Home Authors Posts by ബിന്ദു ടി.ജി

ബിന്ദു ടി.ജി

0 POSTS 0 COMMENTS

പകരം അശ്രുബിന്ദുക്കൾ മാത്രം

മുറ്റത്തെ വാടിയിൽ മുള്ളുകൾക്കുള്ളിലൂ- ടെത്തി നോക്കീടും പനിനീർപൂവേ, നിന്നിൽ വിരിയുമീ പാൽപുഞ്ചിരിയെന്റെ- ചുണ്ടിലേക്കിറ്റു വീഴിക്കുമോ നീ. കാട്ടു ചെടികളെ കെട്ടിപ്പുണർന്നിട്ടിഴഞ്ഞു- നിങ്ങീടുന്ന മുല്ലവള്ളീ, നിൻമകൾക്കേകുന്ന വെൺമയാം നന്‌മകൾ- എൻ മാനസത്തിൽ പകർന്നീടുമോ. രാഗം വഴിയും മനോജ്ഞമാം വർണ്ണത്തെ- ഉള്ളിലൊളിപ്പിക്കും മൈലാഞ്ചിയേ, എന്നെയെന്നിൽ നിന്നൊളിച്ചു വെയ്‌ക്കാനുള്ള- കൗശലമെന്നോടു ചൊല്ലുമോ നീ. തേന്മാവിൻ കൊമ്പത്തിരുന്നു കൊണ്ടെന്നോടു- ശണ്‌ഠക്കൊരുങ്ങുന്ന പൂങ്കുയിലേ, എന്നിലുറങ്ങുന്ന എന്നെയുണർത്തുവാൻ...

സ്‌നേഹത്തുമ്പികൾ

പൂക്കൾ ചിരിക്കും പൂന്തോട്ടം തേൻകനി നിറയും മധുമുറ്റം പൂന്തേനുണ്ണാൻ ഓടി വരൂ പുഞ്ചിരിചിറകേന്തിയ പൂമ്പാറ്റേ മാനവനുൽസവമേകാനായി മാനത്തെത്തി മഴവില്ലും ആൺമയിൽ അതു കണ്ടാടുന്നു പൂങ്കുയിൽ ഗാനമുതിർക്കുന്നു സ്‌നേഹപൂങ്കാറ്റൂതുന്നു സ്‌നേഹപൂമ്പൊടിയുയരുന്നു സ്‌നേഹചിറകുകൾ വീശി നാ- മൊന്നായൊത്തുകളിച്ചീടാം. Generated from archived content: nurse1_apr3_10.html Author: bindu_tg

തീർച്ചയായും വായിക്കുക