Home Authors Posts by ബിനോയ്‌. എം.ബി

ബിനോയ്‌. എം.ബി

32 POSTS 0 COMMENTS
കളരിക്കൽ വീട്‌, അമ്പലപുരം, പെരിങ്ങന്നൂർ. പി.ഒ, തൃശൂർ - 680581. Address: Phone: 8714149637

പ്രതിഭാസം

          തങ്കമണി ചേട്ടന്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയനായി . മടുത്തിട്ടാണ്. പറയും തോറും പാട്ടി പെണ്ണേ പെറു എന്നു പറയുമ്പോലാണു തങ്കമണി ചേട്ടന്റെ പെമ്പറന്നോത്തി ലീലയുടെ കാര്യം . ആദ്യത്തെ കൊച്ച് പെണ്ണായപ്പോള്‍ രണ്ടാമത്തേതെങ്കിലും ആണ്‍കുഞ്ഞാകുമെന്നു കരുതി. ഉണ്ടായപ്പോഴോ? 'ക്ടാവ്' വീണ്ടും പെണ്ണ്. എന്നിട്ടും തങ്കമണിച്ചേട്ടന്‍ നിരാശനായില്ല വര്‍ദ്ധിച്ച ഉത്സാഹത്തോടെ മൂന്നാമതും ഗര്‍ഭിണിയായ ' ലീലപ്പാട്ടി' പെറ്റത് പെണ്ണു തന്നെ. അങ്ങനെ ജീവിതം മൊത്തം മടുത്ത...

കുഞ്ഞുകവിതകള്‍

            പതനം ------------ ഏതൊരു വമ്പിനും പതനമുണ്ടെന്നോര്‍മ്മിക്കുവന് വെയിലായി മണ്ണില്‍ നിത്യം വീഴുന്നു , സൂര്യന്‍ നിര്‍വചനം --------------- എഴുത്തുകാര്‍ , കലാവ്യക്തിത്വങ്ങള്‍ ദാഹത്തിലലയുന്ന മഴമേഘങ്ങള്‍ കാലം ---------- മഴമേഘങ്ങള്‍ മണ്ണില്‍ കൊത്തിവച്ചതാം കനവുകള്‍ വെയില്‍ ‍ കൈയിനാല്‍ മായ്ക്കുന്നു വേനല്‍ സൂര്യന്‍, നിഷ്ഠൂരം ! വിരുദ്ധം ------------ ഏകാന്തതക്കായി കൊതിച്ചു കാലം ഒറ്റപ്പെടുത്തി ആശീര്‍വദിച്ചു കടല്‍...

മാഫിയ

'' മഴയൊന്നൊതുങ്ങട്ടേടീ; പുഴക്കഴുവേറി മോളുമാരെ, കൊല്ലാക്കൊലയുണ്ടതുറപ്പാ; നിന്നെ ഒക്കെ ഞങ്ങള്‍- വഴിയാധാരം നിര്‍ഗതി വിതുമ്പുന്നേരവും, പല്ലിറുമ്മിച്ചൊല്ലുന്നു; നമ്മിലെ മണ്‍മണല്‍ ‍ലാഭ- മാഫിയപ്രഭുക്കള്‍!!''

ഒരു ടി എന്‍ ജോയ് സ്മൃതി

'' മലയാള കഥാ സാഹിത്യത്തില്‍ വിപ്ലവകഥാകാരന്മാരുടെ ശ്രേണിയില്‍ ഏറ്റവും സാധു ശ്രീ. പി. കെ നാണു. ഒരു ദൃഷ്ടാന്തത്തിന് - അദ്ദേഹത്തിന്റെ ' ഒരു ആദിവാസി ബാലന്റെ ആത്മകഥയില്‍ നിന്ന്' എന്ന കഥ എടുക്കാം. തന്റെ പിതാവിനെ കൊല ചെയ്യുകയും സഹോദരിയെ ബലാത്സംഗം ചെയ്ത് കൊല്ലുകയും അമ്മയെ തെരുവ് വേശ്യാപ്പണിയിലേക്കാനയിക്കുകയും ചെയ്യുന്ന ജന്മിക്കെതിരെ വിപ്ലവ സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് നഗരപ്രാന്തങ്ങളിലെത്തിച്ചേരുന്ന ഒരു ആദിവാസി ബാലന്റെ ജീവിത കഥയാണിത്. കഥക്കൊടുവില്‍ യുവാവായിത്തീര്‍ന്ന ആദിവാസി ബാലന്‍ തന്റെ കൂ...

