ബിനോയ്. എം.ബി
ഗാഥ ( പി. വത്സലക്ക് )
തുറന്നിട്ട ജാലകത്തിലൂടെ ടീച്ചർ കണ്ണൂറ്റ് നിന്നു . കല്ല് കണക്ക് നിശ്ചലമായ നിൽപ്പ്! ഇടക്കും തലക്കും പാളി നോക്കി അപ്പു മാഷ് കടന്നു പോയി. ഈയിടെയായി ടീച്ചർക്ക് അസഹ്യത ഏറെയാണ് . സംസാരം നന്നേ കമ്മി ! ഇന്റർവ്യൂ പാടെ തിരസ്ക്കരിച്ചിരിക്കുന്നു . നാമമാത്ര ഭക്ഷണം കഴിച്ചാൽ നിശബ്ദത ചവച്ച് നിൽക്കലാണ് . ടീച്ചറുടെ ഇപ്പോഴത്തെ ശീലം.
പഴയ ' നെല്ല്' കാലം ഓർക്കുകയായിരിക്കും . ഇടയ്ക്കിടയ്ക്കു ഫ്രഷ് ജൂസ് മോന്തുന്നുണ്ട് . അതാണ് ഏക ആശ്വാസം - അപ്പു മാഷ് നെടുവീർപ്പിട്ടു.
യാമ...
അരണപ്രയാണമാകുന്ന നാടക ദൗത്യങ്ങൾ
അരണ, പാതിവഴിയേ ലക്ഷ്യബോധം മറക്കുന്ന ഒരു ഉരഗപ്രഹ്സ്വം . കേവല സങ്കൽപ്പമാകാം. സത്യാർക്കന്റെ തിക്തതകൾ മറയ്ക്കാൻ നുണയിലേക്ക് അന്വയനം ചെയ്യാത്ത മേൽചൊന്ന സങ്കൽപ്പചാരുതക്ക് പ്രസക്തിയുണ്ട്.
പക്ഷേ ! അതാര്യവേനൽ നിരന്തരം പ്രവഹിക്കും ഈ നവക്കാലം.സുശക്തമായ ലക്ഷ്യബോധ്യം പഥസൗന്ദര്യത്തിന് മുൻപിൽ വഴിമാറി പോകുന്ന സർഗ്ഗ ദുരന്തം
പൂർവ്വ സാഹിത്യ സൃഷ്ടിയിൽ (Eastern literature) സ്വതവെ ഉണ്ട്. ക്രാഫ്റ്റിന് മാത്രം സർവ്വ പ്രാധാന്യം വരുന്നത് ഇങ്ങനെ....
ഒരു ശുഭ പരിണാമക്കഥ
'' ഇത് ഒരു നടക്കു പോകുന്ന ലക്ഷണമില്ല അച്ചോ ''
പറയുമ്പോൾ തോമാച്ചന്റെ ശബ്ദം ഇടറിയിരുന്നു . എങ്ങനെ നോക്കി വളർത്തിയ ചെറുക്കാനാ. ഇപ്പോൾ ആകെ നശിച്ചു പോയിരിക്കുന്നു .
എല്ലാം കേട്ട് ഫാദർ പോൾസൺ തേലക്കാട്ടിനും വ്യസനമായി. ടൗണിൽ പള്ളി വക കോളേജിൽ ജോമോനെ ബിരുദ പഠനത്തിന് ചേർക്കാനായിരുന്നു തോമാച്ഛനിഷ്ട്ടം. അതാകുമ്പോൾ എന്നും കൊച്ചു ജോമോനെ കാണുകയെങ്കിലും ചെയ്യാം. പിന്നെ അവന്റെ വേദപഠന ക്ലാസ് മുടങ്ങുകയുമില്ല. എന്നാൽ , ജോമോനു എഞ്ചിനിയറിംഗിനു ചേരാനായിരുന്നു ...
അടയുന്ന ജാലകങ്ങള്‍
അമ്മ മുറിയില്‍ തനിച്ചായിരുന്നു. ജാലകത്തിനപ്പുറം കത്തുന്ന പകല്‍ . അവരുടെ ഭര്‍ത്താവ് മുന്‍പെ മരിച്ചു പോയിരുന്നു.
