ബിനു ഇടപ്പാവൂർ
വാർദ്ധക്യം
വാർദ്ധക്യം ഒരു ശാപമല്ല
അതൊരു പൂർവ്വജന്മ സുകൃതമാണ്.
ഇതൊരു മത്സരയോട്ടം
ചിലർ വഴിയിൽ തളർന്നു വീഴുന്നു
മറ്റുചിലർ നേർരേഖ തെറ്റി ഗർത്തങ്ങളിൽ പതിക്കുന്നു.
കായ്കൾ
കാറ്റിനോട് , മഴയോട് ,ചൂടിനോട്
പടവെട്ടി ഫലമാകുന്നത് പോലെ
വാർദ്ധക്യമാം ഫൈനലിൽ എത്തുന്നവർ വിരളം.
എത്തുന്നവരാകട്ടെ,
ഏകാന്തതയുടെ നിശബ്ദതയിൽ
ആർത്തിരമ്പുന്ന ഗാലറി ഇല്ലാതെ,
സ്നേഹം കൊതിക്കുന്ന മനസുമായി
ഫിനിഷിങ് പോയിന്റിൽ കാത്തിരിക്കുന്നു.
വാർദ്ധക്യം ഒരു ശാപമല്ല
അതൊരു പുണ്യമാണ്.
കാക്കമുട്ടകൾ
കാക്കക്കൂട്ടിലെ മുട്ടകളെല്ലാം
താഴേക്കു വലിച്ചെറിഞ്ഞു പൊട്ടിക്കുമായിരുന്നു.
കാക്കകൾ ഉറക്കെ കരയുമായിരുന്നു.
തെങ്ങുകൾ ദുഃഖത്തിൽ വിതുമ്പി.
അയാൾ ഇന്നലെ രാത്രി തെങ്ങു വീണ് മരിച്ചു.
ബലി കഴിഞ്ഞു
ബലിച്ചോറ് ഒരുക്കി
മക്കൾ കൈകൊട്ടി വിളിച്ചു.
കാക്കകൾ വന്നില്ല
വന്നതോ
അടുത്ത ക്രിസ്തുമസിന്
കൊല്ലാനിരുന്ന പൂവൻകോഴി മാത്രം.
കടൽക്കരയിൽ
പുത്രകാമേഷ്ടി യാഗത്തിലായിരുന്നു
മുട്ടയിടാൻ മറന്നുപോയ എല്ലാ കാക്കകളും.
പൊട്ടിച്ച മുട്ടകളെല്ലാം തിരിച്ചുതന്നാൽ
ബലിയിൽ പങ്കെടുക്കുമെന്ന്
കാക്കകളുടെ രാജാവ് ഉത്തരവ...
കാത്തിരിപ്പ്
കാണായങ്ങു ദൂരെ,
വാ പിളർന്ന്,
ഒരിറ്റു ദാഹജലത്തിനായ്,
തളർന്ന മിഴിയുമായ്,
ചെമ്പിച്ച മുടികളിഴിച്ചിട്ട്,
സൂര്യനുമായി വഴക്കിട്ട് ,
മേഘങ്ങളെ സ്തുതിച്ചു ,
മഴയെ കാത്തിരിക്കും ധരണിയെ.
കാണായങ്ങു ദൂരെ,
ഏകാന്തതയുടെ ഏകാന്തതയിൽ,
സ്വപ്നങ്ങൾ അയവിറക്കി,
മോഹങ്ങളെ കൂട്ടിലടച്ചു
കൈകളുയർത്തി യാചിക്കുന്ന
ഒറ്റനിൽപിലൊരു പർവതം
ഇണയെ കാത്തിരിക്കുന്നു.
മാസങ്ങളെണ്ണി
പത്തുമാസവും നിറവയർ തലോടി
കുഞ്ഞിക്കാൽ ചവിട്ടിൽ നിർവൃതി പൂകി
കാത്തിരിക്കുന്നോരുണ്ണിയെ,
ജന്മജന്മാന്തര പുണ്യമീ
കാത്തിരിപ്പ്.