വിഡംബനങ്ങള്‍

ഇന്ന് കുട്ടിക്കാല സ്മരണയൊന്ന് അനുവാദം ചോദിക്കാതെ തന്നെ മനോമുറിക്കകത്ത് കടന്ന് വന്ന് അധികാര ഭാവത്തില്‍ കസേരവലിച്ചിട്ട് കാലിന്മേല്‍ കാലും കയറ്റി ഗമ വച്ചിരുന്നു. '' കണ്ണെഴുതി പൊട്ടും തൊട്ട് വീട്ടമ്മ ചമഞ്ഞിരിക്കേണ്ട സമയത്ത് താന്‍ ആയാസം ഏറെയുള്ള കെട്ടിട നിര്‍മ്മാണ പണികള്‍ ചെയ്യുന്നു '' അമ്മ വ്യസനിച്ചു. അച്ഛന്‍ ഒരു നിര്‍ഗുണ പരബ്രഹ്മമാണ്. അമ്മ കടുപ്പിക്കുന്നു. ' താനും ഞാനും സുഖിച്ചതിന്റെ മൂന്ന് ഉല്പ്പന്നങ്ങള്‍ ഉണ്ടിവിടെ അവറ്റോള്‍ക്കൊക്കെ അല്ലലും അലട്ടലുമില്ലാതെ നോക്കണം ' അച്ഛനു യാ...

പ്രളയപാഠം

'' മഴ കവിതപോലാദ്യമാദ്യം കൊഞ്ചിക്കുഴഞ്ഞു വന്നു. '' എന്തു നല്ല ഭംഗി മഴ ?!" നമ്മളാനന്ദിച്ചു. കഥ പോലെ പെരുകി മഴ ' പിന്നെ മിണ്ടിയേറെ; ' എന്തൊരുത്സാഹമഴ' നമ്മള്‍ വിസ്മയിച്ചു. വിമര്‍ശക വിചാരണ തന്‍ ആക്രോശമായ് പിറകെ. പൊന്തിയനുനിമിഷജലച്ചൂണ്ടുവിരല്‍ നീട്ടി പുഴകളോടും, മലകളോടും, നമുക്കു വാസം തന്ന പരമദയാഭൂമിയുടെ സകലാംഗത്തോടും നമ്മള്‍ ചെയ്ത തെറ്റുകളെ ചോദ്യം ചെയ്യലായി. നടപ്പാക്കാന്‍ നാം നിനച്ച ചൂഷണ പദ്ധതികള്‍ ഒന്നായിച്ചൊല്ലി ശിക്ഷ വിധിക്കയായി നമ്മില്‍! ( ആദ്യമാനന്ദസ്മിതം പിന്നെയാശ്ചര്യസ്...

ഒരു പരിസ്ഥിതി പ്രേമി ( മുതലാളി) മാനവിക നയം പ്രഖ്യാ...

'' പ്രളയ പ്രതിഷേധത്വര മൂത്ത് ഞാനൊരു പാവം പുഴയെ പിടിച്ചങ്ങു തല്ലി. ക്ഷണമാത്ര ' പ്രാക്ക്' പുഴ കുതറിയോടിയെന്നാലും; പ്രളയപ്രതിഷേധത്വരയില്‍ ഞാനാ പുഴയെ പിടിച്ചങ്ങു തല്ലി. നമ്മളെ കൊണ്ടിത്രയേ കൂട്ടിയാല്‍ കൂടു; നമ്മളെ കൊണ്ടിത്രയല്ലേ പറ്റു! തല്ലേറ്റെന്‍ പുഴമേനി നൊന്തോ , ആവോ? നൊമ്പരം ഏറിയെന്‍ പുഴ പാവം കരഞ്ഞോ?!'' ( '' സങ്കടം സഹിക്കവയ്യാതെ : ഗദ്ഗദക്കണ്ണീരില്‍ മുങ്ങുന്നു, താഴുന്നു : പരിസ്ഥിതി പ്രേമി (മുതലാളി) അനുനിമിഷം !'')

