Home Authors Posts by ബിന്ദു.ടി

ബിന്ദു.ടി

9 POSTS 0 COMMENTS
Teacher,Udinur central AUPS.

ഇവൾ വളരാതിരുന്നെങ്കിൽ

    ഡോക്ടർ ജയകൃഷ്ണൻ അന്നും കൃത്യസമയത്തു തന്നെ തൻ്റെ കസേരയിൽ ഹാജരായിരുന്നു. റൗണ്ട്സിനു മുൻപ് പരമാവധി പരിശോധന പൂർത്തിയാക്കണം. അതാണ് പതിവ്. ' സിസ്റ്റർ, ടോക്കൺ നമ്പർ ഒന്ന് വിളിച്ചോളൂ' മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ധനാണ് ഡോ: ജയകൃഷ്ണൻ. തൻ്റെ ജോലി ആസ്വദിച്ചു ചെയ്യുന്ന ഒരു നല്ല ഡോക്ടർ. കുഞ്ഞുങ്ങളെ പണ്ടേ വലിയ ഇഷ്ടമാണ് ജയകൃഷ്ണന് . ഇഷ്ടമുള്ള ജോലിയിൽ ജീവിതം. റൗണ്ട്സ് നടക്കുന്നതിനിടയിൽ, ആ കാര്യം ''അന്നും ജയകൃഷ്ണൻ്റെ ശ്രദ്ധയിൽ പെട്ടു . ആ പെൺകുട്ടിക്ക് പറയത്തക്ക യാതൊരു കുഴപ്പവുമില്ല. '...

ആളിക്കത്തിയ ചൂട്…

    സുഖ സുന്ദരമായ ആ കാഴ്ച, മുകുന്ദൻ ആസ്വദിച്ച് കിടന്നു . അപ്പോഴാണ് മനംപിരട്ടൽ വീണ്ടും ശല്യത്തിനെത്തിയത്. വശത്തേക്ക് ചരിഞ്ഞ്, നീണ്ടു വന്ന പ്ലാസ്റ്റിക് ട്രേയിലേക്ക് ഉമിനീരു തുപ്പാൻ ശ്രമിച്ചു. പകുതിയും കവിളിലേക്ക് ഒലിച്ചിറങ്ങി. ചുമലിലെ തുണികൊണ്ട് അവൾ അതെല്ലാം പതിയെ തുടച്ചു. കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയത് തുടക്കാൻ കൈ നീണ്ടപ്പോൾ മുകുന്ദൻ തല നീക്കി. അവളുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ ശ്രദ്ധിച്ചു. അർബുദത്തിൻ്റെ കാഠിന്യവും മീനമാസത്തിലെ വേനൽച്ചൂടും നീയോ ഞാനോ എന്ന പോലെ അയാളെ ബുദ്ധിമ...

ഒരു കുടക്കീഴിൽ….

        ഓർക്കുന്നു ഞാൻ സഖേ, അന്നൊരാ മഴയിൽ ഒരു കുടക്കീഴിലായ്, ചേർന്നൊരാ വേളകൾ വഴിയോരം പിന്നിട്ട വേളയൊന്നിൽ വലിയോരിടിയൊച്ച കേട്ട നേരം ഒട്ടിയെൻ മാറിൽ ഭീതിയാലേ ഒന്നു മുറുകിയൊരെൻ കരങ്ങൾ അറിയാതെ വാരിപ്പുണർന്നു നീ അന്നെന്നെ ആത്മാവിനാർദ്രമാം പ്രണയ വായ്പിൽ മഴയിലാ മൃദുമേനി കുളിരാർന്നുവെങ്കിലും മോഹത്തിൻ ചൂടിൽ മധുവുണ്ടുവോ കുടയൊന്നു മറയാക്കി കൈമാറിയില്ലെ നാം കുന്നോളം സ്വപ്നത്തിൻ കുടമുല്ലകൾ മറക്കില്ലൊരു നാളും മയിൽപ്പീലിയായ് മനസ്സിൻ്റെ താളിൽ കിളിർത്തു നിൽപ്പൂ......

വേനൽ തീ

                  ഒരു പാട് പഠിക്കണമെന്ന ആഗ്രഹം ശ്യാമക്കുണ്ടായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നു താനും. പക്ഷേ, ഉദ്ദേശിച്ച ഉയരങ്ങളിലെത്താൻ അവൾക്കായില്ല. എന്തുകൊണ്ടാണെന്ന് പറയുന്നതിനു മുൻപ് ഒരു കാര്യം പറയേണ്ടതുണ്ടെന്ന് തോന്നുന്നു. കാരണം, ഇന്ന് പെൺകുട്ടികൾ അവരുടെ വഴി മുടക്കാൻ ആരെയും അനുവദിക്കുന്നില്ല. അവർക്ക് അവരുടേതായ കാഴ്ചപ്പാടുകളും ജീവിത വീക്ഷണവും ഉണ്ട്.അതുകൊണ്ടാണല്ലോ, ഒരു ജസീന്ത ആർഡനും കമലാഹാരീസും വനിതാ മുത്തയ്യയും ഒക്...