വൈകി പോയ ജീവിതം
ചടങ്ങുകൾ അവസാനിച്ചു. എല്ലാവരും പിരിഞ്ഞു പോകാൻ തുടങ്ങി. മക്കളെ മുറ്റത്തിറക്കി വിട്ടു വീട്ടിലേക്കു ഉറങ്ങാൻ പോകാൻ പകലോൻ തയ്യാറെടുത്തു.
മൂത്തമകൾ അടുത്തെത്തി
"അച്ഛാ ഞങ്ങൾ പോകുന്നു. അച്ചുവിനെ നാളെ സ്കൂൾ ഉള്ളതാ, അടുത്താഴ്ച അവനു പരീക്ഷയാണ് , അതുമല്ല വീട്ടിൽ ആരുമില്ല ,വീട് പൂട്ടിയിട്ടു എങ്ങും പോകരുതേ എന്ന് ചേട്ടൻ ഇന്നലെയും വിളിച്ചപ്പോൾ പറഞ്ഞതാ"
എരിയുന്ന ചിത നോക്കി അയാൾ ജനൽ പടിയിൽ പിടിച്ചു നിന്നു.
"പോകട്ടെ അച്ഛാ " മകൾ വീണ്ടും ചോദിച്ചു.
അയാൾ തലയാട്ടി .
നിന്നെ പത്തുമാസം ചുമന്നു , പ്രസവിച്ച നിന്റെ അമ്മ...
സങ്കൽപം
മഴ പെയ്തു തോർന്നാ സന്ധ്യയിൽ
പൂമരച്ചില്ലയിൽ
ഒളിച്ചിരുന്നാ മഴത്തുള്ളികൾ
താഴെ വീണുടഞ്ഞുപോയി
ഇളംകാറ്റിനാൽ .
വിരഹവേദനയാൽ ഒന്നുപിടഞ്ഞു
തകർന്നുടഞ്ഞു
ഈറൻ നിലവിൽ രമിച്ചിരുന്ന
തെന്നലാ രോദനം കേട്ടില്ലെന്നു നടിച്ചു.
പുലർവേളയിൽ
ആലസ്യത്തിൽ നിന്നുണർന്നു
മഴത്തുള്ളികൾ തേടിയലഞ്ഞു
ആ അമ്മക്കാറ്റ് .
ഭ്രാന്തമായൊരാവേശത്തിൽ
പിറുപിറുത്തു
"എന്റെ കുഞ്ഞ് , അവൻ എന്റെ കുഞ്ഞ് "
അന്യം
Tara Turner
നക്ഷത്രങ്ങൾ ഓടിയൊളിക്കുന്ന
രാത്രികളിൽ
മൂങ്ങകൾ കരയുമ്പോൾ
കള്ളൻ വരുന്നുവെന്ന്
പേടിപ്പിച്ചിരുന്ന മുത്തശ്ശിമാർ
ഭൂതകാലത്തിന്റെ ചില്ലിട്ട
ചിത്രങ്ങളാണ്.
കൂടുതേടി പോയ
മൂങ്ങകൾ കാലത്തിന്റെ
അണിയറയിൽ ഒറ്റപ്പെടുന്നു.
മുറിക്കപ്പെട്ട മരങ്ങളിൽ
ആത്മാവ് പറന്നുയരുന്നു.
കാലത്തിന്റെ വികൃതിയിൽ ,
പ്രകൃതിയുടെ അട്ടഹാസങ്ങളിൽ ,
മുത്തശ്ശിമാർ ആക്കേണ്ടവർ
ചാപ്പിള്ളകളാകുന്നു .
പിറന്നുവീണലോ
വൃദ്ധസദനത്തിൽ
വാതിലുകൾ തുറക്കപ്പെടുന്നു.
പക്ഷെ
മൂങ്ങ കരയാത്ത രാത്രികളിൽ
മാത്രമല്ല
മ...
സമകാലികം
ചുറ്റിക ശക്തമായി
പതിക്കുമ്പോൾ വേദനിക്കുന്ന കല്ല്
കൽപ്പണിക്കാരനോട് പറഞ്ഞത്
"എന്റെ മുത്തച്ഛൻ ദൈവമാണ്
എന്നെ ഇങ്ങനെ വേദനിപ്പിച്ചാൽ
ദൈവം ശിക്ഷിക്കും.
