രേഖ. സി. ജി.
സ്‌ത്രീ ഭക്ഷണത്തിന്റെ അവസ്‌ഥാന്തരങ്ങൾ
ഗ്രാമീണകേരളത്തിലെ ഭക്ഷണവൈവിദ്ധ്യങ്ങളെ നഷ്‌ടപ്പെടുത്തി പരസ്യങ്ങളുടെ പിൻപേയുളള ഓട്ടത്തിനിടയിൽ നമുക്കു നഷ്‌ടപ്പെടുന്നത് നാടൻ ഭക്ഷണരീതികളും കേരളത്തനിമയുമാണ്. ഇത്തരം സുന്ദരങ്ങളായ സംസ്‌കൃതികൾ ഓരോന്നോരോന്നായി അസ്‌തമിക്കുമ്പോൾ നമ്മൾ നമ്മളെത്തന്നെ ആഗോളവൽക്കരിക്കുന്നു. ഇതിൽനിന്നും ഒരു തിരിച്ചുപോക്ക് അനിവാര്യം. നമ്മുടെ കാരണവൻമാർ ശീലിച്ചുപോന്ന നാടൻ ഭക്ഷ്യശീലങ്ങൾ ഇന്നലെകളുടെ സ്വന്തമാണ്. ആചാരാനുഷ്‌ഠാനങ്ങളെ സംബന്ധിച്ച ഭക്ഷണങ്ങൾ കുട്ടികൾക്കുളള ഭക്ഷണങ്ങൾ, സ്‌ത്രീകൾക്കുളള ഭക്ഷണങ്ങൾ തുടങ്ങി വ്യത്യസ്‌തങ്ങള...