ബിനു എം. ദേവസ്യ
നിശ്ശബ്ദം
. ചുമപ്പും മഞ്ഞയും നിറങ്ങളിൽ ജമന്തിയും, ഡാലിയയും, റോസപ്പൂക്കളും മുറ്റത്ത് വിടർന്നു നിൽക്കുന്നു. അവയെ നോക്കി ചന്തു ചോദിച്ചു. ഹായ് എന്തു രസമാണമ്മേ പൂക്കൾ കാണാൻ; എനിക്കൊരെണ്ണം തരുമോ? ഒന്നല്ല ഇതു മുഴുവൻ മോനു തരാം. അവന്റെ കൈവെള്ളയിൽ അമ്മ ഒരു റോസപ്പൂ വച്ചുകൊടുത്തു. ആഹ്ലാദത്തോടെ അതിന്റെ ഇതളുകളിൽ അവൻ തഴുകി. അയ്യോ... കഷ്ടം.... രണ്ടിതളുകൾ അടർന്നു വീണു. ചന്തുവിനു വിഷമം തോന്നി. എത്ര സുന്ദരമായിരുന്നു ആ പൂവിനെ കാണാൻ. പറിക്കേണ്ടായിരുന്നു. അമ്മ എവിടെ... ഓ പോയി കാണും. ഒത്തിരി പണിയുള്ളതല്ലേ, എപ്പോഴും എന്റെ ...
നാല് കവിതകൾ
<font size=3>കളിത്തോഴൻ കാണാദൂരത്തെങ്ങോകളിത്തോഴനെപ്പോലൊരുവൻകാണാനാശിച്ചാലുമാകടവിലെത്തിക്കാണാവില്ലെൻ സുഹൃത്തിനെകഷ്‌ടമെൻ കനവേകരളാമവനെ കാണാനാകാത്തത്. ഹിരോഷിമ രക്തരൂക്ഷിതമായൊരോർമ്മഇടനെഞ്ചിലുറങ്ങുന്നു ഹിരോഷിമയായ്‌മാനവ മനസാക്ഷിയിത്രയേക്രൂരമെന്ന്‌മറവിതൻ മഞ്ചലിൽ ഉറങ്ങിയാലുംഉയിർക്കുന്നു വിങ്ങലായ് ഹൃദയത്തിൽവെന്തുവോ അന്നാളിലീമനുഷ്യമാംസംഉരുകിതിളച്ചുവോ സർവ്വസ്വവും? ഭൂകമ്പം അടർന്നുവീണൊരു ചുവരുകൾക്കിടയിലെഅവശിഷ്‌ടങ്ങളിലെത്ര ജീവിതങ്ങൾആശ്വാസകിരണങ്ങൾഒഴികിയെത്തിയപ്പോൾലോകം വലുതെന്നു നാമറിഞ്ഞുനാശം വിതച്ചൊരീ ഭൂ...
നിശ്വാസം
എത്രപേർ നിനക്കുണ്ടെങ്കിലും എണ്ണിയാലൊടുങ്ങാത്ത സമ്പത്തുണ്ടെങ്കിലും നീ കേവലമൊരു നിശ്വാസം മാത്രം നിത്യജീവിതത്തിനായ് നേടുന്നവനെങ്കിലും നിത്യമൊരു ധാന്യം നിനക്കില്ലെങ്കിലും മാംസവും രക്തവുമുള്ളൊരു നിശ്വാസമല്ലയോ നീയും. എങ്കിലും നമുക്കിടയിലുള്ളതെല്ലാം നിമിഷാദ്ധർമുള്ളൊരു ആനന്ദമാശ്വാസമല്ലോ? അതിരായ് കല്‌പ്പിക്കുമെല്ലാ വരമ്പുകളും അണപൊട്ടിയെഴുകുന്ന സ്‌നേഹനദീതടത്തിലെ നേർരേഖ മാത്രമല്ലോ? Generated from archived content: poem1_feb2_10.html Author: binu_m_devasya
അഞ്ച് കവിതകൾ
1. വയനാട് ഈറനണിഞ്ഞ പ്രഭാതത്തിൽമന്ദസ്‌മിതത്താൽ ഉയർന്നു സൂര്യൻഇടനെഞ്ചിലൊരുൾക്കുളിരായ്‌നിളപോലൊഴുകീഎൻ ‘കബനി’കായൽപ്പരപ്പുകളെയുംസമുദ്രറാണികളെയുംനോക്കിതേയിലത്തൊടിയാമൻ മലനിരകൾനിൽപ്പു ഗമയാർന്ന്‌അടിവാരമതു ചുറ്റിഹിമാറാണി ചുംബിച്ച ചുരമതുകടന്ന്‌കറുത്ത പൊന്നിൽ സാമ്രാജ്യമാംവയനാട്ടിലേക്കു സ്വാഗതംനിത്യയൗവ്വനമാം കറുവാദ്വീപുംസുന്ദരമായൊരീ കാന്തൻപാറയുംഭക്തിസാന്ദ്രമാം വള്ളിയൂർക്കാവുംകൺകുളിർക്കെ കാണാനായ്‌വയനാട്ടിലേക്കു സ്വാഗതംസുസ്വാഗതം. 2. മോഹം എനിക്കതൊരു മോഹംകണ്ണെത്താദൂരം പരന്നു കിടക്കുമീജലസംഭരണിയാം കടലുകാണാൻതുടിക്...
പ്രണയം
“മലരൊളിതിരളും മധുചന്ദ്രികയിൽ മഴവിൽ കൊടിയുടെ മുനമുക്കി, എഴുതാനുഴറീ കല്‌പന ദിവ്യമൊരഴകിനെ” മധുരൊദാരം തുളുമ്പുന്ന ഭാവലോലമാം വരികളാണിവിടെ കവി ചാലിച്ചിട്ടിരിക്കുന്നത്. കാവ്യലോലമാം വരികളിലൂടെ പ്രണയത്തെ പുഷ്‌പവർഷിയാക്കി തീർക്കുന്നു. കാല്‌പനികതയുടെ ലോകം കല്‌പനമൃതത്വം കൊണ്ട് സുന്ദരമാകുന്നു. പ്രണയം തീവ്രമാണ് പ്രലേയബാഷ്‌പങ്ങളിലെ മൃതുലതയേറ്റുണരുന്ന ശികരങ്ങളിലെ വർണങ്ങളെപോലെ വികാരശബളാഭചാരുതകളാണ്. പ്രണയഭാവതലങ്ങളിൽ തങ്കലിപികളാൽ എഴുതപ്പെട്ട സാർവ്വ ലൗകികമായ ഭാഷയാണ് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കണ്ടുള്...