അറവുകാരനോട്
സുന്ദരിയായ പശുക്കുട്ടി പറഞ്ഞത്
"എന്റെ ബന്ധുക്കൾ
ആരാധിക്കപ്പെടുന്ന നാട്ടിലാണ് ഞാൻ ,
എന്നെ കൊന്നാൽ , നിങ്ങളെ ദൈവം
വെറുതെവിട്ടാലും ....."
പോസ്റ്റാഫീസിന്റെ മൂലയിൽ
പൊടിപിടിച്ചിരിക്കുന്ന
ഗാന്ധിജിയെയും അംബേദക്കറിനെയും
നോക്കി ചിരിച്ചത്
ചില പുതു അവതാരങ്ങൾ.
തെളിച്ചം
ഈ പുഴക്ക് ഇന്നലെയിത്ര
തെളിച്ചമില്ലായിരുന്നു .
കൊഴിയുന്ന പൂവിനെ
കളിയാക്കി ചിരിച്ച
അപ്പുപ്പൻതാടി ഗതികിട്ടാതെ
കാറ്റിനൊപ്പം പ്രണയിച്ചു നടന്നു,
കൊതിയൻ വണ്ടുകൾ
കൊഴിയുന്ന പൂവിനെ
മൊഴിചൊല്ലി യാത്രയായി
പുതു പ്രണയിനിയെ തേടി.
"കളിമതിയാക്കി എന്നിലേക്ക്
തിരിച്ചുവരൂയെന്ന് തീരം
തിരയോട് മന്ത്രിച്ചു.
തീരത്തെ ആലിംഗനം ചെയ്യാൻ
ഓടിവരുന്ന തിരയെ കടൽ
പിന്നോട്ടുവലിക്കുന്നതെന്തിനാണ്,
ഒറ്റപ്പെടൽ ഭയന്നാണോ ?
തിരയാണ് തന്റെ സൗന്ദര്യമെന്ന
ഓർമപ്പെടുത്തലാണോ ?
തലോടാനെത്തിയ
മഴയുടെ ചാരിത്ര്യം ക...
ഞാനും നീയും
ഈ രാത്രി കഴിഞ്ഞാൽ നമ്മൾ വേർപിരിയും. നീ കണ്ണൂരിനും ഞാൻ റാന്നിയിലേക്കും , അല്ലേടാ
ഞാൻ വേദനയോട് ചോദിച്ചു.
"അതെ , നമ്മുടെ മുന്ന് വർഷത്തെ ഈ സൗഹൃദം ഇനിയും എങ്ങനെ ...
അവന് വാചകം പൂർണ്ണമാക്കാൻ കഴിഞ്ഞില്ല .
ഹൈദരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്നും തുടങ്ങിയ ഞങ്ങളുടെ ബന്ധം
ഒരേ ഹോസ്റ്റൽമുറിയിലൂടെ, ഒരേ ക്ലാസ്സ്മുറിയിലൂടെ, ഒരേ കുക്കിംഗ് ലാബിലുടെ, ഒരേ പാത്രത്തിലെ ഭക്ഷണത്തിലൂടെ ,ഒരേ കോളേജ് ബസ്സിലുടെ, ഞങ്ങളെ പിന്തുടർന്ന് അവസാന ദിനത്തിൽ എത്തിയിരിക്കുന്നു.
നാളെ രാവിലത്തെ ട്രെയിനിൽ യാത്ര തിരിക്കും . ഒരേ...
നിറം
സൂര്യകിരണത്തിന്റെ
ശോഭ ആവാഹിച്ചു ,
സൗമ്യമായി ചിരിതൂകി,
സൗരഭ്യം വിതറി,
കൊതിപ്പിക്കുന്ന നിറവുമായി
നിൽക്കുന്നതുകൊണ്ടാകാം
മുല്ലപ്പൂവേ , നിന്നെത്തേടി
കരിവണ്ടുകൾ കൂട്ടത്തോട്
വന്ന് നിറം
കട്ടെടുക്കാൻ മത്സരിക്കുന്നത്.