മക്കള്‍ വിവാഹിതരും കുഞ്ഞുങ്ങള്‍ ഉള്ളവരുമായ അവരുടെ ആണ്മക്കള്‍. അവര്‍ തന്നെയാണ് അമ്മയെ ചിത്തരോഗാശുപത്രിയില്‍ എത്തിച്ച് സ്ഥലം കാലിയാക്കിയത്. അമ്മയ്ക്കു ഭ്രാന്താണെത്രെ.
മക്കള്‍ അമ്മക്ക് ഇപ്പോഴും ചെറിയ കുട്ടികള്‍. സ്വന്തം കരവലയത്തിനുള്ളീല്‍ അവരെ സംരക്ഷിച്ചു പാലിക്കാന്‍ അവര്‍ കൊതിക്കുന്നു . അമ്മ ജാലകം തുറന്നു . പകല്‍ ഇതള്‍ കൊഴിയുന്നു. കണ്ണീരണ...
അമീബ
ഞാന്‍ ഷീബ പറയാന്‍ ഇഷ്ടമല്ലാത്ത ഈ നഗരത്തില്‍ പേര് ഒട്ടും പറയാന്‍ ഇഷ്ടമില്ലാത്ത ഈ കോളേജില്‍ ( രണ്ടിഷ്ടമില്ലാ വാക്ക് വന്നൂല്ലേ സാരമില്ല സഹിച്ചോ!) ഒന്നാം വര്‍ഷ സുവോളജി വിദ്യാര്ത്ഥി പെണ്ണ് . ഇത്രയും പറഞ്ഞു കേട്ടതില്‍ നിന്നു തന്നെ എന്റെ 'പെഴ്സണാലിറ്റി ' തിരിഞ്ഞിരിക്കുമല്ലോ അല്ലെ ? ( ഇനി തിരിഞ്ഞില്ലേലും എനിക്കു കുഴപ്പമൊന്നുമില്ല ഞാനത്ര ബോള്‍ഡ് ഒന്നും അല്ലെങ്കിലും ഒരു തൊട്ടാവാടിപ്പെണ്ണൊന്നും അല്ലെന്നു മനസിലാക്കില്ലോ , നിങ്ങള്‍)
ഇനീം എന്നെക്കുറിച്ച...
കവിതയുടെ ഹസ്തതാഡനങ്ങള്‍
കലയുടെ അതേതു തരവുമാകട്ടെ; ആത്യന്തിക ലക്ഷ്യം സര്‍വ്വപാരതന്ത്ര്യങ്ങളേയും ഉല്ലംഘനം ചെയ്ത് നിസീമമായ സ്വാതന്ത്ര്യത്തിന്റെ ലോകം സൃഷ്ടിക്കുക എന്നതാകുന്നു. സാഹിത്യ കലയുടെ പ്രാക്തനാണുരൂപി ആയ കവിതയുടെയും പ്രാണന്‍ മേല്ചൊന്ന പരിധികളില്ലാത്ത സ്വാതന്ത്ര്യവാഞ്ഛ തന്നെ! '' തോന്ന്യേച്ഛേന ചരിക്കലെന്യേ മറ്റൊന്നില്ല കലാദൗത്യം ' എന്നതത്രെ അത്യന്തസാരം.
എന്നാല്‍ കാവ്യ കലയുള്‍പ്പെടെ എല്ലാ കലകളുടേയും സ്രഷ്ടാക്കള്‍ പ്രാരംഭകാലം മുതല്‍ രാജസേവകവൃത്തിയില്‍ മുഴുകിയവരായിര...
പ്രണയം
ഉപ്പെത്ര ചവച്ചിറക്കിയിട്ടും
നദികള്‍ക്ക് കുറയുന്നില്ല
കടലിനോടുള്ള പ്രണയം.
ഇലമുടിയെത്ര കൊഴിഞ്ഞിട്ടും
കാറ്റിനോടെന്തഭിനിവേശമെന്നോ
മരങ്ങളായ മരങ്ങള്‍ക്കെല്ലാ
ഋതുക്കളും!
സ്വയമെരിയുന്ന സൂര്യന്
' കഥക്' നൃത്തമാടി
പ്രണയാതുരം ഭൂമിക്കായുഷ്ക്കാലം
മൃഗങ്ങള്‍, പക്ഷികള്‍ , പുഴുക്കള്‍
ക്രമാലിവയുള്ളാളും
മനുഷ്യജന്‍മങ്ങളും
സകലം ത്യജിക്കും മനസാലെന്തു
പ്രണയ പര്‍വ്വമവ തന്‍ജീവനം !
നോക്കു ;
മരണത്തോടുള്ള
ഒടുങ്ങാ - അടങ്ങാ പ്...
ഒരു നിയമ പരിഷ്ക്കാരചിന്ത
''പണം വേണ്ടതിലധികം നല്‍കുന്നു എന്നതിന്റെ പേരില്‍ തങ്ങളുടെ കക്ഷികളെ അവര്‍ ക്രിമിനലുകളോ, അല്ലാത്തവരോ എന്നുള്ള സാമാന്യ ബുദ്ധി മാറ്റി വച്ച് രക്ഷ ചെയ്യുവാന്‍ ഏതറ്റം വരെയും പോകാന്‍ നമ്മുടെ അഡ്വേക്കേറ്റുമാര്‍ തയാറാകുന്ന കാലമാണ് . സ്വാഭാവികമായും പക്കാ ക്രിമിനലുകള്‍ പണം വാരിയെറിഞ്ഞ് നിരപരാധികളായും , ചിലപ്പോഴൊക്കെ നിരപരാധികള്‍ അപരാധികളായും മാറ്റപ്പെടുന്ന ഒരു ദുരവസ്ഥ നിലവില്‍ നമ്മുടെ രാജ്യത്തുണ്ട്.
ഇത് പ്രതീകാത്മകമായി കണ്ണു മൂടിക്കെട്ടിയ നീതി ദേവതയുടെ കണ്ണ് കു...
ഭഗവദ്ഗീതയെ അതിശയിക്കുന്ന കൊടുങ്ങല്ലൂര്‍ ഭരണിഗീതം! ...
ചുരുളീ എന്ന എന്ന പേരില്‍ ഒരു നവസിനിമ പുറത്തിറങ്ങി. രാത്രിയുടെ മറവില്‍ ഒളിസേവക്കിറങ്ങിയിരുന്ന ഫ്യൂഡല്‍ പകല്‍മാന്യത്തമ്പുരാക്കളെ പോലെ തലയില്‍ മുണ്ടിട്ട ഒരു തരം സുന്ദര സദാചാര മാന്യന്മാര്‍ പ്രസ്തുത സിനിമക്കു നേരെ ഡെമോക്ലസിന്റെ വാളൂമായി വരുന്നു . കുട്ടികളെ വഴി തെറ്റിക്കും ചുരുളീ എന്നു വരെ വാദമുയരുന്നു . അതിനാല്‍ ചുരുളീ ' നിരോധിക്കണം ' എന്നാവശ്യപ്പെട്ട് വരെ പൊതു താത്പര്യ ഹര്‍ജി വരുന്നു. അന്വേഷിച്ചു റിപ്പോര്‍ട്ടടിക്കാന്‍ പോലീസ് സേന നിയുക്ത...
ദുരന്തം
ദുരന്തം
------------
വെട്ടം തെളിക്കും
ദീപനാളവുമുള്ളില്‍
ഇരുളായല്ലയോ
എരിഞ്ഞു തീരുന്നു!''
ദുരന്തം 2
------------
'' വെട്ടമായവെട്ടമതൊക്കെയും
കാണുന്നു - സാഷ്ടംഗമിരുള്‍
നമിച്ചു കിടപ്പവ!
ചൊല്ലുകവയ്യ -
' വെളീച്ചമേ നയിക്കയെന്നിനി,
മൂകതവ്യര്‍ത്ഥമാകുന്നു.
അനന്തരപ്രാര്‍ത്ഥനാവേളകള്‍,
വ്യര്‍ത്ഥമാക്കുന്നു,
അനന്തരപ്രാര്‍ത്ഥനാവേളകള്‍!''