമയത്ത്‌ അവൾ മറ്റുളളവരെ കാണുന്നുണ്ടായിരുന്നു. അവൻ അരികത്തു വന്നിരുന്നത്‌ അത്തരമൊരു നിമിഷമായിരുന്നു. പുരികങ്ങളിലെ ചോദ്യം സംസാരിച്ചു; ‘ഉം?’ സംഭാഷണത്തിനു യോജിച്ച അന്തരീക്ഷം പോലുമുണ്ടാക്കാതെ അതവളുടെ ശബ്‌ദത്തിന്റെ മിനുപ്പില്ലായ്‌മ പ്രകടമാക്കി. കൊല്ലാനും കൊടുക്കാനും ഒരേ ശബ്‌ദം മതി അവൾക്ക്‌. ശബ്‌ദത്തിന്റെ ...

തിരികെയെത്തുമ്പോൾ

അവൾ സുമിയാകുന്നു. മൂന്നാം ക്ലാസുകാരി. പക്ഷെ പത്രാസിൽ ഒന്നാംക്ലാസുകാരിയെന്നാണ്‌ അമ്മ വിരുന്നുകാരുടെ മുമ്പിൽവച്ചു കളിയാക്കിയത്‌. അവൾ ഇന്നലെ രാത്രി മുഴുവൻ കുറേ കരഞ്ഞു. ഇന്ന്‌ സ്‌കൂളിൽ ചെന്നു. കൂട്ടുകാരികളോടൊക്കെ ഇന്നലത്തെ കരച്ചിലിന്റെ കാര്യം പറഞ്ഞു. എല്ലാവരുംകൂടെ ചിരിച്ചു മദിച്ചപ്പോൾ അവൾക്കും ചിരി വന്നു. വൈകീട്ട്‌ ട്യൂഷനില്ലാത്തതിനാൽ വെറുതെ ഒന്നു പുറത്തിറങ്ങി. മീരയോടൊത്തു കളിക്കാമെന്നാണു വിചാരിച്ചിരുന്നത്‌. മീര ഉണ്ടായിരുന്നില്ല. അവൾ ഒറ്റയ്‌ക്കു നടന്നു. വീട്ടിലേക്കുളള എളുപ്പവഴി...

ജീവിതസമരം

ഒരാൾ എപ്പോഴാണ്‌ എഴുതിത്തുടങ്ങുക എന്നു പറയാനാവില്ല. ജീവിതത്തിൽ ഏതു ഘട്ടത്തിലും അത്‌ സംഭവിക്കാം. ഇതിനു മുമ്പ്‌ അവൾ ഒരാൾക്കൊരു കത്തുപോലും എഴുതിയിട്ടില്ല. എങ്കിലും അവൾ അസാമാന്യമായ ശക്തിയോടെ എഴുതി. മറ്റൊരാൾക്ക്‌ വായിക്കാൻ വേണ്ടിയായിരുന്നില്ല അവൾ എഴുതിയതൊന്നും. ആരുടേയും നിർബന്ധം കൊണ്ടല്ല ശങ്കരനാരായണന്‌ ഇവ വായിക്കേണ്ടി വന്നത്‌. അവളെഴുതിയ എണ്ണിയാൽ തീരാത്ത കുറിപ്പുകളുടെ ആദ്യത്തേയും അവസാനത്തേയും വായനക്കാരനാവാൻ വിധിക്കപ്പെട്ടവനായ ശങ്കരനാരായണൻ അടിത്തൂപ്പുകാരനാണ്‌. ലോവർ ഡിവിഷനിലേയും സ്വീപ്പർ തസ്‌തികയിലേയും...

വാഹനം നിങ്ങളെ തട്ടിമാറ്റി കടന്നുപോകും

ബൈക്ക്‌ വാങ്ങിയ ദിവസം എനിക്ക്‌ നല്ല ഓർമയുണ്ട്‌. അന്ന്‌ ഞാൻ ഉറങ്ങിയിരുന്നില്ല. കാട്ടുമൃഗത്തെ മെരുക്കി, ചൊൽപടിക്കു നിർത്തിയ ഒരാളുടെ ആത്മഹർഷത്താലും പ്രായംകൊണ്ട്‌ രണ്ടു പതിറ്റാണ്ടിന്റെ അപ്പുറം നിൽക്കുന്ന വിദ്യാധരനുമായുളള വാദപ്രതിവാദത്താലുമാണ്‌ എനിക്കുറങ്ങാൻ കഴിയാതിരുന്നത്‌. വാദപ്രതിവാദം കഴിഞ്ഞ്‌ പുലർച്ചയോടെയാണ്‌ ഞാനും വിദ്യാധരനും പിരിഞ്ഞത്‌. വിദ്യാധരൻ ഞങ്ങളുടെ തൊട്ടടുത്ത ഹൗസിംഗ്‌ കോളനിയിലെ താമസക്കാരനും എസ്‌.ബി.ഐയിലെ ക്ലർക്കുമായിരുന്നു. ബൈക്ക്‌ വാങ്ങിയ ദിവസം അപ്രതീക്ഷിതമായി വിദ്യാധരൻ വന്നു. അയാൾ ക...

നമ്മുടെ ബാപ്പ

കല്യാണക്കാറിൽ നിന്നിറങ്ങി പുതിയാപ്ലയുടെ നിഴലിനു മുകളിൽ മറ്റൊരു നിഴലായി നിൽക്കുന്നതിനിടയിൽ സൈനബയുടെ കണ്ണുകൾ പുതിയാപ്ലയുടെ തൊട്ടടുത്തുനിന്ന വൃദ്ധനിൽ ഉടക്കി. പെട്ടെന്ന്‌ പിൻവലിക്കാൻ കഴിയാത്തവിധം എന്തോ പ്രത്യേകതയുളള ഉടക്കലായിരുന്നു അത്‌. സൈനബയുടെ കൺമഷിയിട്ട കണ്ണുകൾ വൃദ്ധമുഖത്ത്‌- പുതിയാപ്ല ജലിലിന്റെ ബാപ്പ ബേവുക്ക-ഒന്നുകൂടി ഉഴിച്ചിൽ നടത്തി, താനിപ്പോൾ നിക്കാഹ്‌ കഴിഞ്ഞ മണവാട്ടിയാണെന്ന ബോധ്യത്തിൽ പരിസരത്തിലേക്ക്‌ ഭവ്യതയോടെയും ബഹുമാനത്തിന്റെയും അനുസരണയുടേയും ഭാഷ സൃഷ്‌ടിച്ചുകൊണ്ട്‌ മടങ്ങി. പിന്നീട്‌ ഘടി...

തീർച്ചയായും വായിക്കുക