ബിന്ദു കെ. പ്രസാദ്
ഒട്ടേറെ അസാധാരണകളുള്ള ഒരു സൃഷ്‌ടി
ഇതു വായിച്ചു നോക്കു നല്ല നോവൽ എന്ന ധൈര്യപൂർവ്വം നിർദ്ദേശിക്കാവുന്ന പുസ്‌തകമാണ് ബേബി കുര്യന്റെ കൂരാപ്പ് എന്ന ചെറുനോവൽ. ഒരു നിമിഷം പോലും ഇതു വായനക്കാരനെ മുഷിപ്പിക്കില്ല. മറിച്ച് അടുത്ത നിമിഷം എന്തു സംഭവിക്കുന്നു എന്നറിയാൻ, ഈ ജീവിതങ്ങളൊക്കെ എങ്ങനെ തീരുന്നു എന്നറിയാൻ നമുക്ക് വെമ്പലായിരിക്കും. ചെറിയൊരു നാടൻ പ്രേമത്തിന്റെ അതിസൂക്ഷ്‌മമായ ഇഴയെ അടിസ്‌ഥാനപ്പെടുത്തിയാണ് കഥയുടെ സിരാപടലം വികസിച്ചിരിക്കുന്നത്. ഒരു കൂരാപ്പായ (കുഞ്ഞൻ) കോക്കിയെ സമൂഹത്തിന്റെ സാമാന്യമായ അളവുകോലുകൾ വച്ചുനോക്കിയാൽ സുന്ദരൻ...