Home Authors Posts by ബിസ്മിത. ബി

ബിസ്മിത. ബി

0 POSTS 0 COMMENTS

പെണ്‍കുഞ്ഞ് …

ഈറ്റ് ചോരയുടെ നനവ്‌ ഉണങ്ങാത്ത ആ പിഞ്ചു ശരീരത്തിൽ നിന്നും പൊക്കിൾക്കൊടി മുറിച്ചു മാറ്റിയ ശേഷം കുഞ്ഞിനെ അവൾക്കരികിലേക്ക് കിടത്തിക്കൊണ്ട് അവർ പറഞ്ഞു - “കുഞ്ഞ് പെണ്ണാണ്‌ …..” അർദ്ധബോധാവസ്ഥയിലും ആ വാക്കുകൾ അവളുടെ ഉള്ളിൽ പ്രകമ്പനം സൃഷ്ടിച്ചു. “രാത്രി ഏറെ വൈകിയിരിക്കുന്നു. ഞാൻ പോകുന്നു കുഞ്ഞേ.. നിങ്ങളെ ഈശ്വരൻ രക്ഷിക്കട്ടേ…..”-അതും പറഞ്ഞു ഒരു വട്ടം കൂടി കുഞ്ഞിനെ നോക്കിയ ശേഷം ആ വൃദ്ധ ഇരുളിലേക്ക്‌ മറഞ്ഞു. കട്ട പിടിച്ച ഇരുട്ടും , അരികിൽ കിടക്കുന്ന കുഞ്ഞും ,അടിവയറ്റിലെ കത്തുന്ന വേദനയും ആ രാത്രിയിൽ അവൾക്കു ...

ഒരു നഷ്ട പ്രണയത്തിന്റെ ഓര്‍മയ്ക്ക്

പ്രണയാര്‍ദ്രമെന്‍മിഴിപ്പൂക്കള്‍ പലനാളിലോമലേനിനക്കായ് കാത്തിരുന്നു ... പതിവായി നീ വന്നുപോം വഴിത്താരയില്‍പലവുരു നിന്നെ ഞാന്‍ നോക്കി നിന്നു ... പതിയെ പ്പറഞ്ഞു ഞാന്‍ എന്നോടു മാത്രമായ്നീയെന്റെ സ്വന്തമെന്‍ ജീവസ്പന്ദം . പുതുമഴ പുല്‍കിയ പൂവനിയില്‍പുതുമണ്ണിന്‍ ഗന്ധമേറ്റങ്ങു നില്‌ക്കെ .... പുലരൊളിയില്‍ കാണുന്ന നിനവു പോല്‍നീയെന്‍ മുന്നിലൂടെന്നോ കടന്നു പോയി ... മിഴികളിലല്ല നീ പതിഞ്ഞു പോമെന്‍മനസ്സിന്റെ മയില്‍പ്പീലി ചെപ്പിനുള്ളില്‍ .. കാണുന്ന പൂക്കളില്‍ നിന്നെ തിരഞ്ഞു ...,കാണാത്ത പൂക്കളോ നീയെന്നറിഞ്ഞു .........

തീർച്ചയായും വായിക്കുക