ബോബി ജോസ് കപ്പുച്ചിൻ
അവളുടെ ആകാശം
ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്‌ത്രീകൾ ഞങ്ങളെ വിസ്‌മയിപ്പിക്കുന്നു (ലൂക്കോസ് 24ഃ22). ലോകത്തെയല്ലാ, ഒരു കുടുസുമുറിയെപ്പോലും അവനും അവളും കാണുന്ന രീതിയെത്ര വിഭിന്നമാണ്. അവൻ ഒന്നോ രണ്ടോ കാര്യങ്ങൾ ശ്രദ്ധാപൂർവം കാണുന്നു. അവളാവട്ടെ ഒന്നും കാണാതിരിക്കുന്നില്ല. അതുകൊണ്ടാണ് ക്രിസ്‌തുവിന്റെ ഉപമകളിലെ സ്‌ത്രീയേപ്പോലെ കാണാതെപോയ നാണയങ്ങൾ അവളാണ് തപ്പിയെടുക്കുന്നത.് അതിനുള്ള സ്ഥൈര്യവും സ്വാസ്ഥ്യവും, ക്ഷമയും അവൾക്കുണ്ട്. വൈക്കോൽ കൂനയ്‌ക്കിടയിൽ നിന്ന് ഒുരു സൂചിപോലും അവൾ കണ്ടെത്തിയെന്നരിക്കും. വേദ...