Home Authors Posts by ബിനു പി.

ബിനു പി.

0 POSTS 0 COMMENTS
വിലാസം വാഴച്ചിറ നോർത്ത്‌ ആര്യാട്‌ പി.ഒ. ആലപ്പുഴ - 688 542.

അവസാനത്തെ ആണി

രാജ്യം കാർന്നു തിന്നുന്നവരുടെ ജാതകം എത്ര മനോഹരമാണ്‌ അവയെഴുതിയവരും നിശ്ശബ്‌ദം നിലവിളിക്കാതിരിക്കില്ല. നിഷ്‌കാസിതരായവരുടെ ശബ്‌ദം ജഢ പിടിച്ചുപോയി അഞ്ചുവർഷം കഴിയാതെ മുണ്ഡനം ചെയ്യരുതത്രേ. സർക്കാരാശുപത്രിയിൽ ചികിത്സകിട്ടാതെ മരിച്ച, ഭാര്യയുടെ ഗർഭപാത്രം ഇനിയും അഴുകിയിട്ടുണ്ടാവില്ല. ശാസ്‌ത്രപുസ്‌തകത്തിലെ അനീമിയ ബാധിച്ച ചെക്കൻ, മകന്റെ പ്രതിരൂപമാണ്‌. വോട്ടുതേടിയെത്തിയവരെ ആട്ടിത്തുപ്പിയ അച്ഛൻ, തെക്കേ തൊടിയിലെ മാറാമ്പായി കാറ്റിലാടുന്നു. മുറുക്കാൻ കറ ഇന്നും വെടിപ്പുളള മുറ്റത്തെ വിപ്ലവക്കുറിയാണ്‌. സായുധ...

അറിയാത്തത്‌…

അമ്മിഞ്ഞയാവോളം കുടിച്ചു മുഖത്തു തുപ്പി, മടിത്തട്ടിൽ ആഞ്ഞുചവിട്ടി, ശൈശവത്തിന്റെ പടിയിറങ്ങിപ്പോകുമ്പോൾ, അമ്മയറിഞ്ഞില്ല; ഞാനവരുടെ വയറ്റിൽ കുരുത്ത അർബുദമാണെന്ന്‌! അത്താഴത്തിനച്ഛൻ ഉരുട്ടിത്തന്ന, വാത്സല്യത്തിന്റെ ഉരുളകൾ തട്ടിത്തെറിപ്പിക്കുമ്പോൾ, ഞാനറിഞ്ഞില്ല; എനിക്കച്ഛന്‌ വായ്‌ക്കരിയിടാൻ കഴിയിലെന്ന്‌! ആദ്യാക്ഷരം കുറിച്ച ചൂണ്ടാണിവിരൽ ഗുരുവിന്റെ കണ്ണിൽ ചൂഴ്‌ത്തി, കളിക്കൂട്ടുകാരിയുടെ പാൽപ്പല്ലുകളടിച്ചു കൊഴിക്കുമ്പോൾ, ഞാനറിഞ്ഞില്ല; വിദ്യയെനിക്കു വിനയാകുമെന്ന്‌! ശാഠ്യമെനിക്കാവേശമാകുമ്പോൾ, ക്രോധമെനിക്ക...

തീർച്ചയായും വായിക്കുക