കടല്‍

'' നദികള്‍ മരിക്കുന്നു മരിച്ചിടട്ടെ! കടലുകളൂണ്ടല്ലോ, ബാക്കി . ആപാദചൂഡം നമ്മെ പോല്‍ വിയര്‍ക്കുന്നവ. ജീവനില്‍ നമ്മെ പോല്‍ സദാ ചീഞ്ഞുചീഞ്ഞഴുകുന്നവ ! പുഴകള്‍ മരിക്കുന്നു മരിച്ചിടട്ടെ കടലുകള്‍ നമ്മില്‍ ഉണ്ടല്ലോ , ബാക്കി!''

വ്യര്‍ത്ഥം

( എം സുകുമാരന്) '' മുതലാളിത്തദര്‍പ്പത്തിന്റെ നെറുകയില്‍ വെട്ടുവാന്‍ കവിത കൊണ്ട് പണിപ്പെട്ട് നാമൊരു കൊടുവാള്‍ തീര്‍ക്കുന്നു. മുതലാളിത്തകൊച്ചുരാമന്‍മാര്‍ കൊടുവാള്‍ പുഷ്പം പോല്‍ പിടിച്ചു വാങ്ങി കോമരം തുള്ളുന്നു 'ഫോക് ആര്‍ട്ട്' രസിച്ച് മുതലാളിത്തദര്‍പ്പം സരസ നിദ്രയില്‍! ' ഹാ , നമ്മുടെ കവിത - നാം കണ്‍തുറിക്കുന്നു. മുതലാളിത്തച്ചങ്കു വാട്ടുവാന്‍; ഹൃദ്സ്പന്ദമെന്നെന്നേയ്ക്കുമായി നിലപ്പിക്കുവാന്‍ നാം കവിതകൊണ്ട് വീര്യമുള്ള വിഷവീഞ്ഞ് തീര്‍ക്കുന്നു. മുതലാളിത്തകുഞ്ഞുകുഞ്ഞ് മുതലകള്‍ കവിതാനഞ...

“വേണം, മലയാള ഭാഷക്കും പിതൃമാറ്റം!”

സാമാന്യപൗരര്‍ക്ക് ആദരതുല്ല്യസ്ഥാനം നല്‍കുമ്പോഴാണ് ചെറുതോ, വലുതോ ആകട്ടെ; ഒരു ഭരണകൂടം മികവുറ്റതും നല്ലതുമാകുന്നത്. തദ്സമാനമായി ഏത് പ്രമാണികഭാഷയും വികസിതമാകുന്നത് അത് സാമാന്യപൗരഭാഷ സഭ്യമായ സാമാന്യഭാഷയിലേക്ക് വിനിമയീകരിക്കാനാകുമ്പോഴേ ഭാഷ സംസ്ക്കാര പൂര്‍ണ്ണവും, അസ്തിത്വബലവുമുറ്റതാകൂ! മറിച്ച് പറഞ്ഞാല്‍ നിലനില്‍ക്കാന്‍ യഥാര്‍ത്ഥത്തിലര്‍ഹതയുള്ളതും, ആയതിന് കെല്പ്പുറ്റതുമായ ഏതൊരു ഭാഷയും സാമാന്യസഭ്യജന ഭാഷയുടെ ലിഖിതരൂപി ആയിരിക്കുമെന്ന് സാരം. ഇങ്ങനെയുള്ളൊരു ഭാഷ സ്വയം പോഷിതവുമായിരിക്കും. (താദൃശഭാഷക്ക് അതി...

തീർച്ചയായും വായിക്കുക