കാടിന്റെ നൊമ്പരം

ഇന്നലെ തൊട്ടേ കൊമ്പനത് ശ്രദ്ധിച്ചതാണ്.ഒന്നിലും അവൾക്കൊരു താത്പര്യമില്ലായ്മ.ചോദിച്ചപ്പോൾ ഒന്നൂല്ലാന്നുള്ള മറുപടിയും.ഏതായാലും നേരം വെളുത്തിട്ട് വൈദ്യരോടൊന്ന് വിവരം പറയാം. "അതൊന്നും വേണ്ടെന്നേ....രണ്ടുദിവസം കഴീമ്പം ഇതൊക്കെ ശരിയാവും.കാളപെറ്റൂന്ന് കേൾക്ക്മ്പം കയറെട്ക്കണ നിങ്ങടെ ഈ സ്വഭാവം....ഞാൻ വരൂല വൈദ്യരുടെ അടുത്ത്" കൊമ്പനത് പ്രതീക്ഷിച്ചതാണ്.രാവിലെതന്നെ അവൻ കാടിറങ്ങി.കങ്കാണിപ്പുഴയോരമാണ് വൈദ്യരുടെ സ്ഥിരതാവളം.തുമ്പിക്കൈയാട്ടി കൊമ്പൻ വേഗം നടന്നു. കാട് പകുതിയായിരിക്കുന്നു.മനുഷ്യരിങ്ങനെ തുടങ്ങിയാ...

നീന്തൻ ബിജു

          ആംബുലൻസ് ചീറിപ്പായുകയാണ്. മേരി ടീച്ചർ പതുക്കെ കണ്ണു തുറക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. കൺപോളക്ക് വല്ലാത്ത കനം തോന്നുന്നു. തൻറെ കൈകൾ പിടിച്ചിരിക്കുന്ന ബലിഷ്ഠമായ ആ ശക്തി ടീച്ചർക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്. ടീച്ചർ കടന്നിടത്തു നിന്നും മെല്ലെ ഒന്നനങ്ങി നോക്കി. ' ഹാവൂ എന്തൊരു വേദന ' . " ഒന്നും പേടിക്കേണ്ട ടീച്ചർ-... ടീച്ചർക്കൊന്നും പറ്റിയിട്ടില്ല. ഇതാ ആശുപത്രിയിലെത്താറായി. സമാധാനായിരിക്ക് " പരിചയമുള്ളതുപോലെ ... ആരാ....' ' മേരി ടീച്ചർ ഓർത്...

അസ്തമയം

          അസ്തമയമായ് - - - - - - അക്ഷരങ്ങൾ ബാക്കിയാക്കി തേങ്ങിയാ കുഞ്ഞിളം പറവകൾ നിശ്ശബ്ദമായോ താഴ് വരയും ആറൻമുളയുടെ മൗന നൊമ്പരം രാത്രിമഴ പോൽ പെയ്തിറങ്ങവേ അകലെയാ രാപ്പാടി പാടാൻ മറന്നു പോയ് അഭയമായൊരാ കരംവിട്ടകലവേ.. അഴലായൊഴുകിയോ വേണുഗാനം ' കൃഷ്ണവനത്തിലൊരിളം തെന്നലായ് കൃഷ്ണാ.. എത്തിയോ നിൻ സഖീ... നീ അറിയാത്ത നിൻ്റെ രാധയായ് തരുണിയും തരുക്കളും മൂകമായ് കേഴുന്നു തവ തോഴി തിരികെയില്ലെന്നറിഞ്ഞിട്ടും തളിർക്കണം നവസുമങ്ങളാ വീഥിയിൽ കാത്തിടാം കൊഴിഞ്ഞിടാതവ...

അവകാശം

              അവകാശസമത്വമതായിടട്ടെ അപരന്നു നൽകുന്നൊരാദരവ് വർഗവർണ ജാതിക്കതീതമാകണം വർണ്ണ പ്രകർഷംമൊഴിമാറ്റിടാൻ തമസ്സിൻ തീഷ്ണതയേ വെളിച്ചപ്പൊലിമ വെൺമതിക്കാധാരം കട്ടക്കറുപ്പ് കറുത്തവൻ കാരിരുമ്പൊത്തവൻ വെളുപ്പിൻ കുടിലതയ്ക്കിരയാവൻ അവനുമുണ്ടർഹതയവനിയിൽ പ്രാണന് അല്ലലില്ലാതെ ജൻമമാസ്വദിക്കാൻ പുഴുക്കൾ നുരക്കും ശ്വേതമാം കാൽമുട്ടിനാൽ പിഴുതെടുത്തു നീ ആ ജീവതാളത്തെ ഇല്ലൊരവകാശമീഭൂവിലപരനെ നോവിച്ചിടാൻ ഇരുട്ടില്ലാതൊരു വെളിച്ചമില്ല ശ്യാമനും ശ്വേതന...

പവിത്രം

    അടുക്കിവച്ച സാരികളിലൂടെ സുമ ഒന്ന് കണ്ണോടിച്ചു.നേവിബ്ളൂനിറത്തിൽ മുകളിലുള്ളതുതന്നെ മതി.സമയം വൈകി.മനോജ് ഇറങ്ങാൻ വൈകിയാൽ സുമയുടെ അവസ്ഥ ഇതാണ്.അരമണിക്കൂർ കൊണ്ട് ബാങ്കിലെത്തി.ഇന്ന് ലോൺ കൊടുക്കാനുള്ളതാണ്.ഇന്നലെ തന്നെ ഭരതന്‍സാർ ഓർമ്മിപ്പിച്ചിരുന്നു.ഫയലുകളിലേക്ക് കണ്ണുകൾ തുറന്നു.മുന്നിലുള്ള കംപ്യൂട്ടറിലേക്കും ശ്രദ്ധ കൊടുത്തു. ആത്മാർത്ഥയുള്ള ഉദ്യോഗസ്ഥയാണ് സുമ.5വർഷമായി ബാങ്കിൽ ജോലി ചെയ്യുന്നു.ഈ ബ്രാഞ്ചിൽ വന്നിട്ട് ഒരുവർഷം പൂർത്തിയാവുന്നു.സഹപ്രവർത്തകർക്കെല്ലാം പ്രിയങ്കരി.ഏതുകാര്യ...

തീർച്ചയായും വായിക്കുക