Home Authors Posts by ബിന്ദു പുഷ്പൻ

ബിന്ദു പുഷ്പൻ

6 POSTS 1 COMMENTS
സ്വദേശം മാവേലിക്കര-ആലപുഴ ജില്ല. അലഹബാദിൽ (U.P) ടാക്സ് ചേംബറിൽ വർക്കു ചെയ്യുന്നു.

മഴ ഭാവങ്ങൾ

  ലാസ്യഭാവങ്ങൾ ഉതിർക്കുകയാണ് മഴ..! മഴയ്ക്ക് മുഖങ്ങള്‍ പലതാണ്.. ചാറ്റൽ മഴ..! അതെപ്പോഴും ഉള്ളിൽ ഹരമാണ് നിറക്കുന്നത്… സകലതിനെയും തൊട്ടുതലോടി, കുളിരണിയിപ്പിച്ചുകൊണ്ട് ഭൂമിയിലേക്ക് പതിക്കുന്ന ആദ്യ മഴത്തുള്ളികൾ..!! പ്രകൃതിയെ ഹരിതമണിയിക്കുവാൻ വെമ്പുന്ന മഴ! ഈ മഴയിങ്ങനെ നോക്കിയിരിക്കാൻ എന്തു രസമാണ്..! ഇറയത്തേക്ക് അടിച്ചു കയറുന്ന തൂവാനത്തുള്ളികൾ അവളെയും.. കുളിരണിയിപ്പിച്ചു. നേർത്ത ഹൃദയ തന്ത്രികളിലെങ്ങോ ആരോ.. ഒരു മൃദുരാഗം മീട്ടിയപോലെ.. പതിയെ മഴയുടെ ഭാവം മാറുകയാണ്.. ഒപ്പം കാറ്റിന്...

വഞ്ചിനാടിൻറെ ചിത്രകാരൻ

  നാം ദിവസേന, എത്രയോ മനുഷ്യരെ കണ്ടുമുട്ടുന്നു. അല്ലെങ്കിൽ കണ്ടു മറക്കുന്നു. ജീവിതത്തിൻറെ ഓട്ടപാച്ചിലിൽ ആരെയും, ഒന്നിനെയും, ഓർത്തുവെയ്ക്കാൻ നമുക്ക് സമയമില്ല എന്നതാണ് സത്യം! ചിലപ്പോൾ നമുക്ക് ചുറ്റും നടക്കുന്നതൊന്നും തന്നെ നാം അറിയാറില്ല. നമ്മൾ അറിയാതെ നമ്മെ ശ്രദ്ധിക്കുന്ന എത്രയോപേർ…. ഈ കഥയിലെ കഥാനായികയും കാണാതെപോയൊരു മുഖത്തിൻറെ തിരച്ചിലാണ്.. ഇനി കഥയിലേക്ക് വരാം… ‘ഇന്ദു’ ഭർത്താവ് ഹരിയും, അഞ്ച് വയസ്സുകാരി മകളുമൊത്തു നാട്ടിലേക്ക് പോവുകയാണ്. ഹരിയുടെ അച്ഛൻറെ ഒന്നാം ചരമവാർഷികത്തിന്. 'ന...

സായംസന്ധ്യ

  ഈറൻ മേഘങ്ങൾ പെയ്തൊഴിയും, സായംസന്ധ്യതൻ അരുണിമയിൽ ശ്രുതി മീട്ടിയെത്തുമൊരു കുളിർക്കാറ്റിനലകളിൽ പാരിജാതപ്പൂക്കളും കണ്ണുചിമ്മി, സുഗന്ധമായ് ഒഴുകിയെത്തും ഇളം തെന്നലിൽ ഹൃദയമന്ത്രങ്ങൾ രാഗം പൊഴിക്കുമെൻ മണിവീണയും, പുഞ്ചിരി തൂകിയെത്തും നവോഢയാം സന്ധ്യേ… നിനക്കു വന്ദനം!! രാവും പകലും ഇഴചേർന്നെത്തും മുറ്റത്തെ തുളസിത്തറയൊന്നിൽ- തിരിതെളിയും മൺചിരാതുകൾ.. മന്ത്രധ്വനിയായ് പൊഴിഞ്ഞീടുംമെൻ ആത്മാവിൽ മൂന്നക്ഷരങ്ങൾ മാത്രം ദീപം.. ദീപം... ദീപം..

മഥുരയിലെ ബാലൻ

താജ്മഹലിൻറെ വിസ്മയങ്ങളിൽ നിന്ന് യാത്ര തിരിക്കുമ്പോൾ മനസ്സിൽ ഒരു ചോദ്യം മാത്രം ബാക്കി നിന്നു. “ഭാര്യയെ… ഇത്രയധികം സ്നേഹിച്ച പുരുഷന്മാർ ഉണ്ടാവുമോ..?” ഡൽഹിയിലേക്കുള്ള ടുറിസ്റ്റ് ബസ്സിലാണ് ഞങ്ങൾ. യാത്രയുടെ വിരസതയകറ്റാൻ ഗൈഡ്‌ സരസമായി സംസാരിക്കുന്നു. ആഗ്രയിൽ നിന്ന് ഏകദേശം 50 കി.മീ ദൂരമേയുള്ളൂ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരക്ക്. ഇവിടെയാണ് കൃഷ്ണജന്മഭൂമി. ഇവിടെ ഒരു മണിക്കൂർ സമയമുണ്ട്. ദർശനസമയം അരമണിക്കൂർ മാത്രമേയുള്ളൂ. സമയം രാത്രി ഒൻപത് മണി കഴിഞ്ഞിരിക്കുന്നു. “വേഗം വേണം” ഗൈഡ്‌ ധിറുതി കൂട്ടി. ...

കേഴുകയാണനെൻ …മനം

  കേഴുകയാണനെൻ മനമീ.. അനാഥ ബാല്യങ്ങൾക്കായ്.. ആരോ, ചെയ്ത പാപത്തിന്റെ- ക്രൂശിക്കപെട്ട ബാല്യങ്ങൾക്കായ്.. കേഴുകയാണനെൻ മനമീ .. വൃദ്ധസദങ്ങൾക്കായ്.. പേറ്റുനോവറിഞ്ഞും, അമ്മിഞ്ഞപാൽ മധുരം ചുരത്തിയും.. വിശപ്പടക്കിയോരമ്മതൻ ഹ്രദയവ്യഥകൾക്കായ്… കേഴുകയാണനെൻ മനമീ.. താതന്റെ ഹ്രദയനൊമ്പരങ്ങൾക്കായ്.. പിച്ചവെക്കും… കാലൊന്നിടറുമ്പോൾ- താങ്ങിയെൻ നിഴൽപോൽ.. ജീവനൂറ്റി, വളര്ത്തി വലുതാക്കിയ മക്കളാൽ- തിരസ്ക്കരിക്കപെട്ട വൃദ്ധ മാതാപിതാക്കൾക്കായ്.. കേഴുകയാണനെൻ മനമീ.. അനാഥ ജന്മങ്ങൾക്കായ്.. ഒരിറ്റുആശ്വാ...

ഒരു പുലർകാല സ്വപനം

അന്നും... ഞാൻ പതിവുപോലെ ഓഫീസില്നിന്നും ലേറ്റായി, എന്റെ സ്റ്റോപ്പിൽ ബസ്സിറങ്ങി സന്ധ്യമയങ്ങി തുടങ്ങി .. എത്രയും വേഗം വീട്ടിലെത്തണം. മോൾ ഹോംവർക്ക് ചെതിട്ടുണ്ടാവുമോ...? ഏട്ടൻ ഇപ്പോൾ വഴിയിൽ കണ്ണുംനട്ട് നിൽകുകയാരിക്കും... കാലുകൾക്ക് വേഗം വർദ്ധിച്ചു പെട്ടന്ന്, എനിക്കുമുന്നേ പോയയാൾ എന്തോ ഒരു പൊടി തട്ടി എനിക്കു ശ്വാസം മുട്ടുന്നതുപോലെ തോന്നി, 'പാൻപരാഗ്' ആയിരിക്കും ശരീരം തളരുന്നു! ഒന്നുംകാണാൻ വയ്യ, കാഴ്ചകൾ അവ്യക്തമാകുന്നു ... "ഈശ്വരാ.. എന്താ എനിക്കു സംഭവിക്കുന്നെ?" ബോധംമറയുന്ന്പോലെ... 00000 പിന്നെ ബോധംതിര...

തീർച്ചയായും വായിക്കുക