ബി.കെ.അനുജൻ ഏറ്റുമാനൂർ
മഹാഗുരോ
ആതിരനിലാവുപോൽ എന്നകക്കാമ്പിൽ വന്നു പാൽച്ചറമൊഴുക്കുക വന്ദ്യനാം മഹാഗുരോ. ആ ഗംഗാപ്രവാഹത്തിൽ എൻമനം വിലയിച്ച് സച്ചിദാനന്ദാമൃത പ്രേമം ഞാൻ നുകരട്ടേ. ഞാനെന്റെ സഭാതല വേഷത്തെയാവാഹിപ്പൂ സർവ്വതേജസ്സും ഞങ്ങൾ- ക്കേകുന്നോനങ്ങല്ലയോ. അരങ്ങിൽ വേഷംകെട്ടി നിന്നെന്നാൽ തീരുംവരെ ആടണം പച്ച, കത്തീ, താടിയോ, പലവിധം വേഷമുണ്ടായാലതു മാത്രമേയാടാൻപറ്റൂ നാളെയെൻ കളിവേഷം നിൻവിധി; യതെൻവിധി. എൻവേഷം വെറുംവേഷം നീയല്ലോ മഹാനടൻ സർവ്വതേജസ്സും ഞങ്ങൾ ക്കേകുന്നോൻ ദയാസിന്ധു. ഭവാന്റെ ഡമരുസ്വനം നാഡിയിൽപ്പകരുമ്പോൾ ഈ ലോകം സ്വർഗ്ഗം; സ്വൈര ജീ...