ബിന്ദു ചാഴൂർ
അനുഷ്ഠാനഹത്യകൾ
ഒറ്റക്കഥകൊണ്ട് നിർവ്വചിക്കാവുന്നതല്ല എൻ.എസ്.മാധവന്റെ കഥാലോകത്തെ. പല എഴുത്തുകാരും സ്വയം തങ്ങളുടെ കഥകളെ നിർവ്വചിക്കാനൊരുങ്ങിയപ്പോൾ തന്റെ സൃഷ്ടികളെകൊണ്ട് സ്വയം നിർവ്വചിയ്ക്കപ്പെട്ടതാണദ്ദേഹം. താൻ വ്യത്യസ്ത രീതിയിൽ കഥയെഴുതുന്നു എന്ന് വിമർശിച്ചവരോടൊരിക്കൽ സി.രാധാകൃഷ്ണൻ പ്രതികരിച്ചു. “ഒരാളുടെ എല്ലാ ശ്വാസങ്ങളും ഒരുപോലെയാകണമെന്നില്ല” എന്ന്. ശ്വാസങ്ങളെ ഒരേ താളത്തിലാക്കാനിഷ്ടപ്പെടാത്തവരിൽ തന്നെയാണ് മാധവനും ഉൾപ്പെടുന്നത്. എന്നാൽ എല്ലാ താളവൈരുദ്ധ്യങ്ങൾക്കുളളിലൂടെയും ശ്രദ്ധിച്ചാൽ ഇഴകോർത്തുവെച്ചൊര...