ബി.ആർ.നായർ
വിധി
കോടതിയിൽ നിന്നും വീട്ടിലെത്തുമ്പോൾ ജഡ്‌ജി അസ്വസ്ഥനായിരുന്നു. ജഡ്‌ജി ഭാര്യയെ വിളിച്ചു. ഭാര്യയ്‌ക്ക് അത്ഭുതം. ജഡ്‌ജി ആയതിനുശേഷം ഒരിക്കൽപോലും ഇത്ര ആർദ്രതയോടെ തന്നെ വിളിച്ചിട്ടില്ലല്ലോ! “ഞാനിന്നല്‌പം ടെൻഷനിലാണ്. ഞാൻ പറഞ്ഞിട്ടില്ലേ ഒരു ഉണ്ണികൃഷ്‌ണനെപ്പറ്റി? കോളേജിൽ എന്റെ ആത്മസുഹൃത്ത്. ഒരിക്കൽപോലും സത്യം പറഞ്ഞിട്ടില്ലാത്ത ഉണ്ണിയുടെ എത്രയെത്ര കഥകൾ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്.” “ഓ, ഓർക്കുന്നു. അന്നൊരിക്കൽ ടെസ്‌റ്റ് ക്രിക്കറ്റ് കാണാൻ നമ്മൾ ലണ്ടനിലേക്ക് പോകുന്നവഴി ഫ്രാങ്ക്‌ഫർട്ടിൽനിന്നു...
സ്ഥിതിസമത്വം
എല്ലാ രാഷ്‌ട്രീയപാർട്ടികളും എല്ലാ നേതാക്കളും ഒരുപോലെ തന്നെയെന്ന് കരുതുന്ന ധാരാളം ആളുകളുണ്ട്. ആകൃതിയിൽ മാത്രമല്ല പ്രകൃതിയിലും. പക്ഷേ അവരൊക്കെ ഉളളിൽ ഒതുക്കുന്ന ഒരു കാര്യമുണ്ട്; തങ്ങൾക്ക് സ്വീകാര്യമായ കക്ഷിയും ആ കക്ഷിയിലെ ചില നേതാക്കന്മാരെങ്കിലും മറ്റ് പാർട്ടികളിൽനിന്നും മറ്റു നേതാക്കന്മാരിൽ നിന്നും വ്യത്യസ്ഥമോ വ്യത്യസ്ഥരോ ആണെന്നത് പുറമേ അവർ അത് പറയാറില്ലെങ്കിലും. എന്നാൽ എല്ലാ പാർട്ടികളും എല്ലാ നേതാക്കന്മാരും ഒരുപോലെതന്നെയാണെന്ന് ആത്മാർത്ഥമായി വിശ്വസിക്കുകയും അതിൻപടി പ്രവർത്തിക്കുകയും ചെയ്...