Home Authors Posts by ബിന്ദു സന്തോഷ്‌

ബിന്ദു സന്തോഷ്‌

0 POSTS 0 COMMENTS
വിലാസം ബിന്ദു സന്തോഷ്‌ പി.ബി. നം. 56142 ദുബൈ, യു.എ.ഇ. ഫോൺ ഃ 2667543, 7480549

സിലബസ്‌

1. ജ്യോതിശ്ശാസ്‌ത്രം എന്റെ ആകാശത്തെ നക്ഷത്രങ്ങളെയെല്ലാം അടർത്തിക്കളഞ്ഞ്‌ ഞാൻ കൂൺകൃഷിക്ക്‌ ശ്രമിക്കുന്നു. കൂണൊരു സ്വാദിഷ്‌ട ഭോജ്യം. പോഷകസമ്പുഷ്ടം. പിന്നെ ആദായകരവും. നക്ഷത്രങ്ങൾ നമുക്ക്‌ എന്താണ്‌ തരിക ഉപയോഗത്തിനെത്താത്ത ഇത്തിരി മിനുക്കവും ഒടുവിലൊരു തമോഗർത്തവുമല്ലാതെ. 2. ജീവശാസ്‌ത്രം ഞാൻ തയ്യൽ വേലയിലായിരുന്നു. അവനെ ഹൃദയത്തിൽ തുന്നിവെക്കുകയായിരുന്നു. ഹൃദയത്തിൽ തറഞ്ഞ സൂചിത്തുമ്പ്‌ ഓരോ തവണയും രക്‌തം ചീറ്റിച്ച്‌ ഇങ്ങിനി പറിഞ്ഞ്‌ പോരാത്തവിധം അവനെ ജീവനിൽ അമർത്തുകയായിരുന്നു. ഒരവസരത്തിൽ ചിത...

ഒട്ടകപ്പക്ഷിക്ക്‌ ഒളിനിലം അതിജീവനത്തിന്‌

മുൻസീറ്റിൽ ശരത്തിന്റെ ക്ഷോഭം ഉയർന്നുപൊങ്ങി, കാറിനകത്ത്‌ ശബ്‌ദചോർച്ചകളുണ്ടായി. “എല്ലായ്‌പ്പോഴും സംഭവിക്കുന്നത്‌ ഇങ്ങിനെയൊക്കെയാണ്‌. ഒരു പ്രോഗ്രാം കഴിഞ്ഞിറങ്ങിവരുന്ന ആളുകൾ സംഘം ചേർന്ന്‌ അതേക്കുറിച്ച്‌ ചർച്ചചെയ്യുന്നു. കൂട്ടത്തിൽ ഏറ്റവും നന്നായി സംസാരിക്കുന്നയാൾ സ്വന്തം അഭിപ്രായങ്ങൾ സമർത്ഥിച്ച്‌ ജയിക്കുന്നു. ഒടുവിൽ ആ പരിപാടി അതിന്റെ യഥാർത്ഥസ്വഭാവത്തിൽ നിന്ന്‌ വിട്ടുമാറി, വാക്‌സാമർത്ഥ്യക്കാരന്റെ കാഴ്‌ചപ്പാടായി മറ്റുളളവരിൽ അടിച്ചേൽപ്പിക്കപ്പെടുന്നു. ഇതൊക്കെ...” മുമ്പെന്തോ പറഞ്ഞ്‌ നിർത്തിയതിന്റ...

ആകാശം, ഭൂമി ചില ഇടപെടലുകൾ

ആകാശം ആകാശത്തിന്‌ മുഖം നോക്കാനായി ഭൂമിയുടെ ചിലയിടങ്ങൾ മഴ തളിച്ച്‌ വാൽക്കണ്ണാടിയാക്കി മിനുക്കിവെച്ചിട്ടുണ്ട്‌. ഇപ്പോഴാണെങ്കിൽ ആകാശത്തിന്റെ സൗന്ദര്യബോധം അവസാനിച്ചിരിക്കുന്നുവോ എന്നൊരു സംശയം. മങ്ങി തുടങ്ങിയ വാൽക്കണ്ണാടിയുടെ തിളക്കം നിലനിർത്താൻകൂടി ശ്രമിക്കുന്നതേയില്ല. ചില ഇടപെടലുകൾ വൃത്തികെട്ട ഒരു ഭോഗത്തിനുളള തയ്യാറെടുപ്പിൽ വികാരശൂന്യയായി ഭൂമി ആകാശത്തേയ്‌ക്ക്‌ മലർന്നു. ആകാശമോ ഉദ്ധരിച്ച പുരുഷാർത്ഥങ്ങളിൽ ഉണരാത്ത ഭൂമിയെ സ്‌പർശിക്കാതെ കോപത്തിലേക്ക്‌ നീളുന്ന മടുപ്പിൽ പുറം തിരിഞ്ഞു. ഏന്തിവലിഞ്ഞ്‌...

തീർച്ചയായും വായിക